്് പെന്റിങ്ങിലിരുന്ന വർക്ക് ചെയ്ത് തുടങ്ങി.
“നവീ” ഐശുവിന്റെ വിളിയിൽ അവൻ മുഖം ഉയർത്തി.
ഞാൻ പ്രതീക്ഷിച്ചതിലും അധികമായിരുന്നു അവളുടെ മുഖത്ത് കണ്ട ആകാംക്ഷ. എല്ലാം ഇന്നലെ തന്നെ പറയാൻ കഴിയാത്തതിൽ എനിക്കും വിഷമം തോന്നി.
“Shall we go for a walk?” അവളും അത് ആഗ്രഹിച്ചിരുന്നിരിക്കാം.
മറുത്തൊന്നും പറയാതെ നവിയുടെ കൂടെ ഐശ്വര്യ നടന്നു.
അൽപം മാറി അവരുടെ പോക്കും നോക്കി റിയ നിൽക്കുന്നുണ്ടായിരുന്നു , ചുണ്ടിൽ ഒളിപ്പിച്ച ്് കുസൃതിച്ചിരിയോടെ അവൾ തന്റെ മുന്നിൽ ഇരിക്കുന്ന സ്ക്രീനിലേക്ക് മുഖം തിരിച്ചു.
ക്യാന്റീനിൽ രണ്ട് കപ്പ് കോഫിക്ക് അപ്പുറവും ഇപ്പുറവുമായി ഇരിക്കുകയാണ് അവർ. ഒഴിഞ്ഞ കോണിലെ ആ ടേബിളിന് ചുറ്റും കുറച്ച് നേരമായി നിറഞ്ഞ് നിൽക്കുന്നത് മൗനം മാത്രമാണ്.
ചിന്തകൾ അലട്ടുന്ന നവിയുടെ മുഖത്തേക്ക് നോക്കി ഐശ്വര്യ ഇരുന്നു , ക്ഷമയോടെ , അവന് വേണ്ട സമയം കൊടുത്ത്.
ഒടുവിൽ അവൻ പറഞ്ഞുതുടങ്ങി. ശാന്തമായി , തന്നെ കേൾക്കാൻ കാത്തിരിക്കുന്ന അവളുടെ കണ്ണുകളിൽ നിന്ന് നോട്ടം മാറ്റാതെ
*****
“അല്ല , ഇതെന്നാ ലാസ്റ്റ് ഡേറ്റ്?”
“മറ്റന്നാളാടാ”
“ആഹ് , ബെസ്റ്റ് , എന്നിട്ട് ഇത്ര ദിവസം നീ ഉറങ്ങിപ്പോയോ?” സച്ചിക്ക് ദേഷ്യം വന്നുതുടങ്ങി.
“ഇത്രേം ദിവസം തിരക്കല്ലാരുന്നോ?” വിക്കി ചോദിച്ചു.
“അതെ , പിന്നെ സിസ്റ്റം കേടാകുമെന്ന് ഇവനറീലല്ലോ?” ശ്രീ കൂടി എനിക്ക് പിന്തുണയുമായി എത്തി.
പാടത്തിന്റെ കരയിലുള്ള ്് തിട്ടയുടെ മുകളിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. കണ്ണനും , മൂങ്ങയുമടക്കം കുറച്ച് എണ്ണം ക്രിക്കറ്റ് കളിക്കുന്നതും നോക്കി അങ്ങനെ ഇരുന്നപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തതും അവരോട് പറഞ്ഞതും.
“ഡാ , ഇത് ഫോണിൽ പറ്റോ?”
“ഏയ് , കംപ്യൂട്ടർ തന്നെ വേണം” ശ്രീക് ചോദിച്ചതിന് മറുപടി പറഞ്ഞത് സച്ചി ആയിരുന്നു.
“എന്താ , നാലാളും കൂടെ , ഗൗരവമുള്ള വല്ലതുമാണോ?” ചോദ്യം കേട്ട് ഞങ്ങൾ തിരിഞ്ഞുനോക്കി. മാളുവാണ് , പതിവ് പോലെ മറ്റ് രണ്ടെണ്ണവും കൂടെ ഉണ്ട്.
“ന്താ വിക്കിയേട്ട വിഷയം?” പിന്നാലെ ചിന്നുവും ചോദിച്ചു.