“ഏയ് കിച്ചേട്ടാ , ഇതെന്താ ഇങ്ങനെ നിക്കണേ?” ഒരുമാതിരി പൂരം കണ്ടത് പോലെയുള്ള എന്റെ നിൽപ് കണ്ട് അവൾ ചോദിച്ചു.
“ഏയ് ഒന്നൂല്ല, വാ പോവാം , വീട് പൂട്ടിയോ?” ഞാൻ ഒരുവിധത്തിൽ പറഞ്ഞ് ഒപ്പിച്ചു.
“കിച്ചേട്ടനിത് ഏത് ലോകത്താ? ഇപ്പോഴല്ലേ ഞാൻ പൂട്ടിയേ?” അവൾ ചിരിച്ചു.
അവളേയും നോക്കി നിന്നപ്പോൾ ഞാൻ അതൊന്നും കണ്ടില്ലായിരുന്നു.
“യ്യോ , സമയമാകാറായി” അതും പറഞ്ഞ് ശ്രീക്കുട്ടി മുറ്റത്തേക്ക് ഇറങ്ങി. അവളുടെ പുറകെ ഞാനും.
്് വയലിനോട് അടുക്കും തോറും ബഹളവും അടുത്തുകൊണ്ടിരുന്നു.
ഫോണിന്റെ ്് ഫ്ളാഷും മിന്നിച്ച് ഞാൻ മുന്നിൽ നടന്നു. ഒട്ടും അകലെ അല്ലാതെ അവളും എന്റെ പിറകെ ഉണ്ട്.
“അയ്യോ , കിച്ചേട്ടാ” പെട്ടന്നാണ് എന്റെ പുറകിൽ നിന്ന് അവളുടെ കരച്ചിൽ
തിരിഞ്ഞ് നോക്കുമ്പോൾ നിലത്ത് ഇരിക്കുകയാണ് അവൾ.
“അയ്യോ , ശ്രീക്കുട്ടീ , എന്തുപറ്റി” കാലും തടവിയാണ് അവൾ ഇരിക്കുന്നത്.
“കാല് തട്ടിയതാ കിച്ചേട്ടാ”
വയലിൽ കീറി വച്ചിരുന്ന ചാലിൽ കാല് താഴ്ന്ന് പോയതാണ്.
ഞാൻ കാലിൽ നോക്കി. ഭാഗ്യം മുറിവ് ഒന്നും ഇല്ല.
“വേതനയുണ്ടോ ശ്രീക്കുട്ടീ?”
“ഏയ് ഇല്ല കിച്ചേട്ടാ”
അങ്ങനെ പറഞ്ഞെങ്കിലും അവൾ കുറച്ച് ബുദ്ധിമുട്ടിയാണ് നടക്കുന്നത്.
“പിടിക്കണോ?”
കേൾക്കാൻ കാത്തിരുന്ന പോലെ അവൾ എന്റെ ചുമലിൽ പിടിച്ചു.
ആളുകളുടെ അടുത്ത് എത്തും വരെ എന്നെ പിടിച്ചാണ് അവൾ നടന്നത്. അപ്പോഴൊക്കെയും അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു 😁.
ചിന്നുവിനേയും , മാളുവിനേയും കണ്ടതും പെണ്ണ് അവരുടെ അടുത്തേക്ക് ഓടി.
“ഏഹ് , ഇവക്കല്ലേ കാല് വേതന!?” (നവനീത് ആത്മഗതം).
ഞാൻ എത്തുമ്പോഴേക്കും ബാക്കി ടീം മൊത്തം റെഡി ആയിരുന്നു.
വയലിന്റെ ഒരു വശത്താണ് സ്റ്റേജ്.
കുഞ്ഞ് മക്കളുടെ പരിപാടികൾ അവസാനിക്കാൻ പോവുകയാണ്.
സ്റ്റേജിന്റെ അടുത്തേക്ക് ഞങ്ങൾ നടക്കുമ്പോഴാണ് ്് ഷിയാസും രണ്ട് പേരും എന്തൊക്കെയോ പറഞ്ഞുകൊണ്ട് വഴി തടയുന്നത്.
വിക്കി മുന്നോട്ട് ചെന്നപ്പോഴേക്കും സജിയേട്ടനും വേറെ രണ്ട് പേരും അങ്ങോട്ടേക്ക് എത്തി.
“വിക്കി , പരിപാടി ്് തുടങ്ങാൻ ടൈമായി. നിങ്ങള് അങ്ങോട്ട് പോ , ഇത് നമ്മള് കൈകാര്യം ചെയ്തോളാ”