ഞാൻ അവളെ ഫേസ് ചെയ്യാൻ മടിച്ചു……. പുതപ്പും തലയിണയും എടുത്തു നേരെ താഴെ പോയി ഹാളിൽ കിടന്നു…. ഞാൻ സോഫയിൽ കിടന്നു ഫോണും നോക്കി കിടന്ന്…. ഉടനെ തന്നെ അമ്മയുടെ റൂം തുറക്കുന്ന സൗണ്ട് കേട്ടു അമ്മ പുറത്തു ഇറങ്ങി വന്നു… വന്ന അമ്മ എന്നെ കണ്ടു…
“നീ എന്താടാ ഇവിടെ വന്നു കിടക്കുന്നെ…..?”
“ഒന്നുമില്ല അമ്മേ…. ചുമ്മാ ഇവിടെ വന്നു കിടന്നു.”
അമ്മ എന്നെ വിടാൻ ഉള്ള ഉദ്ദേശം ഇല്ലെന്നു തോന്നി…… അമ്മ പിന്നെയും എന്നോട് ചോദിച്ചു… ”
“ചുമ്മാ എന്തിനാ ഹാളിൽ വന്നു കിടക്കുന്നെ… നീ പോയി നിന്റെ റൂമിൽ കിടന്നു ഉറങ്ങേടാ ”
“അത് അമ്മ… അവൾ അവിടെ കിടക്കാൻ വന്നു.. അതാ ഞാൻ ”
വിക്കി വിക്കി അമ്മയോട് കാര്യം പറഞ്ഞൊപ്പിച്ചു.. അമ്മ എന്നെ ഒന്ന് ദാഹിപ്പിക്കുന്ന നോട്ടം നോക്കി…ഞാൻ ആ നോട്ടത്തിൽ അങ്ങ് ഇല്ലാതെ ആയി..
“ഡാ അവൾ നിന്റെ ഭാര്യ ആണ്… അവൾ പിന്നെ എവിടെ കിടക്കണം… നീ പോയി റൂമിൽ കിടന്നേ.. പോ…
ദൈവമേ ഇങ്ങനെ ഒരു കിഴങ്ങൻ ആണോല്ലോ ഇവൻ ”
അമ്മ എന്നെ വല്ലാതെ എന്തൊക്കയോ പറഞ്ഞു.. ഇനി ഇവിടെ കിടന്നാൽ പിന്നെയും എന്തേലും ഒക്കെ കേൾക്കേണ്ടി വരും എന്ന് മനസ്സിലാക്കിയ ഞാൻ മടിച്ചു മടിച്ചു റൂമിൽ പോകാൻ ആയി എണിറ്റു സ്റ്റെപ് കയറി… ഞാൻ പിന്നെ അമ്മയുടെ മുഖത്തു നോക്കിയില്ല.. ചിലപ്പോൾ എന്നെ നോക്കി ചിരിക്കൂക ആകും….. ഞാൻ നേരെ റൂമിൽ കയറി ഭാഗ്യം വാതിൽ പൂട്ടിയിട്ടില്ല…..
ഞാൻ നോക്കുമ്പോൾ അവൾ കട്ടിലിൽ ഒരു സൈഡിൽ കിടക്കുക ആയിരുന്നു… കണ്ണ് എല്ലാം അടച്ചിട്ടുണ്ട്.. അവൾ ഇത്രയും നേരത്തെ ഉറങ്ങിയോ…… ഞാൻ മനസ്സിൽ വിചാരിച്ചു.. ഞാൻ വാതിൽ അടച്ചു ഒരു ഷീറ്റ് എടുത്ത് തറയിൽ വിരിച്ചു അവിടെ കിടന്നു… ഞാൻ കാട്ടിളിലോട്ടു നോക്കിയപ്പോൾ അവൾ സുഗമായി ഉറങ്ങുക ആയിരുന്നു… ഞാൻ അവളെ അടിമുടി നോക്കി ഒരു സൗന്ദര്യ ദേവാദ തന്നെ ആയിരുന്നു അവൾ