ഞാൻ നോക്കുമ്പോൾ മുറിയിൽ പോലീസ് ഉൾപ്പെടെ കുറേപേർ ഉണ്ട്… പതിയെ പതിയെ എന്റെ ബോധം പിന്നെയും പോയി തുടങ്ങി.. പകുതി ബോധത്തിൽ ഞാൻ മനസ്സിലായി എന്നെ ഹോട്ടൽ റൂമിൽ നിന്നും ഒരു പെൺകുട്ടിയുടെ കൂടെ പൊക്കിയിരിക്കുന്നു… എല്ലാം പൂർത്തിയായി…
പിന്നെ നടന്നത് എല്ലാം യാന്ത്രികം ആയിരുന്നു. അമ്പലത്തിൽ വച്ചു അവളുടെ കഴുത്തിൽ താലികെട്ടിയതും, നിറകണ്ണുകളോടെ എന്റെ അടുത്ത് നിൽക്കുന്ന എന്റെ അമ്മയും ചേട്ടനും, ചേട്ടത്തിയും എല്ലാം… എന്നാൽ നടക്കുന്ന ഒന്നും മനസ്സിലാകാതെ കിളിപോയി നിൽക്കുന്ന ഞാനും എന്റെ അടുത്ത് എന്റെ താലിയും ആയി നിൽക്കുന്ന എന്റെ ഭാര്യയും…..
അപ്പോഴാണ് ഞാൻ അവളെ കാണുന്നത് അവൾ തന്നെ
രമിത..
ഇവൾ എന്നെ ചതിക്കുക ആയിരുന്നോ… അവളോടുള്ള ഇഷ്ടം എല്ലാം ദേഷ്യത്തിന് മുന്നിൽ ഒന്നും അല്ലാതായി തീർന്നു…എനിക്കു ദേഷ്യം കൊണ്ട് ശരീരം ആകെ വിറക്കാൻ തുടങ്ങി…
ഞങ്ങൾ വീട്ടിൽ എത്തി സംഭവം അറിഞ്ഞു അകൽപക്കത്തു ഉള്ളവരും നാട്ടുകാരും എല്ലാം വന്നിരുന്നു.. ചേട്ടനും അമ്മയും എല്ലാം അവരെ പറഞ്ഞയച്ചു..
ഞാൻ ഒന്നും ചെയ്യാൻ പറ്റാതെ ഹാളിൽ സോഫയിൽ ഇരിക്കുക ആയിരുന്നു…
ചേട്ടൻ എന്റെ അടുത്ത് വന്നു എന്റെ കവിളിൽ അടിച്ചു വേദനയും സങ്കടവും കൊണ്ട് ഞാൻ വല്ലാതെ ആയി…
“ഡാ എന്നാലും നിനക്കു എങ്ങനെ തോന്നിയെടാ ഞങ്ങളെ ചതിക്കാൻ… ഈ പാവം പെൺകുട്ടിയെ ചതിക്കാൻ ”
“ചേട്ടാ ഞാൻ ”
പറയുന്നതിന് മുൻപ് അടുത്ത അടി വിഴുന്നു….
“നീ ഇനി എന്നെ അങ്ങനെ വിളിക്കരുത്…. ഇങ്ങനെ ഒരു അനിയൻ എനിക്കു ഇല്ല..”
“ചേട്ട ഞാൻ പറയുന്നത് ഒന്ന് കേൾക്കു പ്ലീസ് ”
നീ ഒന്നും പറയണ്ട… എനിക്ക് ഒന്നും കേൾക്കുകയും വേണ്ട… ഇനി എനിക്കു നിന്നെ കാണണ്ട…. ”
അതും പറഞ്ഞു ചേട്ടനും ഇറങ്ങി പോയി…. ഞാൻ നോക്കിയപ്പോൾ അമ്മയും ചേട്ടത്തിയും ഹാളിൽ തന്നെ ഉണ്ട് എല്ലാരും ഭയങ്കര കരച്ചിൽ തന്നെ ആണ്…. ഞാൻ അമ്മയെ നോക്കിയപ്പോൾ അമ്മ മുഖം തിരിച്ചു കളഞ്ഞു…
“ചേട്ടത്തി ചേട്ടത്തി എങ്കിലും ഞാൻ പറയുന്നത് ഒന്ന് കേൾക്കു….”