അപ്പച്ചി താഴേന്നു വിളിച്ചു പറഞ്ഞു…..
” വാ കഴിക്കാൻ……. ”
“മ്മ് ഹും….. ഇത്തിരി കൂടി… പ്ലീച്…. ”
ഞാൻ കൊഞ്ചിക്കൊണ്ട് പറഞ്ഞു……
” ഹാ കൊഞ്ചാൻ പറ്റിയ പ്രായം ഇങ്ങോട്ട് എണീറ്റ് വന്നേ…… ”
അവളെന്നെ എഴുന്നേൽപ്പിച്ചു താഴേക്ക് കൊണ്ട് പോയി……..
അത്രേം സന്തോഷം ഞാൻ ആയിടകാലത്തൊന്നും ഞാൻ അനുഭവിച്ചിരുന്നില്ല…….
വളരെ സന്തോഷത്തോടെ അവൾക്ക് ഓപ്പോസിറ്റ് ഞാൻ ഇരുന്നു…..
അപ്പച്ചി ആദ്യം എനിക്കാണ് വിളമ്പിയത്.,…. അതിനിടയ്ക്ക് അവർ പറഞ്ഞു…..
” പയ്യന്റെ വീട്ടീന്ന് വിളിച്ചിരുന്നു…. അവർക്ക് നിന്നെ ഇഷ്ട്ടായി ഉടനെ ഉറപ്പിക്കാം എന്നാണ് പറയണേ…… ഞാൻ വാക്ക് കൊടുത്തു… ഇത് നടക്കും നീ നോക്കിക്കോ മോളെ…….. ”
അവർക്ക് സന്തോഷം അടക്കാനായില്ല….. അതിനിടയ്ക്ക് അവർ ഒരു ആണി കൂടി എന്റെ നെഞ്ചിലിറക്കി….
” നോക്കിക്കോ ദേവു…… നിന്റെ ചേച്ചിടെ കല്യാണം ഉടനെ കാണും….. ”
എനിക്ക് ഒന്നും പറയാൻ ഉണ്ടായില്ല…..എനിക്ക് ചലിക്കാനും ആയില്ല….. എല്ലാം കൈവിട്ടു എന്നൊരു തോന്നൽ മാത്രം എന്റെ ഉള്ളിൽ പ്രകമ്പനം കൊണ്ടു…,..
അവർ അത് പറഞ്ഞു പോയെങ്കിലും എന്റെ മുഖം മാറുന്നത് അവൾ മാത്രമേ കണ്ടുള്ളു…….
തല കുനിഞ്ഞിരുന്ന എന്റെ കാതിലേക്ക് എന്തോ വീണു പൊട്ടിയ ശബ്ദമെത്തി…..
ഞെട്ടി നോക്കവേ എറിഞ്ഞു പൊട്ടിച്ച പ്ലേറ്റിന്റെ മുന്നിൽ നിൽക്കുന്ന ആദിയെ ഞാൻ കണ്ടു…….
അടുത്തെന്തും സംഭവിക്കാം എന്നുള്ള സിറ്റുവേഷൻ……!!!!!!!!
തുടരും