എന്നും എന്റേത് മാത്രം
Ennum Entethu Maathram | Author : Robinhood
ഹായ് ഫ്രണ്ട്സ് ഒരുപാട് കഥകൾ ഇവിടെ നിന്ന് വായിച്ചിട്ടുണ്ട്. പക്ഷേ ആദ്യമായാണ് എന്തെങ്കിലും എഴുതാൻ ശ്രമിക്കുന്നത്. എഴുത്തിൽ ഞാൻ തികച്ചും ഒരു പുതുമുഖമാണ്. വെറുതെ തോന്നിയ ഒരു കഥ നിങ്ങളുമായി പങ്കുവെക്കാം എന്ന എപ്പോഴത്തെയോ ഒരു ഭ്രാന്തിന്റെ പുറത്ത് എഴുതിത്തുടങ്ങുകയാണ്. തെറ്റുകൾ പറഞ്ഞുതരാൻ നിങ്ങൾ മാത്രമേ ഉള്ളൂ. അഭിപ്രായങ്ങൾ എഴുതാൻ മറക്കല്ലേ
അപ്പോ പറഞ്ഞപോലെ വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെ വായിച്ച് തുടങ്ങിക്കോളൂ 🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️
എന്നും എന്റേത് മാത്രം
പൂർണമായും തരിശല്ലെങ്കിലും അവിടവിടെയായി നട്ട പച്ചക്കറികൾക്കിടയിലൂടെ കളിച്ച് നടക്കുകയാണ് ഒരുകൂട്ടം കുട്ടികൾ. കുറച്ച് മാറിയുള്ള തരിശായ വയലിൽ മറ്റൊരു പിള്ളേര് സെറ്റിന്റെ ഫുഡ്ബോൾ ആവേശം ഓരോ നിമിഷവും മുറുകിക്കൊണ്ടിരിക്കുകയാണ്. “ഡാ വിക്കീ അവനെ ബ്ളോക്ക് ചെയ്യഡാ” 😒😤🤯 കൂട്ടത്തിൽ ഒരുത്തൻ പോസ്റ്റിലേക്ക് ബോളുമായി പാഞ്ഞടുക്കുന്ന പയ്യനേ നോക്കി നിലവിളിച്ചു. നേരം നട്ടുച്ചയാണെങ്കിലും അതൊന്നും അവർക്ക് വിഷയമല്ലെന്ന രീതിയിൽ കളികൾ തകൃതിയായി മുന്നോട്ട് പോവുകയാണ്. പെട്ടന്നാണ് വയലിന്റെ ഓരത്തായുള്ള കുളത്തിന്റെ കരയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു പെൺകുട്ടി കാൽ തെറ്റി ്് കുളത്തിലേക്ക് വീണത്. ഒരു നിമിഷം , എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന കുട്ടികൾ ബഹളം വച്ച് കരയാൻ തുടങ്ങി. “കിച്ചെ കിച്ചേട്ടാ…” വെള്ളത്തിൽ കയ്യും കാലുമിട്ടടിച്ച് അവൾ നിലവിളിക്കുന്നത് കേട്ടാണ് ഗോളടിക്കാൻ ആഞ്ഞ അവൻ അങ്ങോട്ട് ഓടുന്നത്. പിള്ളേരെ തള്ളിമാറ്റി പടവിൽ എത്തിയതും കണ്ടത് വെള്ളത്തിലേക്ക് മുങ്ങിത്താഴുന്ന അവളെയാണ്. 😳😨😰🥵 “ശ്രീക്കുട്ടീ!😨” തൊട്ടടുത്ത നിമിഷം അവളെ ലക്ഷ്യമാക്കി കുളത്തിലേക്ക് അവൻ എടുത്ത് ചാടി.
റ്റ്രിങ്ങ് റ്റ്രിങ്ങ് റ്റ്രിങ്ങ് ⏰⏰⏰ അലാം അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടുന്നത്. സമയം ഏഴര ആയിരിക്കുന്നു. അത് ഓഫ് ചെയ്ത് എഴുന്നേറ്റിരുന്നു. അപ്പോഴും കണ്ട സ്വപ്നത്തിന്റെ വിറയൽ വിട്ടുമാറിയിരുന്നില്ല. എന്താണ് ഇപ്പോ ഇങ്ങനെ ഒരു സ്വപ്നം? മറക്കാൻ ശ്രമിക്കും തോറും പഴയതെല്ലാം എന്നെ വിടാതെ വേട്ടയാടുകയാണ്. ഏത് തിരക്കുകളിലേക്ക് പറിച്ച് ്് നട്ടിട്ടും മനസ്സ് പലപ്പോഴും ഓർമകളെ തേടിപ്പോകുന്നു. കുത്തി നോവിക്കുന്ന ഭൂതകാലം വീണ്ടും എന്നെ തോൽപ്പിക്കുകയാണോ😔. ചിന്തകൾ കാട് കയറാൻ തുടങ്ങിയതും ്് തലയൊന്ന് കുടഞ്ഞ് ഞാൻ ഫ്രഷ് ആകാൻ തുടങ്ങി.