:::::::::::::::::::::::::::
“എന്താ നിന്റ പേര് ”
നേതാവ് എന്നോട് ചോദിച്ചു.
” ഞാൻ ഗോകുൽ…. എന്താ നിങ്ങളുടെ ഒക്കെ പേര്.. ”
അവന്മാർ എന്നെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിലാ… ഞാൻ പിന്നെ വളരെ കൂൾ ആയി തന്നെ അവിടെ നിന്നു..
അവന്മാർ ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ…..
” എന്നാൽ ശെരി.. ഞാൻ പോകുന്നു.. ഫസ്റ്റ് ഡേ ആണ്. അപ്പോൾ ക്ലാസ്സ് ഒക്കെ ഒന്ന് കണ്ടു പിടിക്കണം.. പിന്നെ കാണാം ”
ഞാൻ അങ്ങനെ പറഞ്ഞു അവിടന്ന് പോകാൻ തിരിഞ്ഞത് അവന്മാർ പിന്നെയും വിളിച്ചു……
“നിന്നോട് ഞങ്ങൾ പോകാൻ പറഞ്ഞില്ല… ഞങ്ങൾ പറയുമ്പോൾ നിനക്ക് പോകാം.”
“ഞാൻ പോണം എന്ന് വിചാരിച്ചാൽ പോകും.. അതിന് നിങ്ങൾ പറയണം എന്നില്ല.. നിങ്ങക്ക് പറയാൻ ഉണ്ടേൽ വേഗം പറ ”
“ഓഹോ നിനക്ക് അത്ര അഹങ്കാരമോ…. എന്നാൽ പൊക്കോ.. ഇവന്റെ ഷു കേറ്റികൊടുത്തിട്ടു പൊക്കോ…”
എന്നും പറഞ്ഞു അവന്മാർ ചിരിക്കാൻ തുടങ്ങി.. എനിക്ക് അത് നല്ല ദേഷ്യം വന്നു എങ്കിലും ഞാൻ അത് പുറത്തു കാണിച്ചില്ല. ഞാൻ ചുറ്റും നോക്കിയപ്പോൾ കുറച്ചു കുട്ടികൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു..
ആ 4 പേരെയും നോക്കിയപ്പോൾ അവന്മാരും കിടന്നു ചിരിക്കുന്നു.. കൂട്ടത്തിൽ ഒരുത്തൻ അവന്റെ ഷു ലൈസ് അഴിച്ചു കാല് മുന്നോട്ട് നീട്ടി… അത് കണ്ടു ദേഷ്യം വന്നു എങ്കിലും ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു…
“നിങ്ങളുടെ ഒരു ആഗ്രഹം അല്ലേ.. അപ്പോൾ ഞാൻ അത് ചെയ്തില്ലേൽ നിങ്ങള്ക്ക് വിഷമം ആയാലോ.. ഞാൻ കെട്ടിത്തരാം ”
എന്നുപറഞ്ഞു ഞാൻ മുന്നോട്ടു പോയി. അപ്പോഴും അവന്റെ മുഖത്ത് ചിരി ഉണ്ടായിരുന്നു.ഞാൻ അവന്റെ കാലിൽ കൈവച്ച അടുത്ത നിമിഷം ഒരു അലർച്ചയോടെ അവൻ പിടയൻ തുടങ്ങി…. ഉടൻ തന്നെ ഞാൻ കൈ എടുത്ത്.. അവന്റെ കൂട്ടുകാർക്കും അവിടെ നോക്കി നിന്ന എല്ലാവർക്കും ഒരു ഞെട്ടൽ തന്നെ ആയിരുന്നു……
കളരി പഠിച്ച സമയത്തു തന്നെ ഞാൻ മർമ വിദ്യായും പഠിച്ചിരുന്നു..മനുഷ്യ ശരീരത്തിൽ ഉള്ള കുറച്ചു മര്മകളെ കുറിച്ച് ഞാൻ പഠിച്ചിരുന്നു.. അത് ഞാൻ അങ്ങനെ ആരിലും ഉപയോഗിക്കില്ല.. ചില സാഹചര്യം എന്നെ അങ്ങനെ ചെയ്യിച്ചു……………….. അവന്റെ കാലിൽ പിടിച്ച ഞാൻ പദം മുകളിൽ ഉള്ള മർമത്തിൽ ഒന്ന് അമർത്യാതെ ഒള്ളു അവൻ വേദന കൊണ്ട് അലരാൻ തുടങ്ങി.. കാരണം എനിക്കറിയാം അത് എത്ര മാത്രം വേദന ഉണ്ടാക്കും എന്ന്..