ഞാൻ ചെചെയ്തോട്ടെ…
ഒരു പൊട്ടികരച്ചിൽ ആയിരുന്നു അതിനു മറുപടി. അവസാനം ആയി അമ്മയ്ക്ക് ഒരു ഉമ്മ നൽകി അവൾ.
കുളിച്ചു ഇറനണിഞ്ഞു കർമ്മം ചെയ്യാൻ വന്നു. മൃതുദേഹം എടുത്തു ചിതയിലേക്ക്.
കല്യാണി അമ്മയുടെ നെഞ്ചിലെക്കു ചാഞ്ഞു അവൾ ആ കാഴ്ചകാണാൻ വയ്യാതെ.
സ്വയം മകന്റെ സ്ഥാനത്ത് നിന്ന് ചിയിൽ അഗ്നി പകർന്നു.
അന്ന് വൈകുന്നേരം ആയപ്പോൾ തുളസിക്കു കഞ്ഞി കൊടുക്കയായിരുന്നു കല്യാണി അമ്മ. ആതിരയും ഉണ്ടായിരുന്നു അവിടെ.
ടീച്ചറെ. ഞാൻ ഇവിളെ കൊണ്ടു പോകുകയാണ്.
കല്യാണി അമ്മ തുളസിയെ ഒന്ന് നോക്കി.
അവൾ തലകുനിച്ചു.
അല്ല എന്താ ആതിര പറയുന്നത്.
ഞാൻ ആണ് അമ്മേ പറഞ്ഞത്.. തുളസി ഇടറിയ സൗണ്ട് ഓടെ പറഞ്ഞു.
കല്യാണി അമ്മയുടെ കണ്ണു നിറഞ്ഞു. അവർ കാണാതെ ഇരിക്കാൻ മുഖം തിരിച്ചു.
അമ്മേ ഞാൻ ഒന്നും ഉദേശിച്ചു പറഞ്ഞത് അല്ല.
വേണ്ട… ഒന്നും പറയണ്ട… എന്താ എടുക്കാൻ ഉള്ളത് എന്ന് വെച്ചാൽ എടുത്തോ.. എന്റെ കൂടെ വന്നേക്കണം. ഉറച്ചതു ആയിരുന്നു ആ സൗണ്ട്.
അമ്മേ……. അവൾ കരഞ്ഞു.
എന്റെ കുട്ടിയ. എന്റെ കൃഷ്ണയുടെ പെണ്ണാ… എന്റെ പൊന്നു മോള്.
തുളസി കല്യാണിയെ കെട്ടിപിടിച്ചു കരഞ്ഞു, ആതിരയും കരഞ്ഞു അവരുടെ ഏല്ലാം മുഖം സന്തോഷം കൊണ്ടു നിറഞ്ഞു.
ഇതിനു ഏല്ലാം സാക്ഷിയായി കൃഷ്ണയും വാതുക്കൽ ഉണ്ടായിരുന്നു.
5 ദിവസം നീണ്ടു നിന്ന ചടങ്ങുകൾ വരെ അവിടെ തങ്ങി.
അന്ന് തന്നെ അവിടെ നിന്ന് തുളസിയെ വീട്ടിലേക്ക് മാറ്റി.
മുറിയിൽ ഇരിക്കു ആയിരുന്നു അവൾ. കൃഷ്ണ അങ്ങോട്ട് ചെന്നു. അവൾ ഒരു മങ്ങിയ ചിരി നൽകി.
എന്ത് പറ്റി… പനി ഉണ്ടോ വാവേ.. അവളുടെ അടുത്ത് ഇരുന്നു നെറ്റിയിൽ കൈ വെച്ചു നോക്കി അവൻ തിരക്കി.
അവൾ അവന്റെ തോളിൽ തല ചായ്യ്ചു ഇരുന്നു കയ്യിൽ മുറുകെ പിടിച്ചു.