രമിത 🥰 [MR WITCHER]

Posted by

ഇപ്പോൾ എനിക്കു അവളെ മനസ്സിലായി ഞാൻ പതുക്കെ മന്ദ്രിച്ചു രമിത എന്റെ കോളേജ്മെറ്റ്…………

 

After 3 years……………………….

അന്ന് ഉണ്ടായ ആഹ് സംഭവത്തിന്‌ ശേഷം ഞാൻ നടുവിടുക ആയിരുന്നു. എനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ ആരും അന്ന് തയാർ ആയിരുന്നില്ല.. എന്നെ ചേട്ടൻ അന്ന് ആദ്യമായി തല്ലി. അമ്മ എന്നെ ഇനി കാണണ്ട എന്ന് പറഞ്ഞു. എന്നാൽ എന്നെ ഏറ്റവും വിഷമിപ്പിച്ചത് എന്റെ ഏട്ടത്തിയുടെ മൗനം ആയിരുന്നു. പിന്നെ ഇതിനെല്ലാം കാരണം അവളോടുള്ള വെറുപ്പ്.. അപനഭാരവും എല്ലാംകൊണ്ടും ഞാൻ നാടും വീടും കൂട്ടുകാരെ എല്ലം വിട്ടു..

ഇപ്പോൾ ആ സംഭവം കഴിഞ്ഞു 3 വർഷം ആയിരുന്നു. ഇപ്പോൾ ഞാൻ ചെന്നൈയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ട് മാനേജർ ആണ്. അതിനു ശേഷം ഞാൻ ഇതുവരെ നാട്ടിലോട്ട് ഒന്നും വിളിച്ചിട്ടും അന്നെഷിച്ചിട്ടും ഇല്ല

———————————————————————- “”ഗോകുൽ…തന്നെ സർ വിളിക്കുനുണ്ട് ”

“Ok ഞാൻ ഇപ്പോൾ തന്നെ വന്നോളാം ”

കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ ആണ് കൂടെ ജോലി ചെയ്യുന്ന മിന്നു വന്നു പറഞ്ഞത് മാനേജർ വിളിക്കുന്ന കാര്യം.

” എന്താ സർ വിളിച്ചത് ”

” ഗോകുൽ. നെക്സ്റ്റ് മൺഡേ മുതൽ ഒരു മാസം തനിക്കു പെർമിനന്റെ ലീവ് ആണ്. ആ ടൈമിൽ ഹെഡ് ഓഫീസിൽ നിന്നും ആൾ വന്നു അക്കൗണ്ട് ചെക്ക് ചെയ്യും. താൻ ഒരു മാസം പോയി അടിച്ചുപൊളിക്കു”

“സർ അത് എങ്ങനെ ആണ് സർ. ഞാൻ എന്റെ ജോലി നന്നായിട്ട് അല്ലെ ചെയ്യുന്നേ ”

“ഡോ തന്നെ പിരിച്ചു വിടുന്നതല്ല…. താൻ നിർത്തി പോകുമ്പോൾ അല്ലാതെ തന്നെ ഒരിക്കലും ഈ കമ്പനി പറഞ്ഞു വിടില്ല…….. കഴിഞ്ഞ 3 കൊള്ളാം ആയി താൻ ഈ കമ്പനിക്ക് വേണ്ടി കഷ്ടപെടുന്നു ഇനി കുറച്ചു റസ്റ്റ്‌ ഒക്കെ എടുത്തിട്ട് വാ ഒരു ചേഞ്ച്‌ ഒക്കെ വേണ്ടേ.”

“ബട്ട്‌ സർ. ഞാൻ അങ്ങനെ.”

” ഗോകുൽ തന്നോട് ഞാൻ ഒരു ബോസ്സ് ആയിട്ടല്ല ഒരു ചേട്ടൻ ആയിട്ടാ കണ്ടിട്ടുള്ളു എന്ന് അറിയാല്ലോ. തനിക്കു ഫാമിലി പരമായി കുറച്ചു പ്രോബ്ലം ഉണ്ടെന്നു അറിയാം. താൻ 3കൊല്ലം ആയിട്ട് നാട്ടിൽ ഒന്നും പോയിട്ടില്ല.. വിഷമം എല്ലാ തീർത്തു വാ നാട്ടിൽ ഒക്കെ പോയി “

Leave a Reply

Your email address will not be published. Required fields are marked *