രമിത 2 [MR WITCHER]

Posted by

രമിത 2

Ramitha Part 2 | Author : Mr Witcher | Previous Part


കഥക്ക് നിങ്ങൾ തന്ന സപ്പോർട്ടിന് ഒരുപാടു നന്ദി. ഞാൻ ഒട്ടും തന്നെ പ്രേതീക്ഷിച്ചിരുന്നില്ല ഈ കഥ നിങ്ങൾക്ക് ഇഷ്ടമാകും എന്ന്. നിങ്ങൾ തരുന്ന സപ്പോർട്ട് ആണ് തുടർന്നും കഥകൾ എഴുതുവാനുള്ള പ്രചോദനം.❤️❤️❤️

തുടരുന്നു

കോളേജ് ഗേറ്റ് കടന്നപ്പോൾ ഞാൻ മനസ്സിൽ ഓർത്തു.. നോക്കുമ്പോൾ ഒരു പെൺകുട്ടി കരഞ്ഞു കൊണ്ട് വരുന്നു. കണ്ടാൽ തന്നെ അറിയാം ഒരു പാവം കുട്ടി. പെൺകുട്ടികൾ കരുന്നത് എനിക്കു ഇഷ്ടം അല്ല എന്നിട്ട് കൂടി എന്തോ ഞാൻ അതികം ശ്രെദ്ധിക്കാതെ അകത്തോട്ടു പോയി. എന്തിന് വന്ന ദിവസം തന്നെ ഒരു പ്രശ്നം അല്ലേ. ഞാൻ ബൈക്ക് പാർക്ക്‌ ചെയ്തു. നടന്നതും അടുത്ത് കോൺക്രിറ്റു ബഞ്ചിൽ ഇരിക്കുന്ന 4 പയ്യന്മാർ എന്നെ അങ്ങോട്ട് വിളിച്ചു.. ഞാൻ അത് നോക്കാതെ പിന്നെയും നടന്നു.. അപ്പോൾ അവർ പിന്നെയും വിളിച്ചു.

രണ്ടും കല്പ്പിച്ചു ഞാൻ അങ്ങോട്ട്‌ പോയി.. ദൈവമെ വന്ന അന്ന് തന്നെ tc കിട്ടുമോ എന്ന് മനസ്സിൽ പറഞ്ഞു അങ്ങോട്ട്‌ പോയി

മനസ്സിൽ ഇന്ന് തന്നെ പ്രശ്നങ്ങൾ ഉണ്ടാകരുതേ എന്നാ ഒരു പ്രാർത്ഥനയും..

ഞാൻ അങ്ങോട്ട്‌ ചെന്നതും ഒരുത്തൻ എന്നോട്

“എന്താടാ വിളിച്ചാൽ വരാൻ ഒരു മടി ”

ഞാൻ അവന്റെ മുഖത്തു നോക്കിയതല്ലാതെ ഒന്നും പറയാൻ പോയില്ല. അപ്പോൾ മറ്റൊരുവൻ

“നിന്നോട് ചോദിച്ച കേട്ടില്ലേ ”

“ഓ ഞാൻ പെട്ടന്ന് വിളിച്ചത് ശ്രദ്ധിച്ചില്ല….. എന്താ വിളിച്ചത്.”

ഞാൻ ഒരു ഒഴുക്കാൻ മട്ടിൽ മറുപടി പറഞ്ഞു.

“ഓ നീ കേട്ടില്ല അല്ലേ.. അതെന്താടാ നിന്റെ ചെവിയിൽ…… ഞങ്ങൾ വിളിച്ചത് കേൾക്കാതിരിക്കാൻ…”

“ഞാൻ കേട്ടില്ല. ഞാൻ വേറെ എന്തോ ചിന്തയിൽ ആയിരുന്നു.. എന്തിനാ വിളിച്ചേ”

അവന്മാർ ചൊറിയാൻ ആണ് നിൽക്കുന്നത് എന്ന് അറിയാം എങ്കിലും ഞാൻ വലിയ മുഖഭാവം ഒന്നും ഇല്ലാതെ പറഞ്ഞു.

അവന്മാരെ എല്ലാരേയും കണ്ടാൽ തന്നെ അറിയാം നല്ല ക്യാഷ് ടീം ആണെന്ന്. എല്ലാവരും നല്ല ബ്രാൻഡ് ഡ്രസ്സ്‌ ഒക്കെ ആണ് ഇട്ടിരിക്കുന്നേ…. അതിൽ 3പേർ കാണാൻ വലിയ കുഴപ്പം ഇല്ല മീഡിയം ശരീരവും എല്ലാം. എന്നാൽ എന്നോട് ചോദിച്ചവൻ ആണെന്ന് തോന്നുന്നുനേതാവ്. അവന്റെ ഇത്തിരി സൈസ് ഒക്കെ ഉണ്ട്.. ഏകദേശം എന്നെ കാലും വരും.

Leave a Reply

Your email address will not be published. Required fields are marked *