” അല്ല എന്നിട്ട് നിന്റെ കാലിനെങ്ങനുണ്ട്… ”
” കാലിനെന്താ കെട്ട് മാത്രം മതി…അല്ലേലും ഒരാണിന് ജീവിതത്തിൽ ഇതുപോലെ ട്ടി ട്ടി അടിക്കാൻ പ്രണയ നിമിഷങ്ങൾ വേണ്ടല്ലോ അതൊക്കെ ഈ കൂട്ടുകാരന്മാർ തെണ്ടികൾ ആദ്യേ സമ്മാനിക്കില്ലേ… ”
ഞാൻ അന്ന് ഹോസ്പിറ്റലിൽ വെച്ചുണ്ടയാ സംഭവം വീണ്ടും ആ തെണ്ടിയെ ഓർമ്മിപ്പിക്കുമ്പോലെ പറഞ്ഞു…അത് കേട്ടതും അവൻ തരക്കേടില്ലാത്ത സൗണ്ടിൽ ഒന്ന് ചിരിച്ചു…അത് ചുറ്റം ഉള്ളവർ ശ്രദ്ധിക്കുകയും ചെയ്തു…
” പിന്നല്ല…നൻപനെ പോലെയാറുമില്ലേന്ന് ഇതാടാ മൈരേ പറയുന്നേ… ഇപ്പോഴെങ്കിലും മനസ്സിലാക്കിക്കോ… ”
അവൻ അതേ ചിരിയുടെ അകമ്പടിയിൽ പറഞ്ഞു ചിരിച്ചുകൊണ്ട് ഒന്ന് ഞെളിഞ്ഞിരുന്നു…അത് കണ്ട് എനിക്കും ചെറുതായി ചിരിവന്നു…അങ്ങനെ ഓരോന്ന് സംസാരിച്ച് ഫുഡും കഴിച്ച് ഞങ്ങൾ സ്ഥിരം സ്ഥലത്ത് ചെന്നിരുന്നു… ക്ലാസിലിരിപ്പ് പിന്നെ അലർജി ആണല്ലോ…അങ്ങനെ സമയം തള്ളി നീക്കി കുറച്ചു നേരം കഴിഞ്ഞപ്പൊ ബാക്കി രണ്ടും കൂടി എത്തിയിരുന്നു…കാലിലെ കെട്ടിനെ പറ്റി ചോദിച്ചപ്പോൽ ചെറിയ ഒരു മുറിവാണെന്നൊക്കെ പറഞ്ഞ് തള്ളിവിട്ടു…ഒന്നും പുറത്ത് വരരുത് എന്ന് നന്ദുവിനെ പ്രത്യേകം ഓർമ്മപെടുത്തുകയും ചെയ്യ്തു…അല്ലേലും ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ….
അങ്ങനെ ഉച്ച ആയപ്പോൾ ചേട്ടത്തിയേയും നൈസ് ആയി കണ്ട് കാലിലെ മുറിവിനേയും യാത്രയേയും പറ്റി പറഞ്ഞു… പുള്ളിക്കാരിക്ക് വേറൊന്നും അറിയില്ലെങ്കിലും ഇടയ്ക്ക് എന്തൊക്കെയോ ഉള്ളിൽ വെച്ച് സംസാരിക്കുമ്പോലെ എനിക്ക് തോന്നുന്നുണ്ട്…അങ്ങനെ ദിവസവും ഉള്ള പോലെ കോളേജ് സമയം ഇങ്ങനെ തള്ളി നീക്കി വൈകുന്നേരം ആയപ്പോൾ ആയിരുന്നു ഒടുക്കത്തെ ആ പണിയും കിട്ടിയത്.. അല്ലേലും പണിയൊക്കെ ഇപ്പൊ ഹോം ഡെലിവറി ആയി വീട്ടിൽ വരെ എത്തി കിട്ടുന്ന കാലമാണല്ലോ…വെറൊന്നുമല്ലായിരുന്നു എല്ലാ കോളേജുകളിലും ഉള്ള പോലെ തന്നെ ട്രുത്ത് ഓർ ഡേറ് എന്ന് ഒരു പേപ്പറിൽ എഴുതി ഒരു ടീം ഞങ്ങടെ അടുത്ത് വന്നു…അപ്പോഴേക്കും എല്ലാരും കോളേജ് വിട്ട് പോകുന്ന സമയമാകാറായിരുന്നു…