” യൂ ഹാവ് ടു ബി ഹിയർ റൈറ്റ് നൗ ……..! ”
ആദിയുടെ മെസ്സേജ് ആണ്…….
അതൊരു റിക്വസ്റ്റ് അല്ല….. ആഞ്ജ…. നീ ഇപ്പോ എത്തിക്കോണം……ഞാൻ പോയില്ല എങ്കിൽ അവളെന്നെ കണ്ടു പിടിച്ചു കൊണ്ട് പോകും എന്നത് ഉറപ്പായതുകൊണ്ട് ഞാൻ അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചു………
വണ്ടിയെടുത്തു അവളുടെ വീട്ടിലേക്ക് വിട്ടു………….
*******************
പോർച്ചിലേക്ക് ബൈക്ക് കയറ്റി വെയ്ക്കുമ്പോഴേക്കും അപ്പച്ചി നല്ല ദഹിപ്പിക്കുന്ന നോട്ടവുമായി വാതിക്കൽ നിൽപ്പുണ്ടായിരുന്നു……
” എന്തിനാ ഇപ്പൊ വന്നത്….. ആ വഴി പൊയ്ക്കൂടേ…… ”
ഓ എനിക്ക് ഈ പരാതി തീർക്കാൻ നേരമില്ല അപ്പച്ചീ ന്ന് മനസ്സിൽ പറഞ്ഞെങ്കിലും ഞാൻ അവരോടായി പറഞ്ഞു….
“എന്റെപ്പച്ചീ ഞാൻ കഴിക്കാൻ കേറിയ സ്ഥലത്ത് വെച്ച് എന്റെ ഫോൺ മറന്നു ഇവിടെ കേറിയപ്പോഴാണ് ഓർത്തത്… അതാ ഒന്നും മിണ്ടാതെ ഓടിയെ….. സോറിട്ടോ….”
അതും പറഞ്ഞു ഞാൻ അപ്പച്ചിക്കൊരു ഉമ്മയും പാസ്സാക്കി അകത്തേക്ക് കയറി…. ബാഗ് സോഫമേൽ വെച്ചിട്ട് ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു……
“അല്ലാ അതാരൊക്കെയാ ഇവിടെ വന്നേ……..”?
“അതേ നമ്മടെ ആദിയെ പെണ്ണ് കാണാൻ വന്നതാ…. നിന്നെ കണ്ടിട്ട് ന്തിനാ ഓടിയെ ന്നൊക്കെ അവർ ചോദിച്ചായിരുന്നു…..”
“അവർക്ക് പെണ്ണിന്നെ ഇഷ്ടപ്പെട്ടോ….. മറ്റൊന്നും ശ്രദ്ധിക്കാൻ നില്കാതെ ഞാൻ അല്പം പതറികൊണ്ട് ചോദിച്ചു…..”
അപ്പച്ചി മുകളിലേക്കുള്ള സ്റ്റയറിൽ നോക്കിയിട്ട് ശബ്ദം ഒന്ന് താഴ്ത്തി പറഞ്ഞു…..
“പിന്നെ….. അവർക്ക് ഇഷ്ടപ്പെട്ടു…. പക്ഷെ അവൾ അടുക്കുന്നില്ല……ഈ ചടങ്ങ് നടത്തിയത് തന്നെ ഒരു യുദ്ധം കഴിഞ്ഞിട്ടാണ്….. ഇതെങ്കിലും നടക്കണം….എന്താണാവോ ഒരു പോംവഴി……”.?
ആരോടെന്നില്ലാതെ അപ്പച്ചി പറഞ്ഞു…….
“നീയൊന്ന് പറഞ്ഞു നോക്ക് നല്ല പയ്യൻ ആണൊന്നൊക്ക…..”!
അതുകേട്ടു ഉള്ളം ഒന്ന് പിടച്ചെങ്കിലും ഞാൻ പറഞ്ഞു……
“ഹാ…. ഞാൻ പറയാം…. അവളെന്നെ കൊല്ലാണ്ട് ഇരുന്നാൽ കൊള്ളാം……”