എന്നാലും അവൾക്കു എന്നോട് വെറുപ്പ് കാണുമോ… അവൾ ഒരു പാവം ആയിരുന്നു.. അമ്മ അങ്ങനെ ഒക്കെ പറഞ്ഞേലും എനിക്ക് അവളെ ഭാര്യയുടെ സ്ഥാനത് കാണാൻ കഴിഞ്ഞില്ല….. അത് എന്റെ മനസ്സിലെ കുറ്റബോധം കൊണ്ടാവാം…. എന്നാലും എനിക്ക് അവളെ ഇഷ്ടമായിരുന്നില്ലേ…. അവളെ സ്നേഹിക്കാൻ കഴിയില്ലേ എനിക്ക്…..
വേണ്ട… അവളുടെ ആഗ്രഹം എന്താണെന്നു അറിയില്ലല്ലോ… അവൾക്കു അതിൽ താല്പര്യം ഇല്ലെങ്കിലോ… അവൾക്കു എന്നെ വിട്ടുപോകാൻ ആണ് ആഗ്രഹിക്കുന്നത് എങ്കിലോ….. അവൾക്കു അവളുടെ വീട്ടുകാർ പറയുന്നത് പോലെ ജീവിക്കണം എങ്കിലോ…
ഇങ്ങനെ ഉള്ള ഒരുപാട് ചോദ്യങ്ങൾ ഹാളിൽ ഇരിക്കുമ്പോൾ എന്റെ മനസ്സിൽ വന്നു… ഓരോ ചോദ്യവും പിന്നെയും പിന്നെയും എന്റെ മനസ്സിൽ വന്നു കൊണ്ടിരുന്നു….. എല്ലാം ആലോചിച്ചു ഞാൻ അവിടെ ഇരുന്നപ്പോൾ ഏട്ടത്തി മോളെയും കൊണ്ട് എന്റെ അടുത്ത് വന്നു… ഞാൻ കല്യാണിക്കുട്ടിയെ എടുക്കാനായി നോക്കി എന്നാൽ അവൾ എന്നെ അടുപ്പിക്കുന്നില്ല…. എന്ത് ഭംഗി ആണ് അവൾക്കു… എന്റെ ഏട്ടത്തിയുടെ കാർബൻ കോപ്പി പോലെ.. അതെ ഭംഗി അവൾക്കും ഉണ്ട്… അവളുടെ ചിരി കാണാൻ തന്നെ എന്ത് ഭംഗി ആണ്..
ഞാൻ അവിടെ ഇരുന്നു കുറേനേരം കൊച്ചിനെ കളിപ്പിച്ചു…… എന്റെ കളിപ്പിക്കൽ ഇഷ്ടപ്പെട്ടു കൊണ്ട് അവൾ കരയാൻ തുടങ്ങി… ചേട്ടത്തി അവളെയും എടുത്തു റൂമിൽ പോയി…..
ഞാൻ എന്തൊക്കയോ ആലോചിച്ചു കുറേനേരം ആ സോഫയിൽ കിടന്നു… സമയം അപ്പോൾ ഏകദേശം 10 മണി ആയിരുന്നു.. ഞാൻ പതിയെ ഉറക്കത്തിലേക്കു വീണു….. പിന്നെ കണ്ണ് തുറന്നത് രാവിലേ ആണ്….. അടുക്കളയിൽ അമ്മയുടെ പാത്രവും ആയുള്ള യുദ്ധം കൊണ്ടാണ് അപ്പോൾ എണീറ്റത്തു… കണ്ണ് തുറന്നു മുന്നിൽ നോക്കിയ ഞാൻ ഒരു നിമിഷം എല്ലാം മറന്നു പോയ അവസ്ഥായിൽ ആയി..

അത്തരത്തിൽ ഉള്ള ഒരു കാഴ്ചയാണ് അത്… ഞാൻ നോക്കിയപ്പോൾ കുളിച്ചു തോർത്ത് തലയിൽ കെട്ടി കയറിവരുന്നു അവൾ എൻറെ ഭാര്യ…. ആ സൗന്ദര്യത്തിന് മുൻപിൽ ഞാൻ ലയിച്ചു.. രാവിലെ ഒരു ഉഗ്രൻ കണി കണ്ട ഞാൻ അവളെ തന്നെ നോക്കി നിന്നു. കണ്ണുകൾ എനിക്ക് മാറ്റുവാൻ പോലും കഴിഞ്ഞില്ല…… കാരണം ഞാൻ വേറെ ഏതോ ലോകത്തു ആയിരുന്നു….. അതെ ഇവൾ തന്നെയാണ് ആരോ പറഞ്ഞ ആ ദേവാസുന്ദരി… ഞാൻ മനസ്സിൽ പറഞ്ഞു…