“കുട്ടി എന്താ പറയുന്നേ…. ഇവനെ അങ്ങനെ വിടാനോ.. പറ്റില്ല.. ഇവൻ വലിയ തെറ്റാണു ചെയ്തത്..”
“ശെരിയാണ് സർ.. തെറ്റ് തന്നെ ആണ്… പക്ഷെ ആ തെറ്റ് ചെയ്യാൻ ഒരു കാരണം അവനു ഉണ്ടായിരുന്നു.”
“എന്ത് കാരണം ”
“അവന്റ സമ്മതം ഇല്ലാതെ അവനെ ഇവൾ കെട്ടിപിടിക്കുകയും… പരസ്യമായി ഉമ്മ വായിക്കുകയും ആണ് ചെയ്തത്….. അതും ക്ലാസ്സിൽ എല്ലാരും നോക്കി നിൽക്കെ.. അത് കൊണ്ടാണ് ഇവൻ കണ്ട്രോൾ വിട്ടു തല്ലി പോയത് ”
അവൾ ഇത്ര ഓപ്പൺ ആയിട്ട് പറയുന്ന കേട്ടു അവിടെ ഉണ്ടായിരുന്ന എല്ലാവും ഒന്ന് ഞെട്ടി.. ഞാനും.
“എന്ന് കരുതി ഇവൻ തല്ലാൻ മാത്രം ഉണ്ടോ ”
“സർ ഇപ്പോൾ ഇവനെ ഇവൾ ചെയ്തപോലെ….. ഒരു പെൺകുട്ടിയോട് ഒരു കുട്ടി ചെയ്തു എന്നിരിക്കട്ടെ… അവളും ആദ്യം ചെയ്യുന്നത് തിരിച്ചു അടിക്കുക.. എന്നാണ്… അത് തന്നെ ഇവനും ചെയ്തുള്ളു അവന്റെ സമ്മതം ഇല്ലാതെ അവൾ അവനെ ഹഗ് ചെയ്തു അവനു ഇഷ്ടമായില്ല അവൻ അടികൊടുത്തു… ഇതിന്റ പേരിൽ പ്രശ്നം എടുക്കരുത് ”
“വിനിത ഇവനെതിരെ കംപ്ലയിന്റ് തന്നിട്ടുണ്ട് ”
“എങ്കിൽ ഇവനും ഇവൾക്ക് എതിരെ കംപ്ലയിന്റ് തരും സർ ഇവളെയു പുറത്താക്കുമോ?”
എന്ന് പറഞ്ഞു അവൾ എന്റെ മുഖത്തു നോക്കി…. ഞാൻ അവളെ തന്നെ നോക്കി നിന്നു.. പ്രിൻസിപ്പൽ ഒന്ന് ആലോചിച്ചു വിനിതയുടെ മുഖത്തു നോക്കി അവൾ തല താഴ്ത്തി നിൽക്കുക അല്ലാതെ ഒന്നും പറഞ്ഞില്ല……
അങ്ങേരു കുറച്ചു നേരം ആലോചിച്ചിട്ട്… പരാതി മാറ്റിവച്ചു…
” ഗോകുൽ ഇത് ലാസ്റ്റ് വാണിംഗ് ആണ്.. ഇനി ഇത് ഉണ്ടാവില്ല… ഇത് ആരുടെ വക്കാലത്തു കൊണ്ട് വന്നാലും കാര്യം ഇല്ല.. ഇത്തവണ കൂടി ഷെമിച്ചിരിക്കുന്നു….. ഇനി പ്രശ്നം ഒന്നും ഉണ്ടാകരുത് ഇതിന്റെ പേരിൽ…. വിനിത കേട്ടല്ലോ…. വരുൺ ഇതിനു പുറകെ വല്ല പ്രേശ്നവും ഉണ്ടാക്കിയാൽ എല്ലാവർക്കും tc തന്നെ ആണ് പറഞ്ഞേക്കാം…. എല്ലാരും ക്ലാസ്സിൽ പൊക്കോ….
വരുണും വിനിതയും ഒന്ന് നോക്കിയിട്ട് ഇറങ്ങി പോയി…… കൂടെ രമിതയും ഞാനും..പുറത്തു ഇറങ്ങി…. അവൾ ഒന്നും മിണ്ടുന്നില്ല.. എന്നെ നോക്കിയത് കൂടി ഇല്ല…..