ചേട്ടത്തി ഒന്നും മിണ്ടിയില്ല….. എന്നെ നോക്കി കൂടി ഇല്ല… അത് എനിക്കു മരണതുല്യം ആയ വേദന സമ്മാനിച്ചു.. ചേട്ടത്തി പോലും എന്നെ മനസ്സിലാക്കിയില്ല…..
ഞാൻ നോക്കിയപ്പോൾ രമിത അവിടെ ഒരു സൈഡിൽ തല കുനിച്ചു ഇരുന്നു കരയുന്നു…
“ഡി നീ എന്നെ ചതിക്കുക ആയിരുന്നല്ലേ…….”
ഞാൻ ദേഷ്യപ്പെട്ടു കൊണ്ട് അവളുടെ നേരെ ചാടി. അവളെ അടിക്കാൻ ഓങ്ങിയ കൈ അമ്മ കയറി പിടിച്ചു എന്നിട്ട് എൻറെ കാരണം നോക്കി ഒരെണ്ണം തന്നു….
“നീ ഉള്ള തെറ്റ് മുഴുവൻ ചെയ്തിട്ട്… ആ കൊച്ചിനെ പറയുന്നോ… അതിന്റെ ദേഹത്തു എങ്ങാൻ കൈ വച്ചാൽ കൊന്നു കളയും ഞാൻ നിന്നെ…..”
അമ്മ എന്നോട് പറഞ്ഞ വാക്ക് കേട്ടപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി….. എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി ഞാൻ നേരെ മുറിയിൽ പോയി വാതിൽ അടച്ചു കിടന്നു… മനസ്സ് വല്ലാതെ നോവുന്നുണ്ടായിരുന്നു…
എന്നെ ആരും മനസ്സിലാക്കുന്നില്ല…… എന്നെ ആർക്കും വിശ്വാസം ഇല്ല… ഞാൻ സ്വയം പറഞ്ഞു കരഞ്ഞു…. അറിയാതെ എപ്പോഴോ ഉറങ്ങി പോയി….
പിന്നെ ഉണർന്നപ്പോൾ എന്റെ വിഷമം ഇരട്ടിച്ചു….. എന്നെ മനസ്സിലാകാത്തവരുടെ കൂടെ ഇനി നിൽക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ഞാൻ നടുവിടാൻ തീരുമാനിച്ചു. ഞാൻ ബാഗ് എല്ലാം എടുത്ത് വീട്ടിൽ നിന്നും ഇറങ്ങി… എങ്ങോട്ടെന്ന് അറിയാത്ത യാത്ര…..
———————————————————————— ബസ് സ്റ്റാൻഡിൽ നിർത്തിയപ്പോൾ ആണ് ഞാൻ ഉണർന്നത്…. ഞാൻ ബസ്സിൽ നിന്നു ഇറങ്ങി അടുത്ത കടയിൽ നിന്നും ഒരു ചായ കുടിച്ചു അവിടെ ഇരുന്നു… ബസ്റ്റാന്റ് നിന്നും 10 km ഉണ്ട്…. ഞാൻ നേരെ ഒരു
ഓട്ടോപിടിച്ചു വീട്ടിൽ പോകാൻ ഒരുങ്ങി….. 3വർഷത്തിന് ശേഷം ഞാൻ വീട്ടിൽ പോകുന്നു.. എന്തായിരിക്കും അവരുടെ പ്രതികരണം… അവർക്കു എന്നോട് വെറുപ്പ് കാണുമോ.. അവർ എന്നോട് സംസാരിക്കുമോ….. ഞാൻ എന്ത് പറഞ്ഞു അവരെ സമാധാനിപ്പിക്കും.. ഓരോന്ന് ആലോചിച്ചു ഞാൻ ഓട്ടോയിൽ ഇരുന്നു…
ഓട്ടോ അപ്പോൾ ഞങ്ങളുടെ വീടിനു സാമിപം എത്തിയിരുന്നു.. ഞാൻ നിർത്താൻ പറഞ്ഞു ഓട്ടോയിൽ നിന്നും ഇറങ്ങി.. ക്യാഷ് കൊടുത്തു ഞാൻ ഗേറ്റ് കടക്കാൻ ഒരുങ്ങി മനസ്സ് വല്ലാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.