“മാം” ഞാൻ പ്രതീക്ഷയോടെ വിളിച്ചു “എന്താ” ഒരു വല്ലാത്ത എന്താ ആയിരുന്നു. വിളിക്കണ്ടായിരുന്നു എന്നു തോന്നിപ്പോയി. “ദയവു ചെയ്ത് ഞാൻ പറയുന്നത് വിശ്വസിക്കണം. അന്ന് മാമിനെ ഫോണിൽ വിളിച്ചത് ഞാനല്ല. എന്റെ ഫോണിൽ നിന്ന് അജിത് ലാൽ ആണ്. അവൻ എനിക്ക് വേണ്ടി ചെയ്ത് തന്ന ഉപകാരങ്ങൾ കാരണം ഞാൻ അത് ഏറ്റെടുത്തു എന്ന ഒരു കുറ്റം മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.” ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു.
“എല്ല വഷളന്മാർക്കും പറയാൻ ഓരോ ന്യായങ്ങൾ കാണും. നീരജ് ഇവിടെ നിക്കണ്ട. എനിക്ക് തന്നെ വിശ്വാസം ഇല്ല.” എന്റെ പ്രതീക്ഷകൾ തകർത്ത മറുപടി. എന്തു ചെയ്യും എന്ന് ഒരു പിടീം കിട്ടുന്നില്ല. എന്നാലും ധൈര്യം വീണ്ടെടുത്ത് ഞാൻ പറഞ്ഞു.
“ശരി മാം. ഞാൻ പോകുന്നു. ഒരു ഉപകാരം ചെയ്യണം. ദയവ് ചെയ്ത എന്റെ അളിയൻ എന്നെ മടക്കി അയക്കാൻ കാരണം അറിയരുത്. ചെയ്യാത്ത തെറ്റിന് ഇനിയും പഴി കേൾക്കാൻ വയ്യാഞ്ഞിട്ട.” എന്റെ തൊണ്ട വല്ലാതെ ഇടറി. കണ്ണുകൾ നനഞ്ഞു. ആത്മാർഥമായി ആയിരുന്നു ഞാൻ അത് പറഞ്ഞത്. തിരികെ പോകാൻ നേരം സരയു മാം പറഞ്ഞു “വരു ഞാൻ സ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്യാം.”
പറഞ്ഞു വിടുന്നതും പോരാതെ അവരുടെ മൂഞ്ചിയ സിമ്പതി. പക്ഷെ പുറത്തു വന്നത് മറ്റൊരു വാചകം ആയിരുന്നു. “വേണ്ട മാം ഞാൻ പൊയ്കോളം”
“മര്യാദക്ക് കയറാൻ നോക്ക്. വന്ന വഴി തിരികെ പോകാൻ ബുദ്ധിമുട്ടാണ്” അതൊരു ആജ്ഞ ആയിരുന്നു.
പിന്നെ ഞാൻ കൂടുതൽ ഒന്നും പറയാൻ നിന്നില്ല. കാറിൽ കയറി ഇരുന്നു. വണ്ടി മുന്നോട്ട് നീങ്ങി. മാം ഒന്നും മിണ്ടുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ തന്നെ ആ മൗനം ഭഞ്ജിച്ചു. “മാം ഒന്നും പറയില്ലെന്ന് ഞാൻ വിശ്വസിച്ചോട്ടെ”
നോ മറുപടി
ഒരു രണ്ടു മിനുട്ടിന്നുശേഷം മാം പറഞ്ഞു. ” നീ തൽകാലം പോകണ്ട.”
“ങേ” ഒരു ഞെട്ടൽ എന്നതിലുപരി ആശ്വാസം ആയിരുന്നു എനിക്ക്.
” ഞാൻ പോകണ്ടേ” ഒന്നുറപ്പിക്കാൻ വേണ്ടി ഞാൻ പിന്നേം ചോദിച്ചു.
“ചെയ്ത പാപങ്ങൾക്ക് ശിക്ഷ അനുഭവിക്കാതെ അങ്ങനെ പോയാലോ!!” മാം ഗൗരവം വിട്ടില്ല.