കിച്ചുവിന്റ പേര് കേട്ടപ്പോൾ ദേഷ്യം വന്നു എങ്കിലും ഞാൻ മിണ്ടാതിരുന്നു……. ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ട അവൻ പിന്നെയും ചോദിച്ചു…
“ചേട്ടൻ ഇപ്പോഴും കിച്ചു ചേട്ടനും ആയി പിണക്കം ആണോ……?
എനിക്കു പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല.. ഞാൻ മറുപടി പറയാതെ എണിറ്റു നടന്നു.. അവനും പിന്നെ ഒന്നും ചോദിച്ചും ഇല്ല…. കിച്ചുവിന്റ പേര് കേട്ടപ്പോൾ അവൻ ചെയ്ത ചതി ആണ് ഓർമ്മ വന്നത്.. എന്നാൽ ഉടൻ തന്നെ അത് മനസ്സിൽ നിന്നു മാറ്റി…
ഇപ്പോൾ രമിത ആയിരുന്നു മുഴുവൻ…. ഇന്ന് അവളോട് അവളുടെ വീട്ടുകാരെ പറ്റി ചോദിക്കണം എന്ന് കരുതി ഞാൻ വീട്ടിൽ പോയി….പിന്നെ പോയി ഒന്ന് ഫ്രഷ് ആയി… രാത്രി ഫുഡും കഴിച്ചു റൂമിൽ അവൾക്കു വേണ്ടി കാത്തിരുന്നു……
ഇപ്പോൾ അമ്മയ്ക്കും ചേട്ടത്തിക്കും ഒപ്പം അവളും വീട്ടിലെ ജോലികൾ ഒക്കെ ചെയ്യുന്നുണ്ട്… വീട്ടിലെ ഒരുപാട് അംഗത്തെ പോലെ ആണ് അവൾ ഇപ്പോൾ ഇവിടെ…
കുറച്ചു കഴിഞ്ഞപ്പോൾ അവൾ റൂമിൽ വന്നു… കുളിക്കാൻ കയറി… ഞാൻ അവിടെ ഫോണും നോക്കി ഇരുന്നു….
അവൾ കുളിച്ചു ഇറങ്ങി…. കിടക്കാൻ ആയി വന്നതും ഞാൻ ഫോൺ മാറ്റി വച്ചു അവളെ വിളിച്ചു..
“മാളു ”
“എന്താ ”
“വീട്ടുകാരെ കാണണം എന്നില്ലേ…..?
ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല. നോക്കിയപ്പോൾ ആ മിഴികൾ നിറഞ്ഞു ഒഴുകുക ആയിരുന്നു.. എനിക്ക് അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയില്ല… അവൾക്കു വീട്ടുകാരെ കാണാൻ ഉള്ള അധിയായ ആഗ്രഹം ഉണ്ടെന്നു എനിക്കു മനസ്സിലായി….
“ഡോ താൻ എന്തിനാ ഇങ്ങനെ കരയുന്നെ….. താൻ സമാധാനിക്ക്…”
“അന്നത്തെ പ്രേശ്നത്തിന് ശേഷം വിട്ടുകാർക്ക് എന്നോട് വെറുപ്പാണ്…എന്നെ അവർ പിന്നെ വീട്ടിൽ കയറ്റിയില്ല…. ഞാൻ ഒരുപാട് വട്ടം കാണാനും സംസാരിക്കാനും ശ്രെമിച്ചു.. എന്നാൽ അവർ അതിനു തയാറായില്ല….”
അവൾ പിന്നെയും കരയാൻ തുടങ്ങി….. എന്നെ അത് വല്ലാതെ വിഷമിപ്പിച്ചു..