കുളിച്ചു ഇറങ്ങിയ അവൾ ഒരു പച്ച ചുരിദാർ ആണ് ഇട്ടിരുന്നത്.. അവളുടെ ഭംഗി എല്ലാം അതിൽ എടുത്ത് കാണിക്കുന്നു….. ബാത്‌റൂമിൽ നിന്നു ഇറങ്ങിയ അവൾ നേരെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു… ഞാൻ ഇപ്പോളും അവളെ നോക്കി ഇരിക്കുക ആയിരുന്നു..
പെട്ടന്ന് ബോധം വന്ന ഞാൻ നോട്ടം മാറ്റി.. അവൾ മുടിയെല്ലാം ഉണ്ടാക്കിയതിനു ശേഷം വാതിൽ അടക്കാൻ ആയി പോയി അടച്ചു വന്നു… കട്ടിലിൽ എല്ലാം നേരെ ആക്കി.. എന്നാലും അവൾ എന്നെ ഒന്ന് നോക്കുക കൂടി ചെയ്തില്ല .. അത് എന്നിൽ നേരിയ വിഷമം ഉണ്ടാക്കി എങ്കിലും ഞാൻ തന്നെ മുൻകൈ എടുക്കാൻ തീരുമാനിച്ചു….
“മാളു ”
ഞാൻ അവളെ വിളിച്ചു…. (മാളു അവളുടെ ചെല്ലപ്പേരാണ്… കോളേജ് ഇൽ വച്ചു ആണ് അവൾ എനിക്ക് പറഞ്ഞു തന്നത്.. ഞാൻ പിന്നെ എപ്പോഴും അവളെ അങ്ങനെ ആണ് വിളിച്ചിരുന്നത്……3 വർഷത്തിന് ശേഷം ഞാൻ പിന്നെയും ആ പേര് വിളിച്ചു )…….
അവൾ കേട്ടു എങ്കിലും എന്നെ നോക്കിയതല്ലാതെ ഒന്നും പറയാതെ നോട്ടം മാറ്റി.. ഞാൻ പിന്നെയും അവളെ ഞാൻ വിളിച്ചു…..
“മാളു ”
“ഉം ”
ഇത്തവണ അവൾ വിളി കേട്ടു……. എനിക്ക് സന്തോഷം ആയി….
“മാളു….. നിനക്ക് എന്നോട് ദേഷ്യം ആണോ?”
ഞാൻ അങ്ങനെ ചോദിച്ചെങ്കിലും അവൾ ഒന്നും പറയാതെ എന്നെ തന്നെ നോക്കി ഇരുന്നു
“പറ മാളു നിനക്ക് എന്നോട് ദേഷ്യം ആണോ…. ഞാൻ നിന്നെ ചതിക്കും എന്ന് തോന്നുണ്ടോ?”
ഞാൻ വളരെ ദയനീയമായി ചോദിച്ചു…….
“അതെ എനിക്ക് നിന്നോട് ദേഷ്യം ആണ്…….”
അവൾ പറഞ്ഞത് കേട്ടു ഞാൻ എങ്കിക്ക് ഒന്നും പറയാൻ പറ്റാതെ ആയി.. ഞാൻ ഊഹിച്ചത് എല്ലാം ശെരി തന്ന ആണ്… അവൾക്ക് എന്നോട് വെറുപ്പാണ്…. ഞാൻ പിന്നെ ഒന്നും കഴിയാതെ തലകുനിച്ചിരുന്നു……
ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടു അവൾ തുടർന്നു….