ഞാൻ നേരെ ഒരു ബഞ്ചിൽ പോയി ഇരുന്നു ക്ലാസ്സ് ആകെ നോക്കി. വളരെ കുറച്ചു കുട്ടികളെ അപ്പോൾ ഒള്ളു ക്ലാസ് തുടങ്ങാൻ ഇനിയും സമയം ഉണ്ടല്ലോ അപ്പോൾ വരുമായിരിക്കും….. ഞാൻ മൊത്തത്തിൽ നോക്കി ഒന്ന് രണ്ട് പെൺകുട്ടികൾ എന്നെ നോക്കുന്നുണ്ട്.. എന്നാലും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല…….
കുറച്ചു കഴിഞ്ഞപ്പോൾ ഒരു പയ്യൻ എന്റെ ബഞ്ചിൽ തന്നെ വന്നിരിന്നു. എന്നെ നോക്കി ചിരിച്ചിട്ട്
” ഹായ്. ഞാൻ കിരൺ ”
“ഹായ് കിരൺ.. ഞാൻ ഗോകുൽ ”
ഞാൻ അവനെ നോക്കി കണ്ടാൽ തന്നെ അറിയാം ഒരു പാവം പയ്യൻ…
“ഞാൻ കണ്ടു ബ്രോ. രാവിലെ വന്ന ഉടൻ തന്നെ ആ വരുൺ ന്റെ ഗാങ് ആയിട്ട് കോർത്തു അല്ലേ ”
അവൻ ചിരിയോടെ പറഞ്ഞു..
“ഓ.. അവന്റ പേര് വരുൺ എന്നാണോ.. അവന്മാർ പേര് പറഞ്ഞില്ല..”
ഞാനും ചിരിച്ചു
“അവന്മാർ പ്രശ്നം ആണ് ബ്രോ. ഇവിടത്തെ വലിയ പാണക്കാരുടെ മക്കൾ ആണ് അതിന്റ അഹങ്കാരം ആണ്…. ബ്രോ സൂക്ഷിച്ചോ അവമാർ എന്തേലും cheyyum”
“ഞാനും ഒന്നിനും പോയില്ലേടാ.. അവൻ അല്ലേ ഇങ്ങോട്ട് വന്നത്.. ഇനിയും വരട്ടെ ബാക്കി അപ്പോൾ കൊടുക്കാം.”
“അത് അവമ്മാര് സ്ഥിരം ഇങ്ങനെ ആണ്. ബി. Com ചെയ്യുമ്പോൾ മുതൽ.. ഇപ്പോൾ ഇവിടെയും..”
“നിനക്ക് അറിയാമോ അവന്മാരെ?”
“അറിയാം… ഞാനും അവർ പഠിച്ച കോളേജ് ആണ് പഠിച്ചത്.. അവർ സീനിയർ ആയിരുന്നു.. അവിടെയും ഇവന്മാർ പ്രേശ്നക്കാർ ആയിരുന്നു…. ബ്രോ വരുന്നതിനു മുൻപ് ദേ ഇരിക്കുന്ന കൊച്ചിനെ അവന്മാർ കരയിച്ച വിട്ടത്…… അവൾ ആണേൽ കരഞ്ഞോണ്ട് ഓടുന്ന കണ്ടു… അവളുടെ കൈയിൽ ഒക്കെ അവന്മാർ കയറി പിടിച്ചു ”
അവൻ അതും പറഞ്ഞു അവളെ ചുണ്ടി കാണിച്ചു.. ഞാനും നോക്കി നേരത്തെ കണ്ടാകുട്ടി……. അവൾ കരഞ്ഞു പോകുന്നത് കണ്ടപ്പോൾ തന്നെ വിഷമം ആയതാ.. എന്തായാലും അവന്മാർക്ക് രണ്ടെണ്ണം കൊടുക്കേണ്ടതായിരുന്നു.. ഇനിയും ടൈം ഉണ്ടല്ലോ.. എന്തായാലും അവന്മാർ ഇനിയും വരും…….
അപ്പോൾ തന്നെ ബെല്ലടിച്ചു