സച്ചി കത്തിക്കയറുകയാണ്.
ഞങ്ങളുടെ പ്രകടനം കണ്ട് ചിന്നുവും , ശ്രീക്കുട്ടിയും , മാളുവുമെല്ലാം പേടിച്ച് നിൽപ്പാണ്.
ഒരുവിധത്തിൽ എല്ലാം ഒതുക്കി വീടുകളിലേക്ക് തിരിച്ചു..
ഞങ്ങൾക്ക് ഇത് പുത്തരി അല്ലാത്തതിനാൽ ്് വീട്ടുകാരുടെ വഴക്ക് ്് ഒന്നിലൂടെ കേട്ട് മറ്റേതിലൂടെ പുറത്ത് വിടാൻ ചെവികൾക്ക് പ്രത്യേകിച്ച് കഷ്ടപ്പാടൊന്നും ഉണ്ടായിരുന്നില്ല 😈.
****
“ഡാ ആ ഷിയാസിനിട്ട് കനത്തിലൊന്ന് കൊടുക്കേണ്ടിവരു” തോടിന്റെ കരയിലുള്ള കലുങ്കിന്റെ മേലെ ഇരിക്കുകയായിരുന്നു ഞങ്ങൾ.
“നീ അത് വിട്ടേക്ക് വിക്കി” ശ്രീ അങ്ങനെ പറഞ്ഞെങ്കിലും അവന്റെ ദേഷ്യം മാറിയിട്ടില്ല.
“ഡാ പ്രാക്റ്റീസ് തുടങ്ങണ്ടേ?” കുറച്ച് കഴിഞ്ഞപ്പോൾ സച്ചി ചോദിച്ചു.
“ആഹ് , ശരിയാ , എവിടെ വച്ച് നടത്തും?” ഞാൻ സംശയം ചോദിച്ചു.
“അതിനല്ലേ ക്ളബ്ബ് , അവിടെ പോരെ?”
“അത് മതി”
*****
ഒരാഴ്ച വളരെ പെട്ടന്ന് കടന്ന് പോയി. കാവും നാടും ഉത്സവത്തിന്റെ ലഹരിയിൽ മുഴുകിക്കഴിഞ്ഞു.
ഒരു വയലിന്റെ കരയിലാണ് കാവ്.
കുരുത്തോലയും , തോരണങ്ങളും കൊണ്ട് കാവും പരിസരങ്ങളും എല്ലാം അലങ്കരിച്ചിട്ടുണ്ട്.
ഉച്ച വരെയുള്ള പണികളും പ്രാക്റ്റീസുമെല്ലാം കഴിഞ്ഞ് വൈകീട്ടാണ് ഞാൻ അങ്ങോട്ട് പോവുന്നത്.
“ആഹാ , നിങ്ങള് നേരത്തെ എത്തിയോ?” ഞാൻ അവിടെ എത്തുമ്പോഴേക്കും ശ്രീയും , സച്ചിയും , വിക്കിയും അവിടെ ഉണ്ടായിരുന്നു.
“ആഹ് നിന്നെപ്പോലെ ആയാൽ പറ്റോ , എല്ലാടത്തും എന്റെ ഒരു കണ്ണെത്തണ്ടെ?” വിക്കി കുരുത്തോല കൈയ്യിലിട്ട് കറക്കിക്കൊണ്ട്.
“അയിന് നീ അല്ലല്ലോ , സജിയേട്ടനല്ലേ സെക്രട്ടറി?” ഞാൻ അതേ ടോണിൽ ചോദിച്ചു 😄.
“അല്ല മോനെ അപ്പോ നിന്റെ ്് മറ്റേ കണ്ണ് എവിടെപ്പോയി?” ശ്രീയുടെ ന്യായമായ സംശയം.
“അത് സ്നേഹയുടെ പുറത്തല്ലേ” സച്ചിയുടെ ചിരി കൂടി ആയപ്പോൾ വിക്കി അവിടെ നിന്ന് പതുക്കെ എസ്കേപ്പായി.
കുറച്ച് ചേട്ടന്മാർ അവിടെ ചന്ദകൾ കെട്ടുന്നതും നോക്കി അവിടെ കറങ്ങി നടന്നു.
(കളിപ്പാട്ടങ്ങളും , വളയും മാലയും പോലുള്ള സാധനങ്ങളും വിൽക്കുന്ന താൽകാലികമായ നിർമിതികളെയാണ് ഞങ്ങൾ ചന്ദകൾ എന്ന് വിളിക്കാറ്).
ഐസ്ക്രീം വിൽക്കുന്ന വണ്ടിയുടെ അടുത്ത് നിന്ന് അതിലെ ഒരു ചേട്ടനോട് സംസാരിക്കുകയായിരുന്നു ഞാൻ.