രമിത 3
Ramitha Part 3 | Author : Mr Witcher | Previous Part
എന്റെ ഈ ചെറിയ കഥക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് അത് വളരെ വലുതാണ്…. എല്ലാവർക്കും ഈ കഥ ഇഷ്ടപ്പെട്ടു എന്ന് കണ്ടതിൽ വലിയ സന്തോഷം ഉണ്ട്…. തുടന്നും ഈ സപ്പോർട്ട് പ്രേതീക്ഷിക്കുന്നു…. ഒന്നുകൂടി എല്ലാ കൂട്ടുകാർക്കും നന്ദി.. പുതിയ വായനക്കാർ ആദ്യ രണ്ടു പാർട്ട് വായിച്ചിട്ടു വായിക്കുക..
ഈ പാർട്ടിൽ എന്റെ കോളേജ് ലൈഫിൽ ഉണ്ടായ ഒരു ഇൻസിഡന്റ് ആഡ് ചെയ്തിട്ടുണ്ട്…
Lets start ⚡️
……
ഞാൻ അങ്ങോട്ട് പോയതല്ലേ അവന്മാർ ചോദിച്ചു വാങ്ങിയതാ നീ കണ്ടില്ലേ എല്ലാം ”
” ഡാ ശെരിയാണ്…… ഇത് പ്രശ്നം ആകില്ലേ. അവന്മാർ എല്ലാം വലിയ ആൾക്കാരാ ”
“പ്രശ്നം…. വരുന്നിടത്തു വച്ചു കാണാം ”
ഞാൻ വാഷ് ചെയ്തു അവനെയും കൂട്ടി ക്ലാസ്സിൽ പോയി.. പോകും വഴി ചേട്ടനോട് വിളിച്ചു എല്ലാം പറഞ്ഞു…. ഉടനെ കോളേജിൽ വരണം എന്നും പറഞ്ഞു ഞാൻ ക്ലാസ്സിൽ ക്ലാസ്സിലെ കുട്ടികൾ എല്ലാം എന്നെ തന്നെ നോക്കി ഇരിക്കുന്നു…. എല്ലാം അവർ അറിഞ്ഞു കാണും…
ഞാൻ ബഞ്ചിൽ പോയിരുന്നു… ഞാൻ നോക്കിയപ്പോൾ അവളും എന്നെ തന്നെ നോക്കി ഇരിക്കുന്നു.. ഞാൻ നോക്കുന്ന കണ്ടു ഉടൻ തന്നെ രമിത മുഖം മാറ്റി.. വിനിത അപ്പോഴും എന്നെ തന്നെ നോക്കി ഇരിക്കുന്നു. അവളുടെ മുഖത്തു ഒരു വല്ലാത്ത ദേഷ്യം കലർന്ന ഭാവം..
ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നു… ബെൽ മുഴങ്ങി കുറച്ചു കഴിഞ്ഞതും ടീച്ചർ വന്നു വല്ലാത്ത ഒരു നോട്ടം നോക്കി…….
ഞാൻ ഇതെന്തു മയിര് എന്ന് ആലോചിച്ചു ഇരുന്നു..
ഏകദേശം 1 മണിക്കൂർ കഴ്ഞ്ഞതും ഒരാൾ വന്നു എന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞു.. ഞാൻ പോകാനായി പോയതും ക്ലാസ്സ് മുഴുവൻ എന്നെ തന്നെ നോക്കി…. ഞാൻ നടന്നു പുറത്തു ഇറങ്ങി… .. …… …. .. ഞാൻ നേരെ ഓഫീസ് മുറിയിലോട്ടു പോയി നോക്കിയപ്പോൾ അവന്മാരുടെ അച്ഛൻ മാരും എൻറെ ചേട്ടനും എല്ലാം ഉണ്ടായിരുന്ന…. അവന്മാർക്ക് വലിയ പരിക്ക് ഇല്ല എന്നാലും നല്ല വേദന ഉണ്ടെന്നു അവന്മാരുടെ മുഖം കണ്ടാൽ അറിയാം…