കൂടുതൽ ഉള്ളെങ്കിൽ ഷിനു ടീച്ചർക്ക് 38 വയസ്സ് ഉണ്ട്.പക്ഷേ വളരെ ചെറിയ പ്രായത്തിൽ കല്യാണം കഴിച്ചു രണ്ട് മക്കൾ ആയതിനു ശേഷം വളരെ വൈകി ആണ് ആൾ ബിഎഡ് ചെയ്തതും ജോലിക്ക് കയറിയതും ഒക്കെ.ആൾ ആകെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ എട്ടു വർഷം ആകുന്നതേ ഉള്ളൂ. എന്റെ സ്കൂളിൽ വന്നിട്ട് മൂന്ന് വർഷവും.
ഞാൻ വീട്ടിലെ കാര്യങ്ങൾ ഒക്കെ പങ്കു വെയ്ക്കാറുള്ളത് ഇവരോടൊക്കെയാണ്. പക്ഷേ ഏട്ടന്റെ അവഗണനയും അത്ര തൃപ്തികരമല്ലാത്ത ഞങ്ങളുടെ ബന്ധവും മാത്രം ഇവരോട് പറഞ്ഞിട്ടില്ല. അവരുടെ കണ്ണിൽ ഞങ്ങൾ മാതൃകാ ദമ്പതികൾ ആണ്.പ്രിയ ടീച്ചർ എന്നെപ്പോലെ ദൂരെ നിന്നു വന്നു താമസിക്കുന്ന ആൾ ആണെങ്കിൽ ഷിനു ടീച്ചർ ഇവിടെത്തന്നെയുള്ള ഏതോ വലിയ ക്രിസ്ത്യൻ തറവാട്ടിലെ മരുമകൾ ആണ്.ഇന്ന് എന്നെ കണ്ട് രണ്ടുപേരും ഞെട്ടി പ്പോകും. അപ്പോൾ ആണ് ഞാൻ പുതിയ കമ്മൽ ശ്രദ്ധിക്കുന്നത്.
ഈ സാരിയുടെ കൂടെ എനിക്ക് നന്നായി ചേരുന്നുണ്ട്. എല്ലാ സാരിക്കും മാച്ച് ചെയ്യുന്ന കമ്മൽ ആദ്യം ഒക്കെ സ്കൂളിൽ ഇടുമായിരുന്നെങ്കിലും മോളെ പ്രസവിച്ചു വന്നതിനു ശേഷം അതിൽ ഒന്നും ഒരു താല്പര്യം ഇല്ലാതെയായിരുന്നു. മനസ്സ് മടുപ്പിച്ച ജീവിതാനുഭവങ്ങൾ കാരണവും ആകാം.പിന്നെ വഴിയിൽ ഉള്ള വായിനോക്കികൾക്ക് ഒന്ന് കൂടി എന്റെ ചോര ഊറ്റാം എന്നല്ലാതെ വേറെ ഒരു കാര്യവും ഇല്ല എന്ന തിരിച്ചറിവിൽ കുറച്ച് നാളുകളായി പേരിന് മാത്രം ഉള്ള ഒരുക്കം മാത്രമേ ഉണ്ടായിരുന്നുള്ളു.ഇന്ന് മുതൽ ഇതൊക്കെ വീണ്ടും ഇട്ടു തുടങ്ങാൻ തന്നെയാണ് തീരുമാനം. ഇപ്പോൾ ആണെങ്കിൽ കാണാൻ എന്റെ കാമുകനും ഭർത്താവും ഒക്കെയായ ഒരാൾ ഉണ്ടല്ലോ????അതി സുന്ദരിയായി അണിഞ്ഞൊരുങ്ങി ഈ രൂപത്തിൽ അഖിയുടെ മുന്നിൽ ചെന്ന് നിൽക്കാൻ എനിക്ക് കൊതി ആയി.