ഒന്നും പറഞ്ഞില്ല…
അവൾ അവന്റ മുഖത്തു നോക്കി ചിരിച്ചു.
അവൻ അവളെ തന്നെ നോക്കി ഇരുന്നു.
എന്താ നോക്കുന്നെ..
എന്താ നോക്കിക്കുടെ.
അയ്യോ….. അവൾ ഒന്ന് പിച്ചി.
ഇത്ര ദിവസമായി ക്ലാസ്സിനു പോയിട്ട്. ഇത്രയും ദിവസത്തേ നോട്ട് മിസ്സ് ആയില്ലേ. കണ്ണാ..
ആ അതു കൊള്ളാം. എന്റെ വാവ ഇവിടെ ഡെസ്പ് ആയി ഇരുന്നാൽ എനിക്ക് സമാധാനം കിട്ടുമോ. അതോണ്ട് പോയില്ല.
അവൻ അവളുടെ കവിളുകൾ കൈക്കുള്ളിൽ ആക്കി ആ കണ്ണുകളിലേക്ക് നോക്കി.
Are u ok.. baby……
അവന്റെ മുഖത്ത് തന്നെ നോക്കി നിന്ന് അവൾ… കണ്ണു നിറഞ്ഞു.
ഒക്കെ അട.. നീ എന്നേ സ്നേഹിച്ചു കൊല്ലുവല്ലേ…
എന്താ വേണ്ടേ..
അതിനു ഉള്ള ഉത്തരം ഒരു ചുടു ചുംബനം ആയിരുന്നു അവന്റെ നെറ്റിയിൽ.
ആകെ കോലം കെട്ടു വാവ. അവളുടെ അലസമായി കിടന്ന മുടി പിന്നിലേക്ക് ഒതുക്കി അവൻ.
ഞാൻ മടിയിൽ ഒന്ന് കിടന്നോട്ടെ. തുളസി അവനെ നോക്കി.
ബാ..
അവളെ മടിയിൽ കിടത്തി ആ മുടിയിൽ തഴുകി അവൻ.
ആകെ ഒരു മരവിപ്പ് ആയിരുന്നു അമ്മ പോയപ്പോൾ. ഓർമ്മ വെക്കുന്നതിനു മുന്നേ അച്ഛൻ പോയി പിന്നെ എല്ലാം അമ്മ ആയിരുന്നു. പിന്നെ എനിക്ക് വേണ്ടി കഷ്ടപെടുന്ന അമ്മയെ കണ്ട് ആണ് വളർന്നത്. പിന്നെ എന്റെ കല്യാണം കഴിഞ്ഞപ്പോൾ പിന്നെയും അമ്മ ഒറ്റയ്ക്ക് ആയി, ഒത്തിരി സന്തോഷത്തോടെ ആണ് അയാൾക്ക് എന്റെ കൈ പിടിച്ചു കൊടുത്തേ അതു അങ്ങനെയും ആയി.അതോടെ അമ്മ ആകെ തളർന്നു. ഞാൻ എന്റെ വിഷമം ഒതുക്കി അമ്മക്ക് വേണ്ടി ജീവിച്ചു ഒരു ജോലി വേണം അമ്മയെ നല്ലപോലെ നോക്കണം, പിന്നെ ഒരു വാശി ആയിരുന്നു അതിനു ഒക്കെ എന്റെ കൂടെ നിന്നത് അമ്മ ആയിരുന്നു. എനിക്ക് അമ്മയും, അമ്മയ്ക്ക് ഞാനും. ആ ആൾ പെട്ടന്ന് പോകുമ്പോൾ.. അതു മുഴുവിക്കാൻ പറ്റിയില്ല…