കുറച്ചു നടന്നിട്ട് ഞാൻ ആദ്യമായി അവളുടെ പേര് വിളിച്ചു…
“രമിത ”
അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി……. ആ നോട്ടം… അവൾ വല്ലാതെ ദേഷ്യം ഉള്ള നോട്ടം.. ഞാൻ പെട്ടന്ന് മുഖം വെട്ടിച്ചു…
“രമിത താങ്ക്സ് ”
“എന്തിനു ”
“എന്നെ രക്ഷിച്ചതിനു… നീ ഇന്ന് എനിക്ക് വേണ്ടി സംസാരിച്ചിഇല്ലായിന്നേൽ ഞാൻ കോളേജിൽ നിന്നു പുറത്തായേനെ ”
” ആ… നീ കോളേജിൽ നിന്നു പുറത്താവണം ആയിരുന്നു…. ”
അവൾ പറയുന്ന കേട്ടു ഞാൻ ഞെട്ടി….. ഞാൻ അവളുടെ മുഖത്ത് നോക്കിയപ്പോൾ ഒരു കുസൃതിയോടെ എന്റെ അടുത്തോട്ടു നടന്നു വന്നു.. എന്നിട്ട് എന്റെ വയറ്റിൽ ഒറ്റ ഇടി
. എന്റെ വായിൽ നിന്നും അമ്മെന്നു വിളിച്ചു പോയി…. ഞാൻ അവളെ നോക്കിയപ്പോൾ രണ്ടു കയ്യും കെട്ടി എന്നെ നോക്കി നിൽക്കുന്നു..
” നീ ഒരു പെണ്ണിനെ തല്ലുമോടാ……? ”
“അത് ഞാൻ….അവൾ പെട്ടന്ന് അങ്ങനെ ചെയ്തപ്പോൾ…… അറിയാതെ. സോറി..”
ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു
“കൂടുതൽ തപ്പണ്ട….. അബദ്ധം പറ്റിയതാണ് എന്ന് തോന്നിയ കൊണ്ട ഞാൻ വന്നു സാക്ഷി പറഞ്ഞെ… ഇനി ഇത് ഉണ്ടാവില്ല ”
“ഞാൻ ഇനി ആവർത്തിക്കില്ല ”
അവൾ ഒന്ന് ചിരിച്ചു……
“നീ എന്താടാ എന്നോട് ഇത്രയും നാൾ ഒന്നും സംസാരിക്കാതെ ഇരുന്നേ…. നിനക്ക് വലിയ ജാഡ ആണല്ലേ?”
“അയ്യോ ജാഡ ഒന്നും അല്ല….. ഞാൻ അങ്ങനെ ആരോടും അധികം സംസാരിക്കാറില്ല…അത് കൊണ്ട…”
”അത് ഞാനും ശ്രെധിച്ചു… കിരണിനോട് മാത്രമേ സംസാരിക്കുന്നത് കണ്ടിട്ടുള്ളു…. ”
അവൾ അതും പറഞ്ഞു നടക്കാൻ തുടങ്ങി..ഒപ്പം ഞാനും.. ക്ലാസ്സിൽ എത്തുന്നതിനു തൊട്ടു മുൻപ് അവൾ തിരിഞ്ഞു..
“ഇനി എന്നോടും സംസാരിച്ചോ….. എന്നെയും ഒരു ഫ്രണ്ട് ആയി കണ്ടോ…. നമുക്ക് ഫ്രണ്ട് ആവാം ”
അവൾ പറയുന്ന കേട്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചടൻ ആണ് തോന്നിയത്.. എന്നാലും ഞാൻ കണ്ട്രോൾ ചെയ്തു നിന്നു..
“ശെരി രമിത നമുക്ക് ഫ്രണ്ട്‌സ് ആകാം ”
ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചിട്ട് ക്ലാസ്സിൽ കയറി.. കിരണിനോട് കാര്യം എല്ലാം പറഞ്ഞു.. അവനു അത് കേട്ടപ്പോൾ വലിയ അത്ഭുതം ആയി…….