“ഹം ഏട്ടാ.”
അങ്ങനെ അവളും ജൂലിയും ഒപ്പം ദീപുവും ഇറങ്ങി. ദീപു ന് പശുക്കളെ നിക്കണം രാവിലെ. അതും അല്ലാ ഒരാൾ നിന്നാൽ മതി എന്ന് ഡോക്ടർ പറഞ്ഞു.
അതുകൊണ്ട് ഞാൻ പുറത്ത് ബെഞ്ചിൽ ഇരുന്നു പതുക്കെ കണ്ണടച്ചു.
അവർ പോയി കഴിഞ്ഞിരുന്നു.
പക്ഷേ എന്റെ സ്വപ്നം എന്നെ ആ ദുഷിച്ച ദിവസതെക് കൊണ്ട് പോകാൻ എത്തിയതും ഞാൻ വേഗം എഴുന്നേറ്റു.
ഒരു നേഴ്സ് ആയിരുന്നു എന്നെ തട്ടി വിളിച്ചത്.
കുഞ്ഞിനേയും അമ്മയെയും മുറിയിലേക് മാറ്റിട്ട് ഉണ്ടെന്നും. കുട്ടിക്ക് കുഴപ്പമില്ല എന്നും.
ഞാൻ എഴുന്നേറ്റു അങ്ങോട്ട് ചെന്ന് കുഞ്ഞിനെ തലോടി കൊണ്ട് ഗായത്രി അടുത്ത് തന്നെ കിടക്കുന്നുണ്ടായിരുന്നു.
അപ്പോഴും അവളുടെ കണ്ണുകൾ കണ്ണ് നീർ ചാടിച്ചു കൊണ്ട് ഇരുകുന്നുണ്ടായിരുന്നു.
എന്നെ കണ്ടതും അവൾ എഴുന്നേറ്റു.
“അവർ ഒക്കെ എന്ത്യേ?”
“ഒരാൾക്കെ കൂടെ നിക്കാൻ കഴിയു അത് കൊണ്ട് അവർ മടങ്ങി.”
“ഞാൻ…. ഞാൻ..”
“ഒന്നും പറയണ്ട ഇപ്പൊ കിടന്നോ.
ഞാൻ ദേ വരാന്തയിൽ ബഞ്ചിൽ ഉണ്ടാക്കും.
എന്തെങ്കിലും ഉണ്ടേൽ വിളിക്കണം.”
അത് പറഞ്ഞു ഞാൻ കുഞ്ഞിനെ നോക്കി.
അവൻ ആ ക്ഷിണത്തിൽ ഞങ്ങളെ എല്ലാവരെയും പേടിപ്പിച്ചിട്ട് കിടന്നു ഉറങ്ങുവാ.
എന്ന് മനസിൽ പറഞ്ഞു കൊണ്ട് പുറത്തേക് ഇറങ്ങി മുറിയുടെ അടുത്ത് ഉള്ള ബഞ്ചിൽ തന്നെ കയറി കിടന്നു ഉറങ്ങി പോയി. രേഖയെ ഒക്കെ വിളിച്ച ശേഷം ആയിരുന്നു ഉറങ്ങിയത്.
രാവിലെ എഴുന്നേറ്റു മുറിയിൽ ചെന്നപ്പോൾ അമ്മയും കുഞ്ഞു സുഖം ആയി കിടന്നു ഉറങ്ങുക ആയിരുന്നു.
ഞാൻ ആണ് കതക് തുറന്നത് എന്ന് മനസിലാക്കിയപ്പോൾ ഗായത്രി വേഗം തന്നെ എഴുന്നേറ്റു.
അവൾ വിങ്ങി വിങ്ങി പറഞ്ഞു.
“ചേട്ടൻ ഇല്ലായിരുന്നേൽ എന്റെ കുഞ്..”
“അതൊക്കെ പോട്ടെട്ടോ.. ഇനി അതിനെ കുറച്ചു ആലോചിക്കണ്ട.. നീ കുഞ്ഞിന് പാൽ നല്ലോണം കൊടുത്തോളണം.”
അത് പറഞ്ഞപ്പോൾ അവൾക് ഒരു സങ്കടം പോലെ.
പക്ഷേ എനിക്ക് കാര്യം മനസിലായി അമ്മക്ക് ഫുഡ് നന്നായി കിട്ടിയാൽ മാത്രം ആണ് അത് കുഞ്ഞിലേക് പാൽ ആയി കൊടുക്കാൻ കഴിയും എന്ന്.