“സേട്ടൻ ഞങ്ങക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് പോ” തിരിഞ്ഞ് നിന്ന പുള്ളിയോടായി അവൻ അങ്ങനെയാണ് പറഞത്.
അത് കേട്ട് മനസ്സിലാകാത്ത പോലെ വിവേക് അവരെ നോക്കി. (ഞങ്ങൾ സച്ചിയേയും).
“ഈ ഒരേ കുറ്റം ചെയ്തവരില് ഒരു കൂട്ടരെ മാത്രം ശിക്ഷിക്കുന്നത് ശരിയല്ലല്ലോ?”
“ഡേയ് , യവനിത് എന്ത് തേങ്ങയാഡേ പറയുന്നേ?” കാര്യം പിടികിട്ടാതെ ശ്രീ ്് വിക്കിയെ നോക്കി.
അപ്പോഴേക്കും അവന്റെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചിരി പ്രത്യക്ഷപ്പെട്ടിരുന്നു.
“സേട്ടൻ ഇവിടെ വച്ച് ഞങ്ങളെ കണ്ടപോലെ ഞങ്ങളും ഇവിടെ വച്ച് സേട്ടനെ കണ്ടില്ലേ?”
അപ്പോഴാണ് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായത് 😁.
“ഓഹോ , അപ്പോ നിങ്ങളെനിക്ക് പണി തരുമെന്നാണോ?”
“ഏയ് അങ്ങനെ ഞങ്ങള് ചെയ്യോ? പക്ഷേ ഞങ്ങളെ ഒറ്റിയാ ചിലപ്പോ” സച്ചി ചിരിച്ചു.
“ഹഹ്ഹഹ , അതിന് നിങ്ങള് പറഞ്ഞാ വീട്ടുകാര് വിശ്വസിച്ചാലല്ലേ?”
ആ ചോദ്യം ഞങ്ങളെ കുഴക്കി. പക്ഷേ സച്ചിക്ക് കുലുക്കം ഇല്ല. പിന്നെ നടന്നത് കണ്ടാണ് ശരിക്കും ഞങ്ങളുടെ കണ്ണ് തള്ളിയത്.
“അതിന് ഞങ്ങളല്ലല്ലോ പറയുക” ചിരിച്ചുകൊണ്ട് സച്ചി പറയുന്നത് കേട്ട് വിവേകേട്ടൻ സംശയത്തോടെ ഞങ്ങളെ നോക്കി.
“സേട്ടൻ അകത്തേക്ക് വരുന്നത് ഞങ്ങള് കണ്ടിരുന്നു. അപ്പൊ ഇവനാ പറഞ്ഞെ ഷൂട്ട് ചെയ്യാന്ന്” ശ്രീയെ പിടിച്ച് മുന്നിലേക്ക് നിർത്തി അവൻ പറയുന്നത് കേട്ട് ഞെട്ടിയെങ്കിലും ഞങ്ങളും കട്ടക്ക് കൂടെ നിൽക്കാൻ തന്നെ ഉറപ്പിച്ചു.
“സേട്ടനൊരു പണി തരാനായിരുന്നു ഇവന്റെ ഐഡിയ” അത് കേട്ട് ശ്രീ ഞെട്ടുന്നത് വിവേകേട്ടന് മനസ്സിലായില്ലെങ്കിലും ഞങ്ങൾക്ക് മനസ്സിലായി.
“അതുകൊണ്ടാ ഇവൻ പറഞ്ഞപ്പോ ദേ ഇതിൽ ഞാൻ ഷൂട്ട് ചെയ്തത്” എന്റെ പോക്കറ്റിൽ ഇരുന്ന ഫോൺ കാട്ടി വിക്കി കൂടെ പറഞ്ഞപ്പോൾ വിവേകേട്ടൻ ഏറെക്കുറെ ഫ്ളാറ്റ്.
“ഇനി ചേട്ടന്റെ ഇഷ്ടം , പോട്ടെ കുറച്ച് തിരക്കുണ്ട്” അതും പറഞ്ഞ് സച്ചി നടന്നു പിന്നാലെ ഞങ്ങളും.
“തിരിഞ്ഞ് നോക്കാതെ വേകം വാടാ” നടത്തത്തിന്റെ ഇടയിൽ ഞങ്ങൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ അങ്ങനെ കൂടി പറയാൻ സച്ചി മറന്നില്ല.
“ഡാ , അവിടെ നിന്നേ” വിവേകേട്ടന്റെ ശബ്ദം കേട്ടെങ്കിലും ഞങ്ങൾ നിന്നില്ല.