രമിത 3 [MR WITCHER]

Posted by

പിന്നെ കാലങ്ങൾ കടന്നു പോയി ഞങ്ങളുടെ 2ണ്ട് സേം എക്സാം ഒക്കെ കഴിഞ്ഞു… ഇതിനിടയിൽ ഞാനും രമിതയും തമ്മിൽ നല്ല രീതിയിൽ ഫ്രണ്ട്ഷിപ് വളർന്നു….. ഞങ്ങൾ കോളേജ് മുഴുവൻ ചെത്തി നടന്നു.. കൂടെ കിരണും… വരുണും കൂട്ടരും പിന്നെ പ്രേശ്നത്തിന് ഒന്നും വന്നിട്ടില്ല.. ഇപ്പോൾ അവന്മാർ കോളേജിൽ നിന്നു പഠിപ്പു കഴിഞ്ഞു പോയി……….. ഞങ്ങൾ മറ്റു പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ വിലസി നടന്നു… എന്നാൽ രണ്ടു കണ്ണുകൾ ഞങ്ങളെ പകയോടെ നോക്കുന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല…….

വീട്ടിലും വലിയ പ്രശ്നം ഒന്നും ഇല്ലാതെ മുന്നോട്ടു പോയി കൊണ്ടിരുന്നു….

അങ്ങനെ ആ ദിവസ്സം വന്നെത്തി..

എന്റെ ജീവിതം തന്നെ നഷ്ടമായ ആ ദിവസം..

എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം… . . . . അന്ന് ക്ലാസ്സ് ഇല്ലാതിരുന്ന ദിവസ്സം ആയിരുന്നു…. ഞാൻ പതിവിലും കുറച്ചു നേരം കൂടി ഉറങ്ങി……. ഉടൻ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. നോക്കിയപ്പോൾ രമിത ആണ്…

“എന്താടി പോത്തേ രാവിലേ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ..”

“എണിറ്റു പോടാ കുംഭകര്ണ……. മണി 10 ആയി..”

“ഡി രാവിലെ എന്നെ കളിയാക്കാൻ ആണോ വിളിച്ചേ….”

ഞാൻ ദേഷ്യത്തിൽ ചോദിച്ചു…..

“അല്ലേടാ…. ഞാൻ ഇന്ന് നാട്ടിൽ പോകുവാ.. അച്ഛൻ വിളിച്ചു… അത് പറയാൻ വിളിച്ചത…. ”

“നീ എങ്ങോട്ടോ കെട്ടി എടു…. ഞാൻ എന്ത് വേണം…. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല ”

“എന്നാൽ ശെരി ഗുണ്ട ഉറങ്ങിക്കോ…. ഞാൻ വീട്ടിൽ എത്തീട്ടു വിളിച്ചു പറയാം ”

“ശെരി നോക്കി പോ…… ഓക്കേ ബൈ ”

അവൾ ഫോൺ വച്ചു ഞാൻ കുറച്ചു നേരം കൂടി കിടന്നപ്പോൾ….. എന്റെ ഫോൺ പിന്നെയും റിങ് ചെയ്യാൻ തുടങ്ങി… ..ഞാൻ നോക്കിയപ്പോൾ ഒരു പരിചയം ഇല്ലാത്ത നമ്പർ….

“ഹലോ ”

“ഹലോ.. ഗോകുൽ അല്ലേ.. രാഹുലിന്റെ ബ്രദർ…”

 

അപ്പുറത്ത് നിന്നും ഒരു സ്ത്രി ശബ്‍ദം……. കേട്ടു പരിചയം ഇല്ല..

“അതെ.. ഞാൻ ഗോകുൽ ആണ്… നിങ്ങൾ ആരാ എന്താ വേണ്ടത്..”

Leave a Reply

Your email address will not be published. Required fields are marked *