സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Posted by

സ്വാതന്ത്ര്യം 2

Swathanthryam Part 2 | Author : Kiran Kumar | Previous Part


അ… അമ്മു….

 

അവളുടെ മുഖഭാവം കണ്ടു എന്റെ വായിൽ തന്നെ വച്ചു ആ പേര് മുറിഞ്ഞു പോയി

 

“വാട് ദി ഹെൽ….. മിസ്റ്റർ പ്രകാശ് എന്താ ഇത് ആരാ ഇത് … എഡോ താൻ… തനാരാ.. ജിനു ആരാ ഇത്??

 

തനിക്ക് ഒരു മാനേഴ്‌സ് ഇല്ലേ ഒരു മുറിയിലേക്ക് ഇങ്ങനെ ഇടിച്ചു തള്ളി കേറി വരാൻ…. ”

 

അവളുടെ ചൂടാകൽ കണ്ടു ഞാൻ ഞെട്ടി പോയി ..

 

” അഖിലെ…. എന്താ ഇത് താൻ എന്തിനാ ഇപോ ഇങ്ങോട്ട് വന്നത് ആരാ തന്നെ ഇങ്ങോട്ട് കയറ്റി വിട്ടത് ??? ”

 

ജിനു സറും ചാടി കൊണ്ട് വന്നു , ഞാൻ ആണേൽ എന്ത് പറയണം എന്ന് അറിയാത്ത അവസ്‌ഥയിൽ നിന്നു

 

” ജിനു ആരാ ഇത്?? ഇവൻ എന്തിന് ഇപോ ഇവിടെ ഇടിച്ചു കയറി??? ”  പ്രകാശ് സർ ജിനു സാറിന്റെ നേരെ ചൂടായി

 

“സർ … ഇത്  നമ്മുടെ രവി സർ പറഞ്ഞ ആൾ.. ആണ് ഞാൻ രാവിലെ ഇന്റർവ്യൂ ഒക്കെ ചെയ്ത് എടുത്തത മാഡം വരുന്ന കൊണ്ട് സർ നെ കുറച്ചു കഴിഞ്ഞു കാണാൻ ഞാൻ പറഞ്ഞിരുന്നു .. ഇവനെ ഞാൻ ആ തോമചേട്ടന്റെ കൂടെ വിട്ടതാ എല്ലാം പഠിക്കാൻ ഇവൻ എങ്ങനെ ഇപോ ഇവിടെ എത്തി ന്ന് എനിക്ക് അറിയില്ല ”

 

ജിനു നിസ്സഹായനായി പറഞ്ഞു

 

 

പെട്ടെന്ന് എന്റെ പുറകെ വന്ന തോമസ് ചേട്ടൻ ഓടി ക്യാബിന് ഉള്ളിൽ വന്നിരുന്നു അയാൾ വന്ന ഉടനെ എന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് ഇറക്കി . ന്നിട്ട് ക്യാബിന് ഉള്ളിലേക്ക് കയറി അവരോട് സോറി ഒക്കെ പറഞ്ഞ് പുറത്തിറങ്ങി . ഞാൻ  ആകെ തകർന്നു പോയിരുന്നു പുള്ളി എന്നെ എന്തൊക്കെയോ പറഞ്ഞു താഴേക്ക് വലിച്ചു നടത്തി കൊണ്ട് പോയി,  ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല എന്റെ മനസിൽ എന്റെ അമ്മു ന്റെ ആ മുഖം മാത്രം ആയിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *