അന്നത്തെ ആ സംഭവത്തിന് ശേഷം ആ കുട്ടിയെ അവളുടെ വീട്ടുകാർ അടുപ്പിച്ചില്ല… എന്നും അവരെ വിളിക്കാൻ നോക്കും അവൾ എന്നാൽ അവർ അവളുടെ സൗണ്ട് പോലും കേൾക്കാൻ നിക്കില്ല.. അത് എന്നും കരയുന്ന കാണാം ”
അമ്മ അത്രയും പറഞ്ഞപ്പോഴും എൻറെ മനസ്സ് നീറുന്നുണ്ടായിരുന്നു…… ഞാൻ കാരണം അല്ലേലും ഞാൻ നിമിത്തം അല്ലേ അവൾക്കു ഈ ഗതി വന്നത്.. എന്നെ കുറ്റബോധം വേട്ടയാടാൻ തുടങ്ങി…….
“അമ്മേ ഞാൻ എന്താ ചെയ്യേണ്ടത്….. ”
“മോൻ ഇനി ഒന്നും ചെയ്യണ്ട… ആ കുട്ടി ഇപ്പോൾ നിന്റെ ഭാര്യ ആണ് അതിനെ നീ പൊന്നു പോലെ നോക്കണം….. അവളെ ഇനി കരയിക്കരുത് ”
അമ്മ പറഞ്ഞപ്പോൾ എനിക്കു ഒന്നും തിരിച്ചു പറയാൻ കഴിഞ്ഞില്ല…… അവൾ എന്റെ ഭാര്യ ആണെന് എനിക്കു ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു… എന്നാലും ഞാൻ തീരുമാനിച്ചു എങ്ങനെ ആണേലും അവൾക്കു നഷ്ട്പ്പെട്ടത് എല്ലാം തിരിച്ചു കൊടുക്കണം…. അവളെ അവളുടെ വീട്ടുകാരുമായും ഒന്നിപ്പിക്കണം… അവൾക്കു എന്ത് താല്പര്യം ആണോ.. അങ്ങനെ ചെയ്യണം.. എന്തായാലും എന്റെ ഭാര്യ ആയി അവളെ നരഗിക്കാൻ ഞാൻ ഒരുക്കം അല്ലായിരുന്നു……
ഞാൻ എന്റെ മനസ്സിൽ ആ വാക്കുകൾ പതിപ്പിച്ചു….
പിന്നെ കുറച്ചു നേരം അമ്മയുടെ മടിയിൽ കിടന്നു വിശപ്പ് വച്ചപ്പോൾ ഞാൻ താഴെ ആഹാരം കഴിക്കാൻ ആയി പോയി………
ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം അമ്മ എല്ലാരോടും പറഞ്ഞു….. എല്ലാർക്കും അത് വിശ്വാസം ആയി എന്ന് തോന്നിയിരുന്നു.. എന്നാലും അത് എങ്ങനെ എങ്കിലും തെളിയിക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു…. എനിക്കും അവൾക്കും നേരിടേണ്ടി വന്ന ചതി എന്താണെന്നു കണ്ടു പിടിക്കണം ആയിരുന്നു…
——————————————
താഴെ ഫുഡ് കഴിച്ചോണ്ടിരുന്നപ്പോൾ ചേട്ടൻ വന്നു എന്നോട് സംസാരിച്ചു… 3 വർഷം മുൻപ്എനിക്ക് സംസാരിക്കാൻ അവസ്സരം താരതത്തിൽ എല്ലാർക്കും നല്ല കുറ്റബോധം ഉണ്ട്….
എന്നാൽ ഞാൻ എല്ലാരെയും പറഞ്ഞു ആശ്വാസിപ്പിച്ചു.. ഞാൻ പഴയതു പോലെ വീട്ടിൽ പെരുമാറാൻ തുടങ്ങി… എന്നാലും ഞങ്ങൾക്ക് നടന്നത് എന്താണെന്ന് കണ്ടു പിടിക്കണം എന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു….. രമിത ഇന്നത്തെ ദിവസം എന്റെ കണ്മുന്നിൽ വന്നിട്ടില്ല ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തതു കൊണ്ടാകും…. എനിക്കും അവളെ ഫേസ് ചെയ്യാൻ ഒരു മടി ഉള്ളത് പോലെ…