“അന്ന് നീ പറഞ്ഞ വാക്കുകള്‍ ശരിക്കും എന്‍റെ ഹൃദയത്തില്‍ ആണ് തറച്ചത്. നിന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ല.. നീ ചെയ്തത് തന്നെ ആയിരുന്നു ശരി. അല്ലെങ്കിലും നീ എന്നെ ഒഴിവാക്കി പോയതല്ലല്ലോ. ഞാന്‍ ആയിരുന്നല്ലോ നിന്നെ ഒഴിവാക്കിയത്. എന്‍റെ തെറ്റ് തന്നെ ആണ്. ഇനി നിന്‍റെ മുന്നില്‍ വരുന്നുണ്ടെങ്കില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനായിട്ടു” മാത്രമേ ഉള്ളൂ എന്നു തീരുമാനിച്ചുറപ്പിച്ചതായിരുന്നു.
കോളേജ് ഒരുമാസം കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ദുബായ്ലേക്ക് പോയി. അവിടെ മാടിനെപോലെ പണിയെടുത്തു. ഇതൊന്നും നീ ഒരിക്കലും അറിയരുത് എന്നു ഞാന്‍ അപ്പോഴേ തീരുമാനിച്ചിരുന്നു. അതായിരുന്നു കൂട്ടുകാരെ പോലും അറിയിക്കാതെ നാട് വിട്ടത്. അനിയതിമാര്‍ രണ്ടുപേരെയും കെട്ടിച്ചയച്ചു. ആദ്യത്തെ അനിയത്തിയുടെ കല്യാണം തീരുമാനിച്ച സമയത്തായിരുന്നു ഞാന്‍ നാട്ടില്‍ വന്നത്. ആണ് ഞാന്‍ ആ സമയത്ത് തന്നെ ആയിരുന്നു ശ്രുതിയുടെ കല്യാണവും. നിനക്കൊരു സര്‍പ്രൈസ് തരാം എന്നു കരുതി ആണ് ഞാന്‍ നിന്നെ വിളിച്ചതും കല്യാണത്തിന് വന്നതും. പക്ഷേ സര്‍പ്രൈസ് നീ ആണ് എനിക്കു തന്നത്. എന്‍റെ ഹൃദയം തകര്‍ന്ന ദിവസം. പക്ഷേ അന്നും നമ്മള്‍ സ്വപ്നം കണ്ട ജീവിതത്തിലേക്ക് എത്തിച്ചേരാന്‍ സമയമായിരുന്നില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നു പറയുന്ന പോലെ ഇപ്പോഴാണ് എല്ലാം ഒത്തു വന്നത്.
ഒരുപാട് പറയാന്‍ ഉണ്ട്. ഒരു യുഗം തന്നെ പറഞ്ഞാല്‍ തീരാത്ത അത്രയും. എല്ലാം ഞാന്‍ പറയാം. ഇപ്പോ നിന്‍റെ കിളി പോയി ഇരിക്കുകയാണെന്ന് എനിക്കു നന്നായി മനസിലാകുന്നുണ്ട്.”
“നീരജ്.. അത്..”
“നീ ഒന്നും പറയേണ്ട.. എല്ലാം എനിക്കറിയാം. നിനക്കു എന്നെ വിട്ടു പോകാന്‍ ആകില്ല എന്നു എനിക്കു നന്നായറിയാം.”
“എന്നാലും”
ഒരു എന്നാലുമില്ല. ഞാന്‍ മനസിലാക്കിയിടത്തോളം വേറെ ആരെങ്കിലും നിന്നെ മനസിലാക്കിയിട്ടുണ്ടോ?”
അതും പറഞ്ഞു നീരജ് വന്നു അവളുടെ തോളില്‍ കൈ വച്ചു.
പിന്നെ അവളെ ചേര്‍ത്തു നിര്‍ത്തി കെട്ടിപ്പിടിച്ചു.
“ഒരു ശക്തിക്കും നമ്മളെ പിരിക്കാന്‍ ആകില്ല. നീ എനിക്കായി പിറന്നവള്‍ ആണ്. എന്‍റെ പെണ്ണ്.”
മായ നീരജിന്‍റെ ദേഹത്തെക്കു ചാഞ്ഞു.
മുടികള്‍ വകഞ്ഞുമാറ്റി മായയുടെ കഴുത്തില്‍ നീരജ് മെല്ലെ തടവിക്കൊണ്ടിരുന്നു.