പിന്നെ ചേട്ടൻ എന്ത് കാര്യത്തിനും കൂട്ട് നിൽക്കും. കാരണം ഞാൻ ആവശ്യം ഇല്ലാതെ ഒന്നും ചെയ്യില്ല എന്ന് ചേട്ടന് അറിയാം…
അഡ്മിൻ എടുക്കാൻ പോയ ദിവസം തന്നെ പ്രിൻസിപ്പൽ എന്നെ നോക്കി വച്ചു.
@ Office room
“എസ്ക്യൂസ് മി സർ ”
‘” യെസ്. പറഞ്ഞോളൂ. ”
” ഹായ് സർ ഞാൻ രാഹുൽ. ഇത് എന്റെ അനിയൻ ഗോകുൽ ആണ്. ഇന്ന് ഇവിടെ അഡ്മിൻ എടുത്തു. സർ നെ acp രാജൻ സർ വിളിച്ചു കാണും എന്ന് വിശ്വശ്ശിക്കുന്നു ”
“ആ.. വിളിച്ചിരുന്നു. ഇയാൾ ആണല്ലോ…. സർ പറഞ്ഞു ആൾ ഇത്തിരി പ്രശനം ആണെന്ന് ശെരി aano”
” അത് സർ. ഞാൻ ആരുമായും ആവശ്യം ഇല്ലാതെ പ്രശ്നം ഒന്നും ഉണ്ടാക്കാറില്ല. എന്നോട് പ്രശനം ഉണ്ടാക്കാതെ ഇരുന്നാൽ മതി ”
ഞാൻ അല്പം കാര്യമായി തന്നെ പറഞ്ഞു. അപ്പോൾ തന്നെ ചേട്ടനും പ്രിൻസിപ്പളും എന്നെ നോക്കി.
“താൻ ആള് കൊള്ളാല്ലോ.. നല്ല മറുപടി.. താൻ ഇവിടെ ഒന്നിനും നിൽക്കരുത്. എനിക്ക് അത്രേ ഉള്ളു പറയാൻ ”
“അതാണ് സർ എനിക്കും പറയാൻ ഉള്ളത്. എന്റെ പേരിൽ എന്തേലും കംപ്ലയിന്റ് വന്നാൽ സർ അതിന്റ കാരണം കൂടി അന്നേഷിച്ചു വേണം ആക്ഷൻ എടുക്കാൻ ”
ഞാൻ ഒരു കുസലും ഇല്ലാതെ പറയുന്ന കേട്ടു സർ എന്നെ സൂക്ഷിച്ചു നോക്കി. എന്നിട്ട്
“രാജൻ സർ പറഞ്ഞത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല. ”
” സർ എന്നാൽ ഞങ്ങൾ അങ്ങോട്ട് ”
“ഓക്കേ ”
അതും പറഞ്ഞു ഞാനും ചേട്ടനും പുറത്തു വന്നു ചേട്ടൻ എന്നെ ഒന്നും നോക്കി പേടിപ്പിച്ചിട്ടു കൂടെ വന്നു
-*** ഉറക്കം പോയത് കൊണ്ട് എണിറ്റു ഫ്രഷ് ആയി താഴെ പോയി. അമ്മയെ ഒന്നും കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്തു ഞാൻ കഴിക്കാൻ ആയി പോയിരുന്നു. ചേട്ടനും അപ്പോൾ കഴിക്കാൻ വന്നു…
” ഡാ ഇന്ന് ആദ്യ ദിവസം അല്ലേ… ഇന്ന് തന്നെ tc വാങ്ങരുത് കേട്ടോ “