“ഡാ കിച്ചു , ബാക്കിയുള്ളവമ്മാരൊക്കെ എവിടെ?” സജിയേട്ടനാണ്.
“അവര് ഈ പരിസരത്ത് തന്നെ ണ്ടാവും , നേരത്തേ വന്നിരുന്നു”
“ചിന്നുവും പിള്ളേരുമോ?”
“അവര് വരാൻ കുറച്ച് കഴിയും. കുറച്ച് നേരത്തെ വീട്ടിലേക്ക് പോയതേയുള്ളൂ” പുള്ളിയുടെ ടെന്ഷൻ കണ്ട് ഞാൻ ചിരിച്ചു.
“ആഹ് , നീ ആ ഗാനമേളക്കാരുടെ കാര്യം നോക്ക്. ഞാൻ ഊട്ട്പുര വരെയൊന്ന് പോയിട്ട് വരാം” കൂടെയുള്ള ്് ആളെ എന്തൊക്കെയോ ഏൽപിച്ച് ്് സജിയേട്ടൻ ധൃതിയിൽ വണ്ടിയുമെടുത്ത് പുറത്തേക്ക് പോയി.
മണി ഏഴ് കഴിയുന്നു
അന്തരീക്ഷത്തിൽ ഉയരുന്ന ചെണ്ടയുടെ ശബ്ദവും അതിന്റെ താളത്തിൽ ഉറയുന്ന തെയ്യക്കോലങ്ങളും കാവിൽ നിറഞ്ഞുനിൽക്കുകയാണ്.
അതിൽ ലയിച്ച് നിൽക്കുന്നുണ്ട് കുറേപ്പേർ.
കുട്ടികളേയും സ്ത്രീകളേയും ആകർഷിക്കാൻ പാകത്തിന് ചന്ദകളും സജീവമായിക്കഴിഞ്ഞു. ചീട്ട് കളി പോലുള്ള ഏർപ്പാടുകൾ നിരീക്ഷിക്കാൻ കമ്മറ്റി ്് പ്രത്യേകം ആളുകളേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
്് പെമ്പിള്ളേരെ നോക്കി നടന്നാണ് പിന്നെ നേരം കളഞ്ഞത്.
ഒരു എട്ടര ആയപ്പോഴാണ് മാളു വിളിക്കുന്നത്
“കിച്ചുവേട്ടാ , ലച്ചൂനെ ഒന്ന് കൂട്ടാമോ?”
ഞാൻ ഒരൽപം കപ്പയും കട്ടനും കഴിക്കുകയായിരുന്നു.
“ഏഹ് , ്് അവളിതുവരെ വന്നില്ലേ! , എവിടാ വീട്ടിലാ?”
“അതേ”
“ആ ശരി”
അവളോട് അതും പറഞ്ഞ് ശ്രീയോടും കാര്യം പറഞ്ഞ് ഞാൻ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു.
്് റോട്ടിലൂടെ പോയാൽ ഏതാണ്ട് ഒരു കിലോമീറ്റർ ദൂരമുണ്ട് ശ്രീക്കുട്ടിയുടെ വീട്ടിലേക്ക്. ്് വയലിലൂടെ പോയാൽ അപ്പുറത്തെ കര കയറി ഒരു അഞ്ച് മിനുട്ട് നടന്നാൽ അവളുടെ ്് വീട്ടിൽ എളുപ്പത്തിൽ എത്താം.
അവിടെ എത്തുമ്പോൾ ആരും ഉണ്ടായിരുന്നില്ല. പുറത്ത് ലൈറ്റ് കത്തി നിൽപ്പുണ്ടായിരുന്നു.
“ശ്രീക്കുട്ടീ” പുറത്ത് നിന്ന് ഞാൻ വിളിച്ചു.
“ആ കിച്ചേട്ടാ , ഇപ്പോ വരാവേ”
അകത്ത് നിന്ന് മറുപടിയും വന്നു.
എന്നാലും കുറച്ച് നേരം കൂടി കഴിഞ്ഞാണ് ആള് പുറത്ത് വന്നത്.
പത്രവും മറിച്ച് നിൽക്കുകയായിരുന്ന ഞാൻ അവളെ കണ്ട് കണ്ണെടുക്കാതെ നോക്കിനിന്നു പോയി.
ഡാന്സിനുവേണ്ട ഡ്രസ്സ് ആയിരുന്നു അവൾ ഇട്ടിരുന്നത്. ചുവപ്പ് നിറത്തിലുള്ള ആ വേഷത്തിൽ അവൾ അതേ പോലെ എന്റെ മനസ്സിലേക്ക് കേറിയെങ്കിൽ എന്ന് ഞാൻ മോഹിച്ചു പോയി.