എന്നെ കാണുന്നുണ്ടാവില്ല..ഞാൻ ഫ്ലാഷ് ലൈറ്റ് ഉയർത്തി കാണിച്ചപ്പോ അവൾ ഇങ്ങട്ടേക്ക് തന്നെ നോക്കി..ആശ്വാസത്തിന്റെയൊരു നിഴലാ മുഖത്തു മിന്നിയ പോലെ. മഞ്ഞ വെളിച്ചം നിറഞ്ഞ ആ മുഖത്തെ വിട്ടുകൊണ്ട് ഞാൻ നടന്നു പോന്നു..
ഹരിയുടെ വണ്ടി വീണ്ടും പണിതരുമെന്ന് കരുതി. എവിടെ, ഒറ്റചവിട്ടിന് പുലികുട്ടി ഓൺ… ഫോണപ്പഴാ ഒന്ന് നോക്കാൻ തോന്നിയത്… സമാധാനമായി അമ്മയുടെ പത്തു മിസ്സ്ഡ് കാൾ. ഇന്നെനിക്ക് അടിപൊട്ടാൻ മതി.. ഡോക്ടർ കലിപ്പത്തിയാണ് ചെറിയമ്മയെപോലെ തന്നെയാണ് സാധനം.
കഴിഞ്ഞ പ്രാവിശ്യം എന്നെ ചീത്ത പറഞ്ഞു ചന്തിക്ക് തല്ലിയത്.. അമ്മയുടെ ഹോസ്പിറ്റലിൽ നിന്ന് .അതും… കുറേ സുന്ദരികളായ നേഴ്സ് കുട്ടികളും, ചെറുപ്പക്കാരികളായ രണ്ടു ജൂനിയർ ഡോക്ടർസിന്റെ മുന്നിൽ വെച്ചു.. എന്തേലും പറയാൻ പറ്റോ എനിക്ക്.അതിനാണെൽ സ്ഥാലകാലബാധവുമില്ല.മുന്നിൽ നിൽക്കുന്ന സകല എണ്ണവും ചിരി പിടിച്ചു വെച്ചു കാണാത്ത പോലെ നിന്നെകിലും.ഞാൻ നിന്നുരുകി.ഒരു രണ്ടായിരം ചോദിക്കാൻ പോയതായിരുന്നു.. അതാണെലോ കിട്ടിയതും ഇല്ലാ. ഒരാവിശ്യവുമില്ലായിരുന്നു.
ഇന്നിനി എന്താണാവോ ണ്ടാവാ?
സമയം പതിനൊന്നരയായി.. ഉറപ്പായും കേൾക്കും,അച്ഛന് വന്നിട്ടുണ്ടാവുമോ ആവ്വോ, ഇല്ലേൽ അമ്മ ഒറ്റക്ക്?ദൈവമേ!!!
ഞാൻ വണ്ടി കത്തിച്ചു വിട്ടു..
മഴ കഴിഞ്ഞതാണ് നനഞ്ഞ റോഡും, സൈഡിൽ കൂടെ ഒഴുകുന്ന വെള്ളവും.മങ്ങിയ വണ്ടിയുടെ ലൈറ്റിൽ റോട്ടിലൂടെ ഓടിപ്പോവുന്ന ചെറിയ തവളകൾ.ചീവീടിന്റെ ചെവിടട പ്പിക്കുന്ന കാറിച്ചയും, തവളയുടെ കരച്ചിലും.തണുപ്പാണെൽ പറയണ്ടല്ലോ നനഞ്ഞതുകൊണ്ട് വിറച്ചു വിറച്ചു വീട്ടിൽ ഉള്ളിലേക്ക് കേറി വണ്ടിയൊതുക്കി..
സന്തോഷം ഒറ്റ വെളിച്ചമില്ല. എങ്ങനെയിനി ഉള്ളിൽ കേറും?.ചെറിയമ്മയുടെ അടുത്തേക്ക് പോയതുപോലെ ഏണി വെച്ചു കേറി പോവാൻ ഒന്നും കഴിയില്ല.. ഓടിൽ തെന്നി വീണു ചാവേണ്ടി വരും.. അമ്മയെ വിളിക്കുക തന്നെ.. ഞാൻ ഫോൺ എടുത്തു അമ്മയുടെ നമ്പറിലേക് വിളിച്ചു..
ഒറ്റ റിങ്… അമ്മ ഫോൺ എടുത്തു.
“ആ പുറത്തേടേലും കിടന്നോ.കഴിക്കാനെന്തേലും വേണേൽ ചോദിക്കേണ്ട തരില്ല?” ഒറ്റശ്വാസത്തിന് ഞാൻ ഒന്ന് മുനങ്ങാൻ തുടങ്ങുന്നതിനു മുന്നേ അമ്മ ഉത്തരവിട്ടു.
“അമ്മേ….പ്ലീസ്…” ഞാൻ സോപ്പിടാൻ നോക്കി. അല്ലേൽ ഇനിയൊന്നും നടക്കില്ല
“നല്ല കുട്ടിയല്ലേ….പുറത്തു നല്ല തണുപ്പുണ്ട് ഒന്ന് തുറന്നുതാ..പിന്നെ നല്ല വിശപ്പൂണ്ട്.. പ്ലീസ്…ലക്ഷ്മി പ്ലീസ്… ”
“ആണെലതൊക്കെ മോൻ അങ്ങ് സഹിച്ചോ, മനുഷ്യൻ ഇവിടെ കാത്തിരിക്കാൻ തുടങ്ങീട്ട് മണിക്കൂറായി… നിന്നെത്രഞാൻ വിളിചൂന്ന് നോക്ക്” സോപ്പിടലൊ വെള്ളത്തിലാഴ്ത്തി അമ്മ കലിപ്പിച്ചു ഫോൺ വെച്ചു.. പെട്ടല്ലോ!!… ഇങ്ങനെ അടച്ചു പറയുന്നതല്ല.. വെറുതെ ഒരു പ്രശ്നന്തരീക്ഷം സൃഷ്ടിക്കാണ്… ഇത്തിരി കലിപ്പ് കൂട്ടുവാൻ.ഇപ്പോ തന്നെ ഇറങ്ങി വരും. കലിപ്പിച്ചു നോക്കി കേറിപ്പോടാ അകത്തേക്കെന്ന് പറഞ്ഞു ആട്ടാനാണ് .അതുവരെ ഇവിടിരിക്കാം