കുളി കഴിഞ്ഞ് ഒരു ബ്ളാക്ക് ജീന്സും ചുവപ്പ് ടീഷർട്ടും ഇട്ട് കാറിന്റെ കീയുമെടുത്ത് ഇറങ്ങി. ഓഫീസ് അഞ്ച് കിലോമീറ്റർ ദൂരെയാണ്. പക്ഷേ മുംബൈ നഗരമല്ലേ , ട്രാഫിക്കിൽ പെട്ടാൽ പെട്ടതാ. നേരെ അടുത്തുള്ള കേരള റെസ്റ്റോറന്റിലേക്ക് വച്ച് പിടിച്ചു. അവിടെ ഇരുന്ന് ഒരു സെറ്റ് ഇഡ്ഡലിക്ക് ഓഡർ കൊടുത്തപ്പോഴാണ് ഓർത്തത് , ഇതൊക്കെ പറയുന്ന എന്നെ നിങ്ങൾക്ക് അറിയില്ലല്ലോ? പറയാൻ മാത്രം പ്രത്യേകിച്ച് ഒന്നുമില്ല എന്നെ കുറിച്ച്. ഞാൻ നവനീത് കൃഷ്ണ. പാലക്കാടാണ് സ്വദേശം. ഇപ്പോ ഇവിടെ A V K Designsൽ ഡിസൈനർ ആണ്. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് വീണ്ടും ഓഫീസിലേക്കുള്ള യാത്ര തുടർന്നു. ഇഷ്ടമുള്ള പ്രൊഫഷൻ ആണെങ്കിലും ഈ സ്ഥിരം രീതികൾ എനിക്ക് മടുക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. കാറുമായി മുന്നോട്ട് പോയ ഞാൻ ഒരു വളവ് തിരിഞ്ഞ് ചെന്ന് കയറിയത് നീണ്ടുകിടക്കുന്ന വലിയൊരു വാഹന നിരയുടെ ഏറ്റവും പുറകിലേക്കാണ്. അതെ ബ്ളോക്ക് തന്നെ , മുംബൈയിലെ പതിവ് കാഴ്ചകളിൽ ഒന്ന്. എന്റെ പുറകിലും വലുതും ചെറുതുമായ വേറെയും കുറെ വണ്ടികൾ വന്ന് നിൽക്കുന്നുണ്ട്. 🎼🎼🎼 അഗർ തും മിൽ ജാവോ 🎼🎼🎼 അപ്പോഴാണ് ഫോൺ റിങ്ങ് ചെയ്യുന്നത്. നോക്കുമ്പോൾ റിയയാണ്. “Hey man where are you? ഇന്നത്തെ മീറ്റിങ്ങ് മറന്നോ ഡാ 🥵😤🥵” ശബ്ദം കേട്ടപ്പോഴെ മനസ്സിലായി , ആള് നല്ല കലിപ്പിലാണ്. “ഏയ് ഇല്ലെഡീ ഞാൻ ട്രാഫിക് ജാമിലാ” അതെങ്കിലും പറഞ്ഞില്ലെങ്കിൽ അവള് റേഡിയോ പോലെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. “ഡാ ബോസ് വന്നിട്ടുണ്ട്. നിന്നെ അന്വേഷിച്ചു. വല്ല ഓട്ടോയും പിടിച്ച് വാ വേകം” ദേഷ്യം അൽപം കുറയുന്നുണ്ട്. “ഹാ ബെസ്റ്റ് , എന്റെ ചുറ്റും വണ്ടിയാ. ഡോർ തുറക്കാൻ ഗ്യാപ്പ് കിട്ടിയാൽ ഭാഗ്യം. തൽക്കാലം പുള്ളിയെ നീ ഡീൽ ചെയ്യ്. ഞാൻ എത്തിക്കോളാം” അതും പറഞ്ഞ് ്് അവളെന്തെങ്കിലും പറയുന്നതിന് മുന്പ് ഞാൻ കാൾ കട്ട് ചെയ്തു. കുറച്ച് മിനുട്ടുകൾക്ക് ശേഷം വാഹനങ്ങൾ പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങി. ഞങ്ങളുടെ ഓഫീസിൽ ഞാനടക്കം മൂന്ന് പേരാണ് സൗത്ത് ഇന്ത്യൻസായി ഉള്ളത്. ഞാനും , റിയയും പിന്നെ ഐശ്വര്യയും. റിയയെ കുറിച്ച് പറയുകയാണെങ്കിൽ ്് അവളാണെന്റെ ചങ്ക്. ഒരു തനി കോട്ടയം അച്ചായത്തി കൊച്ച്. എന്നെപ്പോലെ ഫാഷൻ ഡിസൈനിങ്ങ് തലക്ക് പിടിച്ച ഒരാളാണ് അവളും. പിന്നെ ആളത്ര കുറഞ്ഞ ്് പുള്ളിയൊന്നുമല്ല. ഞങ്ങളുടെ കമ്പനിയുടെ ഹെഡ് അക്കൗണ്ടന്റായ രാഹുൽ ശർമയെ ജോലിക്ക് കയറി ആറ് മാസത്തിനകം വളച്ചൊടിച്ച് കുപ്പിയിലാക്കിയ റെക്കോർഡും അവളുടെ പേരിലാണുള്ളത്. സാമാന്യം കനത്തിൽ തേപ്പ് കിട്ടി , ഇനിയൊരു പെണ്ണ് ലൈഫിൽ വേണ്ടെന്ന് തീരുമാനിച്ചിരുന്ന രാഹുൽ ജി ഇവളുടെ ദിവ്യപ്രേമത്തിൽ മുട്ടും മടക്കി കമിഴ്ന്നടിച്ച് വീഴുകയായിരുന്നു. ഐശ്വര്യ ഞമ്മടെ കോയിക്കോട്ട് കാരിയാണ്. ്് ഓഫീസിൽ ഇവരാണ് എന്റെ ചങ്ങായീസ്. 🙂🙂🙂🙂🙂 പിന്നെ ബോസിന്റെ കാര്യം , ഞങ്ങളുടെ ഇപ്പോഴത്തെ ബോസ് മിസ്റ്റർ ഹരിലാൽ കപൂർ ആത്മാർഥമായി ഒരു കോഴിയാണ്. എല്ലാ പെണ്ണുങ്ങളെയും വായനോക്കി നടക്കുന്ന അങ്ങേർക്ക് റിയയോട് മാത്രം പ്രത്യേക ഒലിപ്പീര് കൂടിയുണ്ട്. അതാണ് അയാളുടെ കാര്യത്തിൽ അവളെന്നെ തടയാക്കുന്നത്. അതിൽ കാര്യവുമുണ്ട്. ഇന്ന് ്് നടക്കാൻ പോവുന്ന കോൺഫറൻസിൽ പ്രസന്റ് ചെയ്യേണ്ട ഡിസൈൻ ഞാനും റിയയും കൂടി വരച്ചതാണ്. അപ്പോ അവൾക്കും ബോസിനും ഇടയിൽ ഞാൻ വേണം , അല്ലെങ്കിൽ ചിലപ്പോൾ ്് ക്ളൈന്റസിന്റെ മുന്നിൽവച്ച് ബോസ് ഇടി കൊള്ളും 😄. കുറച്ച് നേരത്തേ കഷ്ടപ്പാടിനൊടുവിൽ ഒരുവിധത്തിൽ കാറുമായി ഞാൻ ഓഫീസിന്റെ പാർക്കിങ്ങിൽ എത്തി.
എന്നും എന്റേത് മാത്രം [Robinhood]
Posted by