ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]

Posted by

ദിവ്യാനുരാഗം 12

Divyanuraagam Part 12 | Author : Vadakkan Veettil Kochukunj

Previous Part ]


 


പ്രിയപ്പെട്ടോരെ പറഞ്ഞതിലും ഒന്നു രണ്ട് ദിവസം കൂടി വൈകി… പേഴ്സണൽ പ്രശ്നം കൊണ്ടാണ്…പിന്നെ പതിവുപോലെ അവസാനം ഉള്ള കമൻറുകൾ ഒക്കെ കണ്ടിരുന്നു… അതുകൊണ്ട് റിപ്ലൈ അയക്കാതെ അടുത്ത പാർട്ട് വേഗം സെറ്റാക്കാൻ നിന്നു… പിന്നെ എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു… ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം കൊചുകുഞ്ഞ്…❤️


” ഹലോ സ്വപ്നം കാണുവാണോ സാറേ… ”

 

 

 

 

അമ്പലത്തിൽ നിന്നുള്ള മണിമുഴക്കത്തിൽ ഒരു നിമിഷം ലയിച്ചു പോയ ഞാൻ അവളുടെ ശബ്ദത്തിൽ ഒന്ന് ചെറുതായി ഞെട്ടി…

 

 

 

 

” ഏയ് ഞാൻ ചുമ്മാ… ”

 

 

 

 

പതറൽ മുഖത്ത് കാണിക്കാതെ ഞാൻ ന്യായികരണം നിരത്താൻ ശ്രമിച്ചു…

 

 

 

 

” മ്മ്….ഇങ്ങനെ പകൽ കിനാവ് കാണുന്നത് നല്ലതല്ല കേട്ടോ… ”

 

 

 

 

നെറ്റിയിൽ ചന്ദനത്തിന് പുറമേ ദേവിയുടെ ചുവന്ന കുറിയും കൂടെ തൊട്ട് തന്ന് പുറത്ത് നിന്നും ഒരിക്കൽ കൂടെ ഉള്ളിലേക്ക് നോക്കി കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുന്ന അവളെ കണ്ടപ്പൊ വീണ്ടും പരിസരം മറന്ന് ഞാൻ നോക്കിപോയി…കാരണം അത്രയ്ക്കുണ്ടായിരുന്നു ആ മുഖത്തിൻ്റെ ഐശ്വര്യം….

 

 

 

 

” ഇങ്ങോട്ടല്ല… അങ്ങോട്ട് നോക്ക്…അവിടെയാണ് പ്രാർത്ഥന കേൾക്കേണ്ട ആൾ ഉള്ളത്… ”

 

 

 

 

 

എൻ്റെ നോട്ടം കണ്ടെന്നോണം തല ഒന്ന് ചെറുതായി ചെരിച്ച് അവൾ പുരികം ഉയർത്തി… അതോടെ ബോധം വന്ന ഞാൻ തൽക്ഷണം പുറത്ത് നിന്ന് ശ്രീകോവിലിന്റെ ഉള്ളിലേക്ക് ശ്രദ്ധ തിരിച്ചു…

 

 

 

 

” എൻ്റെ പ്രാർത്ഥന ഭഗവാൻ എന്താലും കേൾക്കും…ഇനി അതിന് ഒരു തീരുമാനം ഉണ്ടാകേണ്ടത് നീ ആടി മോളേ… “

Leave a Reply

Your email address will not be published. Required fields are marked *