അശ്വതി സിദ്ധുവിന്റെ ഭാര്യ 10 [Deepak] [Climax]

Posted by

 

അങ്ങനെ ചിത്ര ബ്ലഡ്‌ കൊടുത്ത് തിരിച്ചു വന്നു നിറഞ്ഞ കണ്ണുകളോടെ അവൾ സിദ്ധുവിന്റെ അടുത്ത് വന്ന് നിന്നു

 

ചിത്ര -ഡോക്ടർ വല്ലതും പറഞ്ഞോ

 

സിദ്ധു -ഇല്ല

 

ചിത്ര -എല്ലാം എന്റെ തെറ്റാ മനസമാധാനം വേണ്ടാ ഈ സമയത്ത് ഞാൻ അത് അവൾക്ക് കൊടുത്തില്ല

 

സിദ്ധു -ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം കേൾക്കുമ്പോൾ എല്ലാവരും ഇങ്ങനെയെ പെരുമാറു അമ്മുമ്മയുടെ ഭാഗത്ത്‌ ഒരു തെറ്റും ഇല്ല

 

ചിത്ര -എന്റെ മോളോട് ക്ഷെമിച്ചു എന്ന് ഒരു വാക്ക് പറയാൻ പറ്റിയില്ലല്ലോ. അവൾ അതിന് വേണ്ടി എന്ത് മാത്രം കെഞ്ചി

 

സിദ്ധു -ഏയ്യ് അമ്മുമ്മ ക്ഷേമിക്കും എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു ആ മനസ്സ് മുഴുവൻ ഞങ്ങളോടുള്ള സ്നേഹം അല്ലേ

 

ചിത്ര -ദൈവമേ എന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തല്ലേ അവൾ ഇഷ്ടം ഇനി ഒരിക്കലും ഞാൻ എതിർക്കില്ല എന്നോട് ക്ഷേമിക്കണേ

 

ചിത്ര ലോകത്ത് ഉള്ള എല്ലാ ദൈവത്തെയും കൈകൂപ്പി വിളിച്ചു. അമ്മുമ്മയുടെ ഉള്ളിൽ ഒതുക്കി വെച്ചാ സ്നേഹം കണ്ടാപ്പോൾ സിദ്ധുവിന് സന്തോഷം ആയി എന്നാലും അമ്മയുടെ കാര്യം അവനെ വല്ലാതെ അലട്ടി

 

അങ്ങനെ കുറച്ചു മണിക്കൂർ കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു രണ്ടാളും പെട്ടെന്ന് തന്നെ ഡോക്ടരുടെ അടുത്തേക്ക് ചെന്നു

 

ഡോക്ടർ -പേടിക്കാൻ ഒന്നും ഇല്ല

 

ആ വാക്കുകൾ കേട്ടപ്പോൾ ചിത്രക്കും സിദ്ധുവിനും ആശ്വാസം ആയി

 

സിദ്ധു -ഞാൻ കേറി കണ്ടോട്ടെ

 

ഡോക്ടർ -ഒരു രണ്ട് മണിക്കൂർ ഒബ്സെർവഷൻ ആണ് അത് കഴിഞ്ഞ് കാണാം

 

സിദ്ധു -എന്റെ കുഞ്ഞ്

 

ഡോക്ടർ -ആൺ കുഞ്ഞ് ആണ് കോൺഗ്രറ്റസ്

 

ഡോക്ടർ സിദ്ധുവിന് ഒരു ഷേക്ക്‌ ഹാൻഡ് കൊടുത്തു

 

ഡോക്ടർ -പിന്നെ ഒരു കാര്യം അശ്വതി ആകെ ടെൻഷനിൽ ആയിരുന്നു അത് കൊണ്ട് ഒക്കെയാ കുറച്ചു കോംപ്ലീക്കേഷൻസ് ഉണ്ടായേ അത് കൊണ്ട് ടെൻഷനും ദേഷ്യവും ഉള്ള കാര്യങ്ങൾ പറയാത്

 

Leave a Reply

Your email address will not be published. Required fields are marked *