എന്നും എന്റേത് മാത്രം 2
Ennum Entethu Maathram Part 2 | Author : Robinhood
Previous Part
ഹായ് ഫ്രണ്ട്സ്
ആദ്യംതന്നെ എല്ലാവരോടും ഒത്തിരി നന്ദി പറഞ്ഞ് തുടങ്ങാം 🙂.
പൂർണമായും ഒരു പരീക്ഷണം എന്ന നിലയിലാണ് ഈ കഥ എഴുതിത്തുടങ്ങിയത്. എങ്ങനെ എഴുതും , എന്നത് മുതൽ എങ്ങനെ ഇവിടെ പോസ്റ്റ് ചെയ്യും എന്നതടക്കം ഒന്നും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന പ്രോൽസാഹനവും സ്നേഹവും , അതിൽ ഞാൻ വളരെ വളരെ സന്തോഷവാനാണ്. 😻😹😹😹😹
ആദ്യ ഭാഗം പോസ്റ്റ് ചെയ്ത അതേ ടെന്ഷനോടെയാണ് ഈ ഭാഗവും ഇടുന്നത്. എന്താകും? അത് പറയേണ്ടത് നിങ്ങളാണ്. അപ്പോ അധികം പറഞ്ഞ് മുഷിപ്പിക്കുന്നില്ല 🙂
എന്നും എന്റേത് മാത്രം
*****
“നീ അറിയാത്ത ഒരു നവികൂടി ഉണ്ട് ഐശു എനിക്ക് ഒരു കഴിഞ്ഞ കാലമുണ്ട് എന്റെ സന്തോഷങ്ങളെല്ലാം തട്ടിത്തെറുപ്പിച്ച് എന്നെ ആർക്കും വേണ്ടാത്തവനാക്കിയ ഒരു കഴിഞ്ഞ കാലം”.
* * * * *
വയലിന്റെ കരയിലുള്ള ചെമ്മൺ പാതയിലൂടെ ഒരു സൈക്കിൾ കുതിച്ച് പായുകയാണ്. വളവുകൾ വേഗത്തിൽ മറികടന്ന് അത് തോടിന്റെ കരയിലേക്ക് കയറി.
“കിരണേ , സച്ചിയേട്ടനെ കണ്ടോ?” സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന യുവാവ് വഴിയരികിലൂടെ ബാറ്റുമായി പോവുകയായിരുന്ന മറ്റൊരുവനോട് ചോദിച്ചു.
“ഇല്ലടാ മൂങ്ങേ , കലുങ്കിന്റെ അടുത്ത് കാണും” അതും പറഞ്ഞ് അവൻ നടന്നു.
സൈക്കിൾ വീണ്ടും മുന്നോട്ട് തന്നെ പാഞ്ഞു.
ഓടി ഓടി അവസാനം തോടിന്റെ മേലുള്ള കലുങ്ക് എത്തിയപ്പോൾ സൈക്കിൾ നിന്നു.
“എന്താടാ മൂങ്ങെ നീ വെടികൊണ്ടപോലെ വരുന്നേ?” അവിടെ കല്ലുകൾക്ക് മുകളിലായി ഇട്ട പോസ്റ്റിന്റെ മുകളിൽ ഇരുന്ന യുവാവ് ചോദിച്ചു.
“ആഹ് , സച്ചിയേട്ടാ ഞാൻ നിങ്ങളെ തപ്പി വന്നതാ. വൈകുന്നേരം വായനശാലയില് വരാൻ പ്രേമേട്ടൻ പറഞ്ഞു”
“ആ , യോഗമല്ലേ? ഓർമയുണ്ട്”
“ആഹാ , മൂങ്ങയെന്താ നിലത്ത് നിൽക്കുന്നേ?” അപ്പോ അങ്ങോട്ട് വന്ന വേറൊരുത്തൻ ചോദിച്ചു.