അശ്വതി സിദ്ധുവിന്റെ ഭാര്യ 10 [Deepak] [Climax]

Posted by

സിദ്ധു -ശരി ഡോക്ടർ

 

അതും പറഞ്ഞ് ഡോക്ടർ അവിടെ നിന്നും പോയി. അശ്വതി പുറത്ത് അമ്മുമ്മയെ വെറുപ്പിച്ചെങ്കിലും അകത്ത് നല്ല ടെൻഷൻ ഉണ്ടായി എന്ന് സിദ്ധുവിന് മനസ്സിലായി

 

അങ്ങനെ രണ്ട് മണിക്കൂർ കഴിഞ്ഞ് ഒരു നേഴ്സ് വന്ന് കയറിക്കോള്ളാൻ പറഞ്ഞു

 

സിദ്ധു -വാ അമ്മുമ്മേ

 

ചിത്ര -ഞാൻ ഇപ്പോൾ വരുന്നില്ല എന്നെ കണ്ടാൽ അവൾക്ക് ടെൻഷനും ദേഷ്യവും ഒക്കെ വന്നല്ലോ ഡോക്ടർ പറഞ്ഞത് നീ കേട്ടത് അല്ലേ

 

സിദ്ധു -അതിന് അമ്മുമ്മ എല്ലാം ക്ഷേമിച്ചില്ലേ

 

ചിത്ര -എന്നെ പെട്ടെന്ന് കാണുന്നത് അവൾക്ക് ഇഷ്ടപ്പെട്ടുന്നു വരില്ല മോനെ പോക്കോ ഞാൻ ഇവിടെ ഇരുന്നോളം

 

സിദ്ധു -മ്മ്

 

അങ്ങനെ സിദ്ധു അകത്തേക്ക് കയറി എന്നിട്ട് അശ്വതിയുടെ അടുത്തേക്ക് ചെന്നു മയക്കത്തിൽ ആയ അവളെ സിദ്ധു വിളിച്ചു

 

സിദ്ധു -അച്ചു

 

അശ്വതി സിദ്ധുവിന്റെ വിളി കേട്ടപ്പോൾ തന്നെ കണ്ണുകൾ തുറന്നു. സിദ്ധുവിനെ മുന്നിൽ കണ്ടപ്പോൾ അവൾക്ക് കൂടുതൽ സന്തോഷം ആയി

 

അശ്വതി -നോക്ക് ഏട്ടാ നമ്മുടെ കുഞ്ഞ്

 

അശ്വതി കുഞ്ഞിനെ ചൂണ്ടി കാട്ടി സിദ്ധു സന്തോഷത്തോടെ കുഞ്ഞിനെ എടുത്തു എന്നിട്ട് ചെറുതായി ലളിച്ച് താഴെ വെച്ചു എന്നിട്ട് അമ്മയുടെ നെറ്റിയിൽ ഒരു ചുംബനം നൽകി

 

അശ്വതി -അമ്മ എന്തേ ഏട്ടാ

 

സിദ്ധു -പുറത്ത് ഉണ്ട്

 

അശ്വതി -അമ്മക്ക് എന്നോട് ഉള്ള ദേഷ്യം മാറിയില്ലേ

 

അശ്വതി കുറച്ചു വിഷമത്തിൽ ചോദിച്ചു

 

സിദ്ധു -അപ്പോ കാറിൽ വെച്ച് പറഞ്ഞത് ഒന്നും നിനക്ക് ഓർമ്മ ഇല്ല

 

അശ്വതി ആശ്ചരത്തോടെ ചോദിച്ചു

 

അശ്വതി -ഇല്ല അമ്മ എന്താ പറഞ്ഞേ

 

സിദ്ധു -അമ്മുമ്മ എല്ലാം ക്ഷേമിച്ചു നിനക്ക് വേണ്ടി ഇന്ന് വിളിക്കാത്ത ദൈവങ്ങൾ ഇല്ല

 

അത് കേട്ടപ്പോൾ അശ്വതി സന്തോഷം ആയി

 

അശ്വതി -എനിക്ക് ഇപ്പോൾ എന്റെ അമ്മയെ കാണണം

 

സിദ്ധു -ഞാൻ ഇപ്പോൾ പോയി വിളിക്കാം

Leave a Reply

Your email address will not be published. Required fields are marked *