അവൻ അടുത്ത നിമിഷം നിന്ന് കത്തിയപ്പോൾ ഞാൻ പതുകെ എന്ന് അവനെ ചുറ്റും നോക്കി കാണിച്ചു പറഞ്ഞു…അതോടെ അവനും ഒന്ന് സൈലൻ്റായി…
” അളിയാ പറ്റി പോയി… ”
ഞാൻ ചമ്മിയ മുഖഭാവത്തോടെ അവനെ നോക്കി ഒന്ന് ഇളിച്ചു….
” ആഹടാ നിനക്ക് പറ്റും…നിനക്കേ പറ്റൂ…എന്നാലും ഈ അമ്പലത്തിൽ പോക്കൊന്നും ഞാൻ പ്രതീക്ഷിച്ചില്ല… അല്ല അപ്പൊ ആര്യമിസ്സിനൊക്കെ അറിയോ… ”
അവൻ സ്വഭാവികമായും വരുന്ന സംശയം ഉന്നയിച്ചു… അപ്പോഴേക്കും കഴിക്കാൻ ഓർഡർ ചെയ്ത ഫുഡും എത്തിയിരുന്നു…അതോടെ അത് തട്ടികൊണ്ടായി പിന്നെ സംസാരം…
” ഇല്ലേ…ചേട്ടത്തിക്ക് ഞങ്ങൾ നല്ല ഫ്രണ്ട്സാ…പക്ഷെ ഇനി വല്ല സംശയവും ഉണ്ടോന്ന് അറിയില്ല… ”
” മ്മ്…എന്തായാലും സംഭവം കളറാണ്…പിള്ളേര് കൂടി അറിഞ്ഞാ പൊളിക്കും…പിന്നെ അവളും ചിപ്പി… ”
അവൻ പറഞ്ഞ് തീരന്നതും വായിൽ വെച്ച പൊറോട്ട പോലും സജിയേട്ടാ അത് സേഫല്ലാന്ന്…പറയും പോലെയാണ് തൊണ്ടയിലേക്ക് കയറി പോയത്…
” എടാ….പിള്ളേര് തൽകാലം ഒന്നും അറിയണ്ടാ…ചിപ്പിയോട് പിന്നെ ഞാൻ സംസാരിച്ചോളാം… നിൻ്റെ വായീന്ന് വീഴല്ലെ കേട്ടോ.. ”
ഞാൻ അവനോട് ഒരു അപേക്ഷ പോലെയാണ് പറഞ്ഞത്…കാരണം തൽകാലം അതാണ് നല്ലത്….
” മ്മ്… പിള്ളേർക്ക് ഒക്കെ ഡൗട്ടുണ്ടാവും…എന്നാലും ഞാൻ ആയിട്ട് പറയില്ല… ”
” ഹാ അത് മതി… ”
ഞാൻ അവനെ നോക്കി ഒരു തംമ്സപ്പ് കാണിച്ചു…