അൽക്കാ ്് ജീയുടെ ശബ്ദം വേറെ ഏതോ ലോകത്തിലേക്ക് കൊണ്ട് പോവുന്നപോലെ. 🙂🙂🙂🙂🙂 ആസ്വദിച്ച് ഡ്രൈവ് ചെയ്യുന്നതിനിടയിൽ പെട്ടന്നാണ് ഗിയറിന്റെ മുകളിൽ വച്ചിരുന്ന എന്റെ ഇടത്തെ കൈയ്യുടെ മുകളിൽ ഐശ്വര്യ ്് അവളുടെ വലത് കൈ വച്ചത്.
്് മൃതുലമായ അവളുടെ സ്പർശനത്തിൽ ഒരുനിമിഷം ഞാൻ സ്തബ്ധനായി. വണ്ടി കൈയ്യിൽ നിന്ന് പാളാതിരിക്കാൻ കുറച്ച് പണിപ്പെടേണ്ടിവന്നു. “ന്താ ഐശു?” ഞെട്ടൽ പുറത്ത് കാട്ടാതെ ഞാൻ ചോദിച്ചു. 😏😕😏😕😏 അവളിപ്പോഴും എന്നെമാത്രം നോക്കിക്കൊണ്ട് അതേ ഇരിപ്പാണ്. “കാറൊന്ന് ഒതുക്കുമോ? എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്” വളരെ പതിയെയാണ് അവളത് പറഞ്ഞത്. ഞാൻ കുറച്ച് മാറി റോഡ് സൈഡിൽ തന്നെയുള്ള പാർക്കിലേക്ക് കാർ കയറ്റി. വണ്ടി നിന്നതും ഡോർ തുറന്ന് അവൾ ആദ്യമിറങ്ങി. പാർക്കിൽ വലിയ തിരക്കൊന്നുമില്ല. ഉള്ളവരിൽ കൂടുതലും കമിതാക്കളാണ്. അവർ മരത്തിന്റെ പിന്നിലും , ഷോളിന്റെ മറവിലുമൊക്കെയായി അവരുടെ നിമിഷങ്ങൾ ആസ്വദിക്കുകയാണ് 🙂. അറ്റത്തായുള്ള ബെഞ്ചുകളിലൊന്നിൽ എനിക്ക് പുറംതിരിഞ്ഞ് ഇരിക്കുകയാണ് ഐശ്വര്യ. “എന്താ ഡോ പതിവില്ലാത്ത ഒരു ഗൗരവം, എന്ത് പറ്റി?” അവളുടെ അടുത്തായി ഞാനും ഇരുന്നു. ആളെന്തോ സീരിയസ് ആയി ചിന്തിക്കുകയാണ്. “ഡാ , ്് നമ്മൾ തമ്മിൽ കാണാൻ തുടങ്ങിയിട്ട് കുറച്ച് കാലമായില്ലേ?” പിന്നെയും കുറച്ച് നേരം നീണ്ടുനിന്ന മൗനത്തിനൊടുവിൽ അങ്ങനെ ഒന്നാണ് അവൾ ചോദിച്ചത്. “ഉം” അതെ എന്നരീതിയിൽ ഞാൻ തലയാട്ടി. “എന്നെപ്പറ്റി എല്ലാം നിനക്ക് അറിഞ്ഞൂടെ?” പിന്നെയും അവിടേം ഇവിടേം തൊടാത്ത രീതിയിൽ അവൾ ചോദിച്ചു 😕. “ഹും” അതിനും ഞാൻ തലകുലുക്കാതിരുന്നില്ല. “മുമ്പും പല ആമ്പിള്ളേരെയും കണ്ടിട്ടുണ്ട്. പക്ഷേ അവരോടാരോടും തോന്നാത്ത എന്തോ എനിക്ക് നിന്നോട് തോന്നുന്നു. അത് എങ്ങനെ പറയണമെന്ന് really I don’t know. But ഞാൻ ശരിക്കും കാര്യമായി പറഞ്ഞതാ. Really , really I love you” മുഖത്ത് ഒരേസമയം നാണവും ഗൗരവവും ഇടകലർത്തി അവൾ പറഞ്ഞത് കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. 😳😳😳😳😳 അങ്ങനെ ഒന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. കുറച്ച് നേരത്തിന് ശേഷവും ഒരു പ്രതികരണവും കാണാതെയാണ് അവൾ അവന്റെ മുഖത്തേക്ക് നോക്കിയത്. “കുറേയായി പറയാൻ ശ്രമിക്കുന്നു , പക്ഷെ എന്തോ പറ്റീല. ഇന്ന് ഇത് പറയാൻ കൂടി വേണ്ടിയാ റിയ നിന്റെ കൂടെ വിട്ടത്” അൽപം ചമ്മലോടെ അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴും എന്റെ മനസ് വേറെ എവിടെയോ ആയിരുന്നു. ….. “ഐശു” ഏറെനേരത്തെ മൗനത്തിന് ഒടുവിൽ അവൻ സംസാരിച്ച് തുടങ്ങി. “നീയും റിയയുമൊക്കെയല്ലെ എന്റെ ബെസ്റ്റീസ്? നിങ്ങളുടെ എല്ലാം മുന്നിൽ കളിച്ച് ചിരിച്ച് നടക്കുന്ന നവിയെ അല്ലെ നിനക്കറിയൂ , പക്ഷെ അത് മാത്രമല്ല ഞാൻ” അവൻ പറയുന്നത് ആകാംഷയോടെ കേൾക്കുകയാണ് ഐശ്വര്യ. “നീ ഇപ്പൊ പറഞ്ഞ കാര്യമില്ലേ , അത് ഒരുകാലത്ത് കേൾക്കാൻ ഒത്തിരി കൊതിച്ച ഒന്നാ , പക്ഷെ അത് നിന്നിൽ നിന്നല്ല” അത് കേട്ട് അത്രയും നേരം തെളിഞ്ഞു നിന്നിരുന്ന അവളുടെ മുഖം വാടി. “നീ കേൾക്കണം , എന്നെ ഇപ്പോഴത്തെ ഈ നവിയാക്കിയ എന്റെ കഥ. എന്നെ ആർക്കും വേണ്ടാത്തവനാക്കിയ എന്റെ പൂർവകാലം: ***** തുടരും