“പിന്നെ , പറയാനുണ്ടോ കിടി” പറഞ്ഞ് തീരുന്നതിന് മുന്പ് ശ്രീ ഞെട്ടി.
“എന്തോന്നെഡേയ്?” എനിക്കൊന്നും മനസ്സിലായില്ല.
അപ്പോഴാണ് സച്ചി കണ്ണുകൊണ്ട് താഴേക്ക് നോക്കാൻ കാണിച്ചത്.
പടവും കഴിഞ്ഞ് പുറത്തേക്ക് പോകുന്നവരുടെ നേരെയാണ് രണ്ടും നോക്കുന്നത്.
“പടച്ചോനെ , വിവേകേട്ടനല്ലേടാ അത്!!?”
ഞാൻ കാണുന്നതിന് മുമ്പേ വിക്കി ആ കാഴ്ച കണ്ടിരുന്നു.
ശ്രീയുടെ വല്യമ്മയുടെ മോനാണ് താഴെ ഞങ്ങളെ കലിപ്പിച്ച് നോക്കി നിൽക്കുന്ന ഈ മൊതല് സബ് ്് ഇൻസ്പെക്റർ ആകുക എന്ന ലക്ഷ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവൻ. ഞങ്ങളുടെ വീട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ നല്ലവനായ , ഞങ്ങളെല്ലാം മാതൃകയാക്കേണ്ട ഉത്തമ പുരുഷ രത്നം.
“ഇനി എന്താടാ ചെയ്യാ?” 😔 ശ്രീ ഞങ്ങളെ നോക്കി.
“ബെസ്റ്റ് , നീയല്ലെ മോട്ടിവേഷന്റെ ആള് , എന്തെ ധൈര്യം ചോർന്നു പോയോ?” അവനോട് അങ്ങനെ ചോദിച്ചു എങ്കിലും എന്റെ അവസ്ഥയും ്് ഏറെക്കുറെ അതുപോലെ തന്നെ ആയിരുന്നു.
“ങാ , ്് പറ്റാനുള്ളത് പറ്റി. ഇവിടെ നിന്നിട്ടെന്താ വാ”
അത്രയും നേരം മിണ്ടാതിരുന്ന സച്ചി പറഞു.
“അത് ശരിയാ , പുള്ളീടെ ഒരു സ്റ്റാന്റെന്താന്ന് അറിയാലോ” വിക്കിയും പറഞ്ഞതോടെ ഞങ്ങൾ പതിയെ താഴേക്ക് ഇറങ്ങി.
സിനിമ കണ്ടതിന്റെ വിജ്രമ്പിതമായ മൂഡൊക്കെ അപ്പോഴേക്കും ആവിയായിരുന്നു.
“ആഹ് , നാലും ഒന്ന് നിന്നേ” പുറത്തെത്തി കുറച്ച് മുന്നോട്ട് നടന്നതും ദേ വിളി എത്തി.
നോക്കുമ്പോൾ പുള്ളി പഴയ വില്ലന്മാരെ പോലെ ഞങ്ങൾക്ക് നേരെ നടന്ന് വരുന്നു.
“നിന്നെയൊക്കെപ്പറ്റി പലതും ഞാൻ കേട്ടിരുന്നു. പക്ഷേ ഇത്രക്ക് വെളച്ചിലുണ്ടെന്ന് തോന്നീല്ല. ഏതായാലും കണ്ടകാര്യം ചെറിയമ്മയോട് പറയണല്ലോ” ശ്രീ ഏതാണ്ട് കരയുമെന്ന അവസ്ഥയിലെത്തി.
“അപ്പൊ ശരിയടാ മക്കളെ കാണാം” വല്ലാത്തൊരു ചിരിയോടെ പുള്ളി മുന്നോട്ട് നടന്നു.
“ഇയാള് വല്ല സാഡിസ്റ്റുമാണോ” (വിക്കി ആത്മഗതം).
ഒരു നിമിഷം , എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ അങ്ങനെ നിന്നു.
പെട്ടന്നാണ് സച്ചി ഞങ്ങളെ നോക്കി കണ്ണിറുക്കിയത്.
സംഭവം എന്താണ് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.
“അതേയ് സേട്ടാ”
സച്ചിയുടെ ആ വിളിയിൽ കുറച്ച് മുന്നോട്ട് എത്തിയിരുന്ന വിവേകേട്ടൻ അവിടെ നിന്നു.