: നിനക്ക് ചായ വേണോടി ചേച്ചി….
ഒരുപാട് നേരം അവൾ മിണ്ടാതെ ഇരുന്നപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. ദൂരെ ഒരു ചായക്കട കണ്ട് ഞാൻ അവളോടായി ചോദിച്ചു..
: എനിക്ക് ആരുടേം ഒന്നും വേണ്ട… വേണ്ടവർക് കുടിച്ചാൽ പോരെ എന്തിനാ ബാക്കി ഉള്ളവനോട് ചോദിക്കുന്നെ…
പുറകിൽ ഇരുന്ന് ഓരോന്ന് ഒക്കെ വിളിച്ച് പറയുന്നു. എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
: അഹ് വേണ്ടേൽ വേണ്ട പിന്നെ ചോദിക്കരുത്.. പറഞ്ഞേകാം..
: ഈ ഗൗരിക് ആരുടേം ഓശാരം വേണ്ട…
കടയിൽ വണ്ടി നിർത്തി ഒരു ചായ പറഞ്ഞു. എന്റെ അടുത്ത് തന്നെ നിൽപ്പുണ്ട് കക്ഷി. ഞാൻ ആ ട്രെയിൽ നിന്ന് ഒരു മൊരിഞ്ഞ ഉള്ളിവട എടുത്ത് ആ ചൂട് മുളക് സോസിലേക്ക് മുക്കി എന്റെ വയോട് കൊണ്ട് വന്ന് ഞാൻ ചേച്ചിയെ നോക്കി.. വായിൽ നിന്ന് ഇപ്പോ വേണേൽ ഒരു തോട്ടി വെള്ളം കോരാം. ഞാൻ അത് കടിച്ചുയെടുത്തു. എന്റെ കണ്ണുകൾ അടഞ്ഞു ആ എന്താ സ്വാദ്…
കണ്ണുകൾ തുറന്ന് ചേച്ചിയെ നോക്കുമ്പോ എന്റെ പത്രത്തിൽ ഇരുന്ന വേറെ ഒരു ഉള്ളിവട പുള്ളിക്കാരത്തി ആസ്വദിച്ചു കഴിക്കുന്നു. ഞാൻ ചിരിച്ചു പോയി… ചേട്ടനോട് ഒരു ചായക്കും കൂടെ പറഞ്ഞു. ഞാൻ ചായ ചുണ്ടോട് ചേർത്ത്…
: അതേ പെണ്ണുങ്ങൾ ആയാൽ വാക്കിന് വില വേണം..
അടുത്ത ഉള്ളിവട എടുക്കുന്നതിനു ഇടക്കായി ഞാൻ പറഞ്ഞു. പുള്ളിക്കാരത്തി ഇപ്പോളും കഴിപ്പാണ്… ഇപോത്തന്നെ ഒരുപാട് ആയി. ഇതെല്ലാം വിഴുങ്ങുവാണോ ദൈവമേ..
: അത് ഓരോന്ന് കാണിച്ചു കൊതിപ്പിക്കുമ്പോ ഓർക്കണം… എനിക്ക് ഇനി ഒന്നും വേണ്ട… ഹമ്..
വേസ്റ്റ് പ്ലേറ്റ് വേസ്റ്റേബിനിൽ ഇട്ടകൊണ്ട് പറഞ്ഞു.
: വേണ്ടന്നോ… ഇനി കടയിൽ ഒന്നും ഇല്ല ബാക്കി… നോക്ക്. എന്നിട്ട് ഇനി ഒന്നും വേണ്ടന്നു… പൊക്കോണം.
അപ്പോളാണ് ചേച്ചി അങ്ങോട്ട് നോക്കുന്നത് അത് ഫുൾ കാലി. ഞങ്ങളുടെ സംസാരം കേട്ട് അവിടെ നിന്നവർ ചിരിക്കുന്നത് കൂടെ കണ്ടപ്പോ പുള്ളി വീണിടത്തുകിടന്നു ആളാകാൻ നോക്കി..
: ചേട്ടാ ബില്ല് എത്ര ആയി…