പുള്ളി അത് പറഞ്ഞ സമയത്ത് തന്നെ മൈക്കിൽ അനൗൺസ്മെന്റ് മുഴങ്ങി
“അടുത്തതായി നമ്മുടെ നാട്ടിലെ യുവ പ്രതിഭകളായ തോട്ടുമ്മൽ ബ്രദേർസിന്റെ കലാ വിരുന്ന്…”
അതിന്റെ പിന്നാലെ ഞങ്ങളും സ്റ്റേജിൽ എത്തി.
അൽപ സമയത്തിന് ശേഷം ഞങ്ങളുടെ ഐറ്റം തുടങ്ങുന്നതിന്റെ ഭാഗമായി കർട്ടൻ ഉയർന്നു.
ഡീജെയും നാടനും ശിവ താണ്ഡവവുമൊക്കെയായി അരങ്ങ് കൊഴുക്കുകയാണ്.
വിസ്മയിപ്പിക്കുന്ന ആനിമേഷനുകളും , കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിങ്ങും എല്ലാം കാണികളിൽ ആവേശം പരത്തി. ഹരം പിടിപ്പിക്കുന്ന സംഗീതത്തിൽ പലരും മതി മറന്ന് നൃത്തം ചെയ്തു. അവസാനത്തോട് അടുത്തപ്പോൾ ആളുകൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു.
പരിപാടി ഞങ്ങൾ വിചാരിച്ചതിലും ഗംഭീരമായി.
അത് കഴിഞ്ഞുള്ള ഗാനമേളയുടെ സമയത്ത് പോലും ഞങ്ങളുടെ പരിപാടിയേക്കുറിച്ചാണ് ആളുകൾ സംസാരിച്ചത്.
ഒരുപാട് പ്രശംസകൾ ഞങ്ങൾക്കും കിട്ടി. ഞങ്ങളെല്ലാരും വളരെ ഹാപ്പിയായി.
വർണശബളമായ വെടിക്കെട്ടോടെ ഉത്സവം അവസാനിച്ചു.
ഉത്സവം കഴിഞ്ഞ് ഒരു ദിവസം ഞങ്ങൾ ബോധംകെട്ട് കിടന്നുറങ്ങി.
🎼🎼🎼🎼🎼
സച്ചിയുടെ കാൾ ആണ് എന്നെ ഉണർത്തിയത്.
“ആ , അലോ” ഉറക്കപ്പിച്ചോടെ ഫോൺ എടുത്തു.
“ഡാ , നീ റെഡിയായോ?”
“ഏഹ് എന്തിന്?” ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യത്തിൽ ഞാൻ ചോദിച്ചു.
“ഏഹ് , ഇന്നലെ പറഞ്ഞതൊക്കെ മറന്നോ? , ഡാ ടൗണിൽ പോണ്ടെ?”
“ഓഹ് അതാരുന്നോ? അത് വൈകീട്ടല്ലേ? , അതൊക്കെ സെറ്റാക്കാം , നീ വച്ചേ , ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ 😪🥺”
“ഫ്ഭ നാറി , കെടന്ന് സെറ്റാക്കാതെ സമയം നോക്കഡാ”
അവന്റെ വായിൽ സരസ്വതി മുഴങ്ങി തുടങ്ങിയതോടെയാണ് ഞാൻ സമയം നോക്കിയത്.
“ദൈവേ , 🕓”
“ഡാ ഞാനിപ്പൊ വരാ”
“ആഹ് വേഗം വാ. ഞങ്ങള് കലുങ്കിന്റെ അടുത്ത് കാണും”
പിന്നെ ഒരു അങ്കം ആയിരുന്നു. ഒരുവിധത്തിൽ ഓടിനടന്ന് കുളിയും തേവാരവും കഴിച്ച് നേരെ അവന്മാരുടെ അടുത്തേക്ക് വിട്ട്.
അവിടെ മൂന്നും നേരത്തെ ഹാജർ വച്ചിരിക്കുന്നു.
എന്നെ കണ്ടതും സച്ചി എണീറ്റു.
“അല്ലളിയാ , ഇന്നലെ എല്ലാം പ്ളാൻ പണ്ണിയ നീ എന്തളിയാ ലെയിറ്റായത്? 😄”
കിട്ടിയ അവസരം നന്നായി ചൂഷണം ചെയ്യുന്നുണ്ട് ശ്രീ.