“ഇന്നലെ നിന്റെ അമ്മയുടെ അടുക്കല് നിന്ന് ഉള്ള 4-5 എണ്ണം കൊണ്ട് വന്നത് കൊണ്ട് വൈകുന്നേരം വരെ കുഴപ്പമില്ല.”
ഞാൻ വീട്ടിലേക്ക് നടന്നു പോകുന്ന വഴിക്ക് എന്റെ മൊത്തം ചിന്ത സ്റ്റേഫ്രീ ആയിരുന്നു.
അപ്പോ അമ്മയും ഇതെല്ലാം ഉപയോഗിക്കലുണ്ടെല്ലേ?
ഇതെല്ലാം എപ്പോഴാ, ആരാ വാങ്ങുന്നത്? എവിടെയാ വെക്കാറ്? ഞാൻ ഇത്രയും കാലമായിട്ടും ഇതൊന്നും എന്റെ വീട്ടിൽ കണ്ടിട്ടില്ല.
പണ്ടേ ഇവരൊക്കെ ഷഡിയും ബ്രായും എവിടെയാ വെക്കാറ് എന്നു സംശയം ആയിരുന്നു അലക്കി ഉണങ്ങാൻ ഇട്ടത് കാണാറുണ്ട് അതിനു ശേഷം ഇതെവിടെ അപ്രത്യക്ഷം ആകുന്നേന്നു പണ്ടേ ഉള്ള ഡൌട്ട് ആണ് അതിന്റെ ഒപ്പം ഒന്നും കൂടി.
വീട്ടിലെത്തി കുപ്പായം ഒക്കെ മാറി ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോഴേക്കും അച്ഛൻ പോയി.
അമ്മ വന്നു എന്റെ മുന്നിൽ ഇരുന്നു. അത് പതിവില്ലാത്തത് ആണ്. എന്നിട്ട് എന്നോട് ചോദിച്ചു “ചെറിയമ്മക്ക് എങ്ങിനെ ഉണ്ട്?”
“ഇപ്പോ കുഴപ്പം ഒന്നും ഇല്ല ക്ഷീണം മാറി”.
“ആ ഓൾക്ക് ആദ്യത്തെ ദിവസം മാത്രേ വിഷമം ഉണ്ടാവറുള്ളൂ”.
“നിന്നോട് എന്തെങ്കിലും വാങ്ങിക്കൻ പറഞ്ഞിരുന്നോ?”
“ആ സ്റ്റേഫ്രീ”.
“അതിനി ആളുകള് കൂടി നിൽക്കുന്ന പീടികയില് ഒന്നും പോയി ചോദിച്ചു വാങ്ങണ്ട”.
“ഇല്ല ഏതെങ്കിലും ഫാൻസിയിൽ നിന്ന് വാങ്ങാൻ പറഞ്ഞു”.
“അത് ഇനി സഞ്ചിയില് ആക്കി ആട്ടി പിടിച്ചു ആൾക്കാരെ കാണിച്ചു നടക്കണ്ട”. “ഇല്ല ചെറിയമ്മ ബാഗിൽ വെച്ചു കൊണ്ട് വരാൻ പറഞ്ഞിന്”.
“ഓള് കുറച്ചു കഴിഞ്ഞു കുട്ടിനേയും എടുത്തു പോയിട്ട് വാങ്ങാം എന്നു പറഞ്ഞതായിരുന്നു. ഞാൻ ആണ് പറഞ്ഞത് നിന്നോട് പറയാൻ”.
“എനിക്ക് ഇന്ന് അമ്മായിനെയും കൂട്ടി വൈദ്യരുടെ അടുത്ത് പോണം 10 മണിക്ക് അവര് വരും ഇല്ലെങ്കിൽ ഞാൻ വാങ്ങി കൊണ്ട് കൊടുക്കുമായിരുന്നു”.
“വൈകുന്നേരം നീ നേരെ അവിടെ പൊയ്ക്കൊ”.
“ശരി” എന്നു പറഞ്ഞു ഞാൻ കയ്യും കഴുകി ഇറങ്ങി.
ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ മൊത്തം ചിന്ത ആയിരുന്നു എന്റെ അമ്മയൊക്കെ ഇത്ര ഓപ്പൺ ആണോ?
അങ്ങിനെ കോളേജിൽ എത്തി. ഷിമ്ന കണ്ടപ്പോൾ തന്നെ ഒരു ചിരിയും ചിരിച്ചു നാണിച്ചു തലതാഴ്ത്തി. മറ്റ് നാലു തരുണിമണികളും അവിടെ ഉണ്ട് ഇന്നലെ എവിടെ പോയി എന്നു ജിഷ്ണ ആംഗ്യത്തിൽ ചോദിച്ചു ഞാൻ എവിടെയും ഇല്ല എന്നു കണ്ണ് കാണിച്ചു.