പട്ടത്തിക്കുട്ടിക്കെന്താ വല്ല കൊമ്പ് ഉണ്ടോ?”
“ഒന്നും ഇല്ലെന്റെ ടീച്ചറൂട്ടി” ഞാൻ കുറച്ചു കൂടി മുൻപോട്ട് ചേർന്നിരുന്നു. ഡവ് സോപ്പിന്റെയും സരയുവിന്റെ മേനിയുടെയും ചേർന്നുള്ള വല്ലാത്ത മത്തു പിടിപ്പിക്കുന്ന ഗന്ധം. ഞാൻ കണ്ണുകളടച്ചിരുന്നു.
വീടെത്തിയതറിഞ്ഞില്ല.
“നീരജ്… ഇറങ്ങ്. വീടെത്തി.” സരയുവിന്റെ സ്വരം എന്നെ ഉണർത്തി.
“വരൂ എന്തായാലും വൈകി ഇനി കഴിച്ചിട്ട് കിടക്കാം” ബാക്കി എല്ലാം അവൾക്ക് നൂറിൽ നൂറു മാർക്ക് ഞാൻ കൊടുക്കും ഈ പച്ചക്കറി ഒഴിച്ച്. സാരമില്ല അവളെ പോലെ ഒരു അപ്സരസ് വന്നു വിളിച്ചാൽ വിഷം വരെ കഴിച്ചു പോകും. സാരമില്ല എന്തായാലും രുചി ഉണ്ടല്ലോ.
“ശരി മാം” അത് ഞാൻ മനപ്പൂർവം വിളിച്ചതാ.
“ഇതെന്താ പെട്ടെന്ന് മാം. ആ കെറുവ് ഇതുവരെ മാറീല?” സരയു നെറ്റി ചുളിച്ചു.
“അപ്പോ എന്റെ അപ്പു എന്ന പേര് അറിഞ്ഞിട്ടും നീരജ് വിളിച്ചത്, ഉള്ളിൽ എന്ത് കെറുവ് വച്ചിട്ടാ?” ഞാൻ തിരിച്ചടിച്ചു.
“അതോ… അത്… ഒന്നൂല്ല” ഒരു നാണം മിന്നി മറയുന്നില്ലേ എന്നൊരു സംശയം.
“ഓഹോ എന്നാൽ അങ്ങനെ ആയിക്കോട്ടെ മാം.” ഞാനും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.
“എന്റെ അപ്പൂ.. പ്ലീസ് എനിക്ക് ആ മാം വിളി തീരെ അങ്ങോട്ട് ദഹിക്കുന്നില്ല കേട്ടോ..! ഞാൻ ആ പ്രൊഫെഷൻ പോലും നിർത്തി.” അവളുടെ മുഖം മങ്ങി.
“അങ്ങനെ വഴിക്ക് വാ എന്റെ കിച്ചൂ” ഞാൻ ആ പറഞ്ഞത് കേട്ട് തെല്ലൊരമ്പരപ്പോടെ അവൾ എന്നെ നോക്കി.
“എന്റെ പേരും നാളും ജാതകവും എല്ലാം എടുത്തതല്ലേ? ഞാൻ കുറഞ്ഞത് ഈ പേരെങ്കിലും കണ്ടുപിടിക്കണ്ടേ. പേടിക്കണ്ട, ഉച്ചക്ക് ഊണ് കഴിഞ്ഞ് ഇറങ്ങുപോൾ അച്ഛൻ വിളിക്കുന്നത് കേട്ടു.” അത്രയും കേട്ടപ്പോൾ ആ മോന്തായത്തിൽ കുത്തിയ തേനീച്ച എങ്ങോട്ടോ പോയി.
“കൃഷ്‌വേണി എന്നാ വീട്ടിലെ പേര്. അച്ഛനും അമ്മയും വിളിക്കുന്നത് കിച്ചു എന്നാ. ആഹാ എന്നും പറഞ്ഞ് നീയെന്നെ കിച്ചൂന്നാ വിളിക്കണേ. ചേച്ചീന്ന് വിളികേടാ.”