“ഓഹ് , ഊതല്ലേ കിച്ചുവേട്ടാ. എല്ലാർക്കും നിങ്ങളേപ്പോലെ ഡാവിഞ്ചി ്് ആകാനൊന്നും പറ്റില്ലല്ലോ?” അവൻ ചിരിച്ചു.
“ഡേയ് മൂങ്ങെ , അണ്ണനെ ഇങ്ങനെ പൊക്കാതെഡേയ്” അത് കേട്ട് അവർ മൂന്ന് പേരും അങ്ങോട്ടേക്ക് നോക്കി.
“ആ , ശ്രീയേട്ടാ ഇങ്ങളെ ചോയിക്കാൻ പോവ്വാരുന്നു”
“അതല്ലേ അപ്പോഴേക്ക് ഞാൻ എത്തിയെ? 😈”
ഒന്നും മനസ്സിലായില്ല അല്ലേ?
ഇവരാണ് എന്റെ പൂർവകാലം. ഇവരൊക്കെ ആണ് എന്റെ സുഹൃത്തുക്കൾ.
ചിലരെ ചെറുതായി എങ്കിലും പരിചയപ്പെട്ടില്ലേ? അതേ അത് ഇവരൊക്കെ തന്നെയാണ്.
എന്നെ മറന്നാലും ഇവരെ മറക്കരുതേ.
ഇവനാണ് സച്ചിൻ രവീന്ദ്രൻ. വില്ലേജ് ഓഫീസറായ രവീന്ദ്രന്റേയും , രമട്ടീച്ചറുടേയും ഏക മകൻ. നാട്ടിലെ എന്ത് കാര്യത്തിലും മുന്നിൽ തന്നെ നിൽക്കുന്ന അച്ഛന്റെ അതേ ഗുണം കിട്ടിയ വിത്ത്.
പിന്നെ ദാ ഇവനാണ് ശ്രീഹരി. ഞങ്ങളുടെ കൂട്ടത്തിലെ കലാകാരൻ. തബലയും ഗിറ്റാറും കീബോർഡുമെല്ലാം അത്യാവശ്യം കുഴപ്പമില്ലാതെ കൈകാര്യം ചെയ്യുന്നവൻ. (അങ്ങനെ മതി , അല്ലേല് അഹങ്കാരം ്് വന്നുപോകും കുട്ടിക്ക്) 😈 ഓട്ടോ ഡ്രൈവറാണ് അച്ഛൻ. രാജീവൻ സുനിത ദമ്പതികളുടെ ഇളയ മകനാണ് ഈ മൊതല്. മൂത്തയാളായ ശ്രീരാഗ് ചെന്നയിൽ ജോലി ചെയ്യുന്നു.
പിന്നെ ഞാൻ ബാങ്ക് ഉദ്യോഗസ്ഥനായ പ്രതാപിന്റേയും അങ്കണവാടി ഹെൽപ്പറായ അനിതയുടേയും മകനായ നവനീത് കൃഷ്ണ. ആണായും ്് പെണ്ണായും മേൽപറഞ്ഞ ദമ്പതികളുടെ ഒരേയൊരു മകൻ. ചെറുപ്പം മുതൽ വരയോടാണ് ്് കമ്പം.
പിന്നെ ദേ , ഈ ഓടി പാഞ്ഞ് വന്നവനാണ് മൂങ്ങ ച്ഝേ , മനു.
ഇവർക്ക് പുറമെ വേറേയും ഉണ്ട് കുറെ എണ്ണം.
“ആഹ് നിങ്ങളിവിടെ ണ്ടായിരുന്നോ?”
ആഹാ , പറയുമ്പോഴേക്കും അവനും എത്തി. ആര് എന്നല്ലേ? പറയാം
ലവനാണ് വിഘ്നേഷ്. സഹദേവന് സ്രീലതയിൽ പിറന്ന the one and only child. ചെറുപ്പം മുതൽ കരാട്ടെയിലും , അച്ഛന്റെ തൊഴിലായ വയറിങ്ങിലും കൈവച്ചവൻ.
പേരുകൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങൾക്കിടയിൽ ഞങ്ങൾ സച്ചിയും , കിച്ചുവും , ശ്രീയും , വിക്കിയും ഒക്കെയാണ്.
മനുവും കണ്ണൻ എന്ന കിരണും , അവരുടെ അനുജത്തിമാരായ ചിന്നു എന്ന ചിൻമയയും , മാളു എന്ന മാളവികയും ഒക്കെയാണ് എന്റെ ചങ്ങാതിമാർ.