ഞാൻ നോക്കുമ്പോൾ അവന്റെ മുഖത്തു വേദന കാണാൻ കഴിഞ്ഞു.. അവൻറെ ഒരു കൂട്ടുകാരൻ എന്നെ അടിക്കാൻ മുന്നോട്ടു വന്നതും ഞാൻ അവനെ കൈ കൊണ്ട് തള്ളി പിന്നോട്ട് ആക്കി…. അവൻ അവമാരുടെ കൂടെ തന്നെ നിന്ന്.
” ഇത് കൊണ്ടാണ് ഞാൻ നിങ്ങൾ ആദ്യം വിളിച്ചപ്പോൾ ഞാൻ വരാതെ പോയത്.. കാരണം എന്റെ സ്വഭാവം എനിക്ക് അല്ലേ അറിയൂ .. വന്ന ആദ്യ ദിവസം തന്നെ പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി… അല്ലാതെ വേറെ ഒന്നും അല്ല…. പിന്നെ നിങ്ങൾ റാഗ് ചെയ്യാൻ നോക്കിയ ആള് നിങ്ങള്ക്ക് മാറി പോയി.. ഞാൻ ഇവിടെ പഠിക്കണം എന്ന് കരുതി ആണ് വന്നത്.. നമ്മൾ ഇനിയും കാണേണ്ടാവർ അല്ലേ.. അപ്പോൾ എന്തിനാ വെറുതെ പ്രശ്നം…… Bee cool bee friendly…”
ഞാൻ അതും പറഞ്ഞു അവന്മാരുടെ മുഖത്തേക്ക് അവന്മാരെ കണ്ടാൽ അറിയാം എല്ലാവർക്കും എന്നോട് നല്ല കലിപ് ഉണ്ട്.. എങ്ങനെ തോന്നാത്തിരിക്കും വന്ന അന്ന് തന്നെ എല്ലാരുടെ മുന്നിൽ വച്ചും നാണം കേട്ടില്ലേ…. സൗണ്ട് കേട്ടു മിക്ക കുട്ടികളു ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുകയും ചെയ്യുന്നു……. ഞാൻ പിന്നെ അവിടെ നിന്നില്ല നേരെ ക്ലാസ്സ് കണ്ടുപിടിക്കാൻ ആയി അങ്ങോട്ട് പോയി. തിരിഞ്ഞ് നോക്കിയപ്പോൾ അവന്മാർ അവിടെ തന്നെ നിന്ന് എന്നെ നോക്കുന്നു….. ബാക്കി വരുന്നിടത്തു വച്ചു കാണാം എന്ന് കരുതി ഞാൻ മുന്നോട്ടു പോയി…..
—————————————-
ഞാൻ നേരെ ക്ലാസ്സ് കണ്ടുപിടിച്ചു അകത്തു കയറി നേരെ അകത്തു കയറിയതും ആദ്യം ഞാൻ കണ്ടതു നേരത്തെ കരഞ്ഞു കൊണ്ട് പോയ ആ കൊച്ചിനെ……. എന്തോ ഞാൻ അവളെ നോക്കി നിന്ന് കാരണം അത്ര സുന്ദരി ആയിരുന്നു അവൾ. നല്ല ഭംഗി ഉള്ള കണ്ണുകൾ എന്നെ ആദ്യം അകർശിച്ചത് ആ കണ്ണുകൾ തന്നെ ആണ്.. എന്നാലും ഞാൻ അധികം നോക്കാതെ നേരെ നടന്നു പോയി.. കാരണം ഇപ്പോൾ ഞാൻ അങ്ങനെ ആരോടും കുട്ടു കൂടാറില്ല.. കാരണം നല്ല ഒരു കലക്കൻ പണി കിട്ടി അത് വഴിയേ പറയാം.