ഇത് ഇവരുടെ കഥയാണ്… ഇണക്കങ്ങളും പിണക്കങ്ങളും… പ്രണയവും കാമവും… കളിയും ചിരിയും…. നിറഞ്ഞ ഇവരുടെ ജീവിതം….
“..പ്രണയകാണ്ഡം..´´
““എന്റെ പൊന്നു ഭദ്രെ ഒന്ന് വേഗം വാ ട്രെയിൻ ഇപ്പൊ പുറപ്പെടും… അഞ്ചാമത്തെ പ്ലാറ്റ് ഫോമിലാ വണ്ടി….´´´´
““വരുവാ….´´´´
ദാവണി ഒരുകൈയ്യൽ പൊക്കിപിടിച്ചുകൊണ്ട് ഓടി വരുകയാണ് ഭദ്ര…
തിരുവനന്തപുരത്ത് തന്നെ ഡിഗ്രി പഠനം പൂർത്തിയാക്കി മടങ്ങി പോവുകയാണ് അവൾ..
കൂടെയുള്ളത് കൂട്ടുകാരി പ്രിയ.. അവൾ തൃശ്ശൂർ കാരിയാണ്..
അവർ രണ്ടുപേരും ട്രെയിനിൽ ഓടി കയറി അവർക്കായി അനുവദിച്ച ഇരിപ്പിടങ്ങളിൽ ഇരിന്നു..
““നീ എന്തിനാടി ഈ ദാവണി വലിച്ചുകയറ്റിയത് അതുകൊണ്ടല്ലേ നടക്കുന്നതിനും ഓടുന്നതിനും ബുദ്ധിമുട്ട്…´´´´
സാധാരണ ദാവണി അല്ല ഭദ്ര ഉടുത്തിരുന്നത്..
നിറയെ സ്റ്റോൺ വർക്കുകളുള്ള മോഡേൺ ദാവണി.. എന്നാലും ശരീര ഭാഗങ്ങൾ മറക്കാൻ അവൾ മറന്നിരുന്നില്ല..
““പാലക്കാട് എത്തുമ്പോ അവിടെ കിച്ചുഏട്ടൻ കാണും..
ദാവണി ഉടുത്തില്ലെങ്കിൽ വഴക്ക് പറയും…´´´´
നിഷ്കളങ്കമായി ഭദ്ര പറഞ്ഞു…
““അല്ലെങ്കി നീ കോളേജിൽ ഒക്കെ ജീൻസും ടോപ്പും ആണോ ഇടുന്നെ… അല്ലല്ലോ… എപ്പഴും ഫുൾ സ്ലീവ് ചുരിതാറും പുതപ്പുപോലെയുള്ള ഷോളും പിന്നെ പാള പോലെയുള്ള പാന്റും.. ഇതുതന്നെ ഇട്ടൂടെ നിനക്ക്… അഞ്ചു മണിക്കൂറൊക്കെ നീ ഇതും ഇട്ടുകൊണ്ട് ഇരിക്കുവോ…´´´´