“ഒടി , അല്ല , വിക്കി സാറെന്താ പറഞ്ഞുവരുന്നേ?” ശ്രീ ക്ഷമ സഹിക്കാതെ തറയിൽ നിന്ന് എഴുന്നേറ്റു.
“അതുമായി പക്കാ മാച്ചാകുന്ന ഒരു പേരുണ്ട്” അതും പറഞ്ഞ് വിക്കി ഗമയിൽ എഴുന്നേറ്റ് മുന്നോട്ട് കുറച്ച് നടന്ന ശേഷം ഞങ്ങൾക്ക് നേരെ തിരിഞ്ഞ് നിന്നു 🙂.
“ഓവർ ബിൽഡപ്പ് ഇടാണ്ട് പേര് പറയടാ പുല്ലേ 🤯” അപ്പോഴേക്കും ശ്രീയുടെ കൺട്രോൾ വിട്ടിരുന്നു.
“തോട്ടുമ്മൽ ബ്രദേർസ് , എപ്പടി?” ചിരിച്ചുകൊണ്ട് തന്നെ വിക്കി പറഞ്ഞു.
“ഡേയ് നിനക്ക് ഇവളോ ബുദ്ധിയാ!?” സച്ചിയുടെ കണ്ണുകൾ മിഴിഞ്ഞു.
ശ്രീയുടെ കാര്യമാണ് അതിലും രസം അവൻ ഒരുമാതിരി “അറിഞ്ഞില്ല , ആരും പറഞ്ഞില്ല” എന്ന റിയാക്ഷനോടെ നിൽപ്പാണ്. ഇതൊക്കെ കണ്ട് നിന്ന എന്റെ കിളികൾ നേരത്തെ പറന്ന് പോയിരുന്നല്ലോ 🥴.
“ങാ , അല്ലേലും ഇമ്മാതിരി വിഷയങ്ങളിൽ പണ്ടേ ഇവൻ കറക്റ്റ് റൂട്ടാ” എന്റെ പ്രശംസ കൂടി ആയപ്പോൾ ചെക്കന്റെ ഗമ ഒന്നുകൂടി കൂടി. പൊങ്ങി പൊങ്ങി ഭീമന്റെ കൊമ്പിൽ ്് തട്ടാതിരുന്നാൽ മതിയായിരുന്നു.
“ഹാവൂ , അങ്ങനെ ആ പ്രശ്നം കോംപ്ളിമൻസാക്കി” സച്ചി ചിരിച്ചു.
🎼🎼🎼🎼🎼 അപ്പോഴാണ് സച്ചിയുടെ ഫോൺ റിങ് ചെയ്യുന്നത്.
“കണ്ണനാണല്ലോ” പറഞ്ഞുകൊണ്ട് അവൻ കാൾ അറ്റന്റ് ചെയ്തു.
“ആഡാ പറ. ഏഹ് എവിടെവച്ച്?. ആ ഞാനിപ്പോ വരാം”
അവൻ പറയുന്നതെല്ലാം കേൾക്കുകയായിരുന്നു ഞങ്ങൾ.
“ഡാ , ആ ഷിയാസ് നമ്മടെ മൂങ്ങയെ തല്ലുന്നൂന്ന്”
കാൾ കട്ട് ചെയ്ത് അവൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.
*****
ഗ്രാമത്തിലെ ഡ്രീംസ് ക്ളബ്ബിന് മുന്നിൽ കുറച്ച് ആളുകൾ കൂടിനിൽക്കുന്നുണ്ട്.
“എന്താ പ്രശ്നം , എന്തിനാ ഇവമ്മാര് തല്ല് കൂടണേ?” കൂട്ടത്തിൽ ഒരാൾ അടുത്ത് നിൽക്കുന്ന ആളോട് ചോദിച്ചു.
“്് പെങ്ങളോട് വേണ്ടാതീനം പറഞ്ഞത് ചോദിക്കാൻ പോയി അങ്ങനെ തൊടങ്ങിയതാ” “എന്റെ പൊന്ന് ചേട്ടാ , ഇല്ലാത്തത് പറയല്ലേ. ഇത് അവമ്മാര് ക്രിക്കറ്റ് കളിക്കുന്നതിന്റെ ഇടയില് വന്ന ഏതാണ്ട് കശപിശയാ” അവരുടെ സംസാരം കേട്ട് നിന്ന ഒരു ചെറുപ്പക്കാരൻ അത് ഇഷ്ടപ്പെടാതെ പറഞ്ഞു.