“മനസിലായല്ലോ…ഞാൻ ഇനി എന്ത് പറയാനാ……”
“മ്മ്.. ചിലതൊക്കെ പറയാൻ ആണ് ഞാനും നിന്നെ കാണണം എന്നു പറഞ്ഞത്…. എനിക്കറിയാം ഞാൻ പഴേ പോലെ അല്ലായിരുന്നു നിന്നോട് അതിനൊരു സോളിഡ് റീസൺ എനിക്ക് ഇന്നലെയാണ് മനസിലായത്….. ഇതിപ്പോ ഇങ്ങനെ അവസാനിച്ചത് വളരെ നന്നായി…..ഇല്ലെങ്കിൽ നമ്മൾ രണ്ട് പേരും ഒരുപാട് ദുഖിക്കുമായിരുന്നു……..”
“ദേവ്… ഞാൻ…..”
“”നീയൊരിക്കലും എന്നെ ചതിച്ചിട്ടില്ല അതെനിക്ക് വളരെ വ്യക്തമായി അറിയാം ഋതു….. ആൾ ആരാണെന്ന് നീ പറയണ്ട എനിക്ക് അറിയുകയും വേണ്ട… എവിടെ ആയിരുന്നാലും നീ ഹാപ്പി ആയിട്ട് ഇരിക്കുക….. ഞാനും ഇന്ന് വളരെ ഹാപ്പി ആണ് ……
എല്ലാം ശരിയാകുമ്പോ ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ടിനോട് ഞാൻ അത് പറയും……”
അവളെ ചേർത്തുപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു……
തെല്ലൊരു അമ്പരപ്പോടെ എന്നെനോക്കിയ അവൾക്ക് എന്റെ നിറഞ്ഞ ചിരിയല്ലാണ്ട് വേറൊന്നും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല………
അവൾ നിറഞ്ഞ കണ്ണുകളോടെ തലയാട്ടി…..
കണ്ണുകൾകൊണ്ടൊരു യാത്ര പറച്ചിൽ നടത്തിയവൾ ഡോറിന് നേരെ നടന്നു……
പാതി വഴിയെത്തിയവൾ തിരിഞ്ഞു മിന്നൽ പോലെ എന്റെ നെഞ്ചിൽ പറ്റിപിടിച്ചു…… എന്നെ ചുറ്റി വരിഞ്ഞവൾ പറഞ്ഞു……
“നിന്റത്രയും എന്നെ ആരും സ്നേഹിക്കില്ല… സ്നേഹിക്കേം വേണ്ട ദേവ്…… ”
അത്ര മാത്രം പറഞ്ഞു എന്റെ നെറ്റിയിലൊരു മുത്തവുമണിയിച്ചു അവൾ പാഞ്ഞു….
അത്ര നേരം ഇല്ലാതിരുന്ന ഒരു നീറ്റൽ എനിക്ക് അനുഭവപ്പെട്ടു…….
എന്റെ പെണ്ണായിരുന്നവൾ.. ഇപ്പൊ വേറെ ആരുടെയോ…. ആ ഒരു ചിന്ത എന്നിൽ എവിടേയോ ഒരു മുറിപാടുണ്ടാക്കി….
അവൾ പൊയ്ക്കോട്ടേ….. രണ്ട് പേരെയും ഒരുമിച്ച് വേദനിപ്പിക്കുന്നതെന്തിന്…..
ഋതു ഒരിക്കലും എന്നെ ചതിച്ചവൾ അല്ലായിരുന്നു എനിക്ക്… അപ്പോഴും എല്ലാം മനസിലാക്കി സ്വയം അവൾ ഒഴിഞ്ഞത് പോലെയാണ് എനിക്ക് തോന്നിയത്…….. എന്നിട്ടും എന്തോ നെഞ്ചിലൊരു വല്ലാത്ത ഭാരം പിന്തുടർന്നു…..